മലയാളികളുടെ ഹൊറർ സങ്കല്പങ്ങൾ മാറിമാറിഞ്ഞിട്ടു ഇന്ന് 25 വർഷം

മലയാളികൾ അതുവരെ കണ്ടു വന്നിരുന്ന ഹൊറർ സങ്കൽപ്പങ്ങളെ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് ഡോക്ടർ സണ്ണി നമ്മുടെ മുന്നിലേക്ക് എത്തിയിട്ട് ഇന്ന് 25 വർഷം തികയുന്നു.

വെളുത്ത സാരിയുമായി രാത്രികാലങ്ങളിൽ പക വീട്ടാനും അതു നിറവേറ്റിയതിന് ശേഷം രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന യുവ കോമളന്മാരുടെ രക്തം ഊറ്റി കുടിക്കാനും നടക്കുന്ന കളിയങ്ങാട്ട് നീലിമാരെ എല്ലാം തകർത്തെറിഞ്ഞ ഒന്നായിരുന്നു മണിച്ചിത്രത്താഴ്.

മലയാളികൾ അധികം കണ്ടു പരിചിതം അല്ലാത്ത ഒരു ജോണർ ആയ സൈക്കോളോജിക്കൽ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രം മലയാളികളെ രസിപ്പിക്കുന്ന രീതിയിൽ ഒരുക്കുന്നതിൽ സംവിധായകൻ ആയ ഫാസിൽ വിജയിക്കുക തന്നെ ചെയ്തു.

നാകുലനും, ഗംഗയും, തമ്പിയും, ശ്രീദേവിയും, ഉണ്ണിത്താനും, എല്ലാം ചേർന്നു നമ്മളെ ശരിക്കും ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയും അതിലേറെ അദ്‌ഭുതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് ആണ് 25 വർഷങ്ങൾക്ക് ഇപ്പുറവും ഇവരെല്ലാം നമ്മുടെ മനസിൽ നമ്മളിൽ ഒരാൾ ആയി നിലകൊള്ളുന്നതും.

മോഹൻലാൽ എന്ന നടന്റെ റെയ്ഞ്ച് ഒന്നും ആർക്കും മനസിലാക്കി കൊടുക്കേണ്ട ആവശ്യം ഇല്ല, പക്ഷെ അദ്ദേഹത്തെ പോലും നിഷ്പ്രഭം ആക്കി ആയിരുന്നു ഗംഗായയും നാഗവല്ലി ആയും ശോഭന നിറഞ്ഞാടിയത്. മറ്റു ഭാഷകളിൽ പുനര്നിര്മിച്ചിട്ടും ആർക്കും തന്നെ ശോഭനയുടെ അടുത്തെങ്ങും എത്താൻ പോലും സാധിച്ചില്ല.

എല്ലാംകൊണ്ടും പെര്ഫെക്ട് ആയ ഒരു ചിത്രം ആയിരുന്നു മണിച്ചിത്രത്താഴ്. എം ജി രാധാകൃഷ്ണന്റെ ഗാനങ്ങൾ, ജോൺസൻ മാസ്റ്ററുടെ പശ്ചാത്തലസംഗീതം വേണുവിന്റെ ഛായാഗ്രഹണം എല്ലാം തന്നെ പെര്ഫെക്ട് ആയിരുന്നു.

മലയാളത്തിൽ ആദ്യം ആയി ആകണം ഒരു സെക്കന്റ് യൂണിറ്റ് സംവിധായകരും ഛായാഗ്രാഹകനും ഉണ്ടാകുന്നത്. പ്രിയദർശൻ, സിബി മലയിൽ,സിദ്ദിക്ക്, ലാൽ എന്നിവർ ആയിരുന്നു ഈ ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് സംവിധായകർ. സണ്ണി ജോസഫ് ആയിരുന്നു സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ.

ഈ ചിത്രം ഇന്നും ചർച്ച വിഷയം ആകുന്നത് അതിന്റെ ക്വലിറ്റി കൊണ്ട് മാത്രം ആണ്. എല്ലാ മേഖലകളിലും ഇങ്ങനെ മികവ് പുലർത്തിയ ചിത്രം വേറെ കാണില്ല. ഇനി ഫാസിലിനെ കൊണ്ട് പോലും ഇങ്ങനെ ഒരു ചിത്രം ഒരുക്കാൻ കഴിയില്ല. ശോഭനക്ക് ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം ആയ ഗംഗയെ പോലെ ഒരെണ്ണം എഴുതാൻ മധു മുട്ടത്തിന് പോലും പിന്നീട് കഴിഞ്ഞിട്ടില്ല. അത്രയും മികവ് പുലർത്തിയ ഒന്നായിരുന്നു മണിച്ചിത്രത്താഴ്.

മലയാളത്തിലെ ഹൊറർ ചിന്തകളെ അതു എത്രത്തോളം മാറ്റി എന്നു ഇതിനു പിന്നാലെ വന്ന ചിത്രങ്ങൾ പരിശോധിച്ചാൽ മനസിലാകും. പക്ഷെ പിന്നീടും വെളുത്ത സാരി ഉടുത്ത പ്രേതങ്ങൾ വന്നു എങ്കിലും അതിനെ എല്ലാം തകർത്തെറിയാൻ മണിച്ചിത്രത്താഴ് ഉണ്ടായിരുന്നു.

മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ഹൊറർ സിനിമകളെ ഒരു ഭാഗത്ത് വച്ചാലും മണിച്ചിത്രത്താഴിന്റെ തട്ട് താഴ്ന്ന തന്നെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: