ഉമ്മയെ തേടിയൊരു മനോഹര യാത്ര | REVIEW

എന്റെ ഉമ്മാന്റെ പേര്

ടോവിനോ തോമസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം.
അരവിന്ദന്റെ അതിഥികൾക്ക് ശേഷം പ്രതീക്ഷയുണർത്തിയ വേഷവുമായി ഉർവശി..
തീവണ്ടി എന്ന സൂപ്പർഹിറ്റിനും, ഒരു കുപ്രസിദ്ധ പയ്യനും ശേഷം ടോവിനോയുടെ ചിത്രം. വലിയ ഹൈപ്പ് ഒന്നും ഉണ്ടാക്കിയില്ല എങ്കിലും പ്രതീക്ഷ നൽകിയ നല്ലൊരു ട്രെയ്‌ലർ, ഗാനം എന്നിവയൊക്കെ കാരണവും ചിത്രത്തിന് കയറി.

തന്റെ ബാപ്പയുടെ മരണ ശേഷം ഒരു അനാഥൻ (യത്തീം) ആയി മാറിയ ഹമീദിന്റെ കഥയാണ് ചിത്രം പറയുന്നത്.
താൻ ഒരു അനാഥൻ ആയതിനാൽ ഹമീദിന്റെ നിക്കഹ് ഒന്നും ശരിയാകുന്നില്ല.
അതുകൊണ്ട് തന്റെ ഉമ്മയെ കണ്ടെത്തി കൊണ്ടു വന്ന് താനൊരു അനാഥൻ അല്ല എന്ന് തെളിയിച്ച്, തന്റെ മുടങ്ങിപ്പോകുന്ന നിക്കാഹ് നടത്താൻ വേണ്ടി അയാൾ ചെയ്യുന്ന കാര്യങ്ങളും തന്റെ ഉമ്മയെ തേടിയുള്ള ഹമീദിന്റെ യാത്രയുമാണ് എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.
തുടക്കം മുതൽ ക്ളൈമാക്‌സ് വരെ Predictable ആയ ഒരു കഥയാണെങ്കിലും മൊത്തത്തിൽ ഒരു ഫീൽ നൽകാൻ ചിത്രത്തിന് സാധിച്ചു. അധികം പുതുമയൊന്നുമില്ലാതെ പറഞ്ഞു പോകുന്ന കഥ കാണുന്നവർക്ക് ഒരു ഫീൽ കിട്ടുന്ന രീതിക്ക് മികച്ച പശ്ചാത്തല സംഗീതവും, ഫ്രയിമുകളും ഒരുക്കി മനോഹരമാക്കിയിട്ടുണ്ട് അണിയറ പ്രവർത്തകർ.
പതിവ് പോലെ ഹരീഷ് കണാരൻ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കുറെയൊക്കെ കൈവിട്ട് പോയേക്കാവുന്ന ചിത്രത്തെ രക്ഷിച്ചെടുത്തിൽ പുള്ളിയുടെ പങ്ക് വളരെ വലുതാണ്. കൗണ്ടറുകളും തമാശകളും ഒക്കെ രസകരം ആയിരുന്നു.

ഹമീദ് ആയി ടോവിനോ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. എന്നിരുന്നാലും വടക്കൻ സ്ലാങ്ങിലെ കല്ലുകടികൾ ചെറിയൊരു പോരായ്മയായി തോന്നി. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ഉർവ്വശി എന്ന നടിയുടെ പ്രകടനത്തിന് മുന്നിൽ ആരും ഒന്ന് ഞെട്ടും. അത്രയും ഗംഭീരമായാണ് അവർ ആയിഷയായി മാറിയിരിക്കുന്നത്.
മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയ മാമുക്കോയ,ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഡിജിറ്റൽ അതിപ്രസരങ്ങൾ ഇല്ലാത്ത ക്യാമറ വർക്ക് മനോഹരമായിരുന്നു. മുസ്ലിം പശ്ചാത്തലത്തിൽ ഗംഭീരമായി മ്യൂസിക് ചെയ്യുന്ന പതിവ് ഗോപി സുന്ദറും തെറ്റിക്കുന്നില്ല. ഒരു ഫീൽ ഗുഡ് ചിത്രം കൂടി ആയപ്പോൾ കിട്ടിയ അവസരം ഗോപി നന്നായി വിനിയോഗിച്ചിട്ടുണ്ട്.
ഉർവ്വശി, ടോവിനോ എന്നിവരുടെ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആണ്.. അമ്മ മകൻ കൊമ്പിനേഷനിൽ രണ്ടുപേരുടെയും മികച്ച പ്രകടനങ്ങൾ കൂടി ആയപ്പോൾ കാഴ്ചക്കാർക്ക് അതൊരു നവ്യാനുഭവമായി മാറി.
അധികം പുതുമയൊന്നും ഇല്ലാത്ത അവതരണം ഇടയ്ക്കൊക്കെ ചെറുതായി മടുപ്പിക്കുന്നുണ്ട്..
അമ്മ മകൻ ബന്ധമാണ് പ്രധാന വിഷയം എന്നിരിക്കെ ആ ബന്ധത്തിന് കുറച്ചു കൂടി തീവ്രത ആകാമായിരുന്നു എന്ന് തോന്നി.

ഫാമിലിയുമായി ഒരു തവണ കണ്ടിറങ്ങാവുന്ന ഒരു മനോഹര ഫീൽ ഗുഡ് ചിത്രം.. അതാണ് എന്റെ ഉമ്മാന്റെ പേര്..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: