ത്രില്ലടിപ്പിക്കാതെ ചിരിപ്പിച്ച് പ്രേതം 2 | Review

പ്രേതം 2

ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ വരുന്ന എണ്ണമറ്റ ചിത്രങ്ങളിൽ ഒന്നായി പ്രേതം 2 ഇന്ന് റിലീസായി. ജയസൂര്യ ഇപ്പോൾ എല്ലാ പടത്തിന്റെയും 2nd part എടുക്കുന്നുണ്ടല്ലോ പുണ്യാളനും ആടും 2 ആം വരവ് ഗംഭീരമാക്കിയതിനാൽ പ്രേതം ഒരുപക്ഷേ നിരാശപ്പെടുത്തിയേക്കാം എന്ന് കരുതിയാണ് ചിത്രത്തിന് കയറിയത്. പോരാത്തതിന് ലോ ഹൈപ്പും..
എന്നാൽ കാശ്‌ മുടക്കി കാണാൻ വന്നിരിക്കുന്ന പ്രേക്ഷകന് എന്തെങ്കിലും നൽകാൻ ശ്രദ്ധിക്കുന്ന സംവിധായകനായ രഞ്ജിത് ശങ്കറിന് ഈ ചിത്രത്തിലും അതിന്‌ സാധിച്ചു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ വരിക്കാശ്ശേരി മനയിൽ ഒത്തുകൂടുന്നതും ഷോർട്ട് ഫിലിം പിടിക്കുന്നതും അവരുടെ ഇടയിലേക്ക് ജോൺ ഡോൺ ബോസ്കോയും പ്രേതവും കടന്നുവരുന്നതാണ് ഇതിവൃത്തം. പതിവ് കളീഷേയിൽ നിന്നും മാറി സഞ്ചരിക്കാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും ചിലയിടങ്ങളിൽ കളീഷേ രംഗങ്ങൾ കഥയിൽ കടന്നു വരുന്നും ഉണ്ട്.
അധികം ലാഗ് ഇല്ല, ഓവർ സെന്റിമെൻസും ഇല്ല എന്നത് ഒരു പോസിറ്റീവ് വശമായി തോന്നി.
സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, fake അക്കൗണ്ടുകൾ,പൈറസി തുടങ്ങിയവയെ കുറിച്ചെല്ലാം പരാമർശിക്കുന്ന ചിത്രം നല്ലൊരു മെസ്സേജ് നൽകുന്നു…
പശ്ചാത്തല സംഗീതം മികച്ചതായിരുന്നു.
പുതുമ കൊണ്ടുവരാൻ ക്യാമറമാന് കഴിഞ്ഞിട്ടുണ്ട്.

ജയസൂര്യ:
സിനിമയിൽ ജയസൂര്യയെ എവിടെയും കാണാൻ സാധിച്ചിട്ടില്ല പകരം ജോൺ ഡോൺ ബോസ്കോയെ മാത്രമാണ് കാണാൻ കഴിയുക. നടപ്പിലും ഇരിപ്പിലും ആ ഓട്ടം(കുളത്തിലേക്കുള്ളത്) വരെ പഴയെ ജോൺ ഡോൺ ബോസ്കോ. മുൻപ് ചെയ്ത കഥാപാത്രം എത്ര വർഷം കഴിഞ്ഞു വീണ്ടും ചെയ്യുമ്പോഴും അതേ പെർഫെക്ഷനിൽ ചെയ്യാൻ മമ്മൂക്ക കഴിഞ്ഞാൽ ജയസൂര്യയേ ഒള്ളു എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.

Amith Chakalakkal തന്റെ റോൾ നന്നായി ചെയ്തു,തനിക്കും പലതും കഴിയും എന്ന് അമിത് തെളിയിച്ചു. ഇനിയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കാം എന്ന് ഉറപ്പു നൽകുന്ന മികച്ച പ്രകടനം. മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ മറ്റൊരു കിടിലൻ യൂത്തനെ കൂടി നമുക്ക് ലഭിക്കും..
ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയിൽ സിദ്ധാർത്ഥ് ശിവയാണ് ഹ്യൂമർ കൈകാര്യം ചെയ്തത്.
ചിലയിടങ്ങളിൽ വെറുപ്പിച്ചു എന്നൊഴിച്ചാൽ സിദ്ധാർത്ഥ് നല്ല ഉഗ്രൻ പെർഫോമൻസ് ആയിരുന്നു കൗണ്ടറുകൾ എല്ലാം നന്നായിരുന്നു.
അടിമുടി മോഹൻലാൽ റെഫെറാൻസ് ഉള്ള കഥാപാത്രം ആണ് സിദ്ധാർഥിന്റെ.
അതിപ്പോൾ പുള്ളിയുടെ മാത്രമല്ല, സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ആ റെഫെറാൻസ് ഇടയ്ക്കിടെ വന്നിരുന്നു.
സാനിയ ഇയ്യപ്പൻ കുട്ടിത്തം വിട്ടുമാറാത്ത കുട്ടിയുടെ റോൾ ആയിരുന്നു ചെയ്തത്. ചിലയിടങ്ങളിൽ പോയെങ്കിലും മൊത്തത്തിൽ വെറുപ്പിക്കാതെ ചെയ്‌തു. തരക്കേടില്ലാത്ത പ്രകടനം.
ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഡെയിൻ തന്റെ റോൾ നന്നായി ചെയ്തു,പുള്ളിയുടെ കൗണ്ടറുകൾ അടിപൊളി ആയിരുന്നു.
ദുർഗയുടെ പെർഫോമൻസ് വളരെ നല്ലതായിരുന്നു.
കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ഒരു സസ്പെൻസ് നിറഞ്ഞ തരത്തിലുള്ള നിഗൂഢതകൾ നിറഞ്ഞ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ദുർഗ്ഗക്ക് കഴിഞ്ഞു.
വെറുപ്പിക്കും എന്ന് കരുതിയ മണികണ്ഠൻ പട്ടാമ്പിയും ജയരാജ് വാര്യരും തങ്ങളുടെ റോളുകൾ നന്നാക്കി.

ഏത് അവസ്ഥയിലും കാണാവുന്ന ചിത്രം എന്ന് അവകാശപ്പെടുന്നില്ലങ്കിലും പ്രേതം കണ്ടപോലെ ഇരുന്ന് കാണുകയാണെങ്കിൽ പ്രേതം 2 വും നല്ലൊരു ചിത്രമാണ്. സിനിമയെ കീറിമുറിച്ചു പരിശോധിച്ചു വിമർശിക്കുന്നവരുടെ കാഴ്ചപ്പാടിൽ എന്താണെന്നറിയില്ല. ത്രില്ലിംഗ് ആകേണ്ട ചില സ്ഥലങ്ങളിൽ പരാജയപ്പെട്ടു എന്നതൊഴിച്ചാൽ മറ്റൊരു കുഴപ്പവും ചിത്രത്തിൽ തോന്നിയില്ല.
നല്ലൊരു സിനിമ കാണാൻ കയറുന്ന സാധാരണക്കാരന് മുടക്കിയ 100 രൂപക്ക് മൂല്യം തരുന്ന, രണ്ടര മണിക്കൂർ ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: