അമിതപ്രതീക്ഷയോടെ തന്നെ കാണാം കന്നഡയിലെ ഈ എപ്പിക്ക് ചിത്രം | Review

കെജിഎഫ് |കന്നഡ

കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പടം എന്ന ഖ്യാതിയോടെ എത്തിയ ചിത്രം ആണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത് റോക്കിങ് സ്റ്റാർ യാഷ് അഭിനയിച്ച കെജിഎഫ്.

പ്രശാന്ത് നീൽ എന്ന സംവിധായകന്റെ ആദ്യ ചിത്രം ആയ ഉഗ്രം തന്നെ കന്നഡ ആക്ഷൻ മാസ്സ് ചിത്രങ്ങളുടെ ചട്ടകൂട് തകർത്ത ഒരു ബെഞ്ച് മാർക്ക് ഐറ്റം ആയിരുന്നു. ആ സംവിധായകനിൽ നിന്നും ഒരു എപിക്ക് ചിത്രത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. നാല് ഭാഷകളിൽ ആയി ആണ് ഈ വമ്ബൻ ബഡ്ജറ്റ് ചിത്രം എത്തുന്നത്.

കെജിഎഫ് അഥവാ കോളർ ഗോൾഡ്‌ ഫാക്ടറി പിടിച്ചടക്കാൻ ഉള്ള കുറെ ഗ്യാങ്സ്റ്റർ ആളുകളുടെ ശ്രമം അവിടേക്ക് എത്തുന്ന റോക്കി പിന്നെ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ അവൻ എങ്ങനെ അവിടത്തെ അടിമകളുടെ രാജാവ് ആകുന്നു എന്നാണ് ആദ്യ ചാപ്റ്റർ പറയുന്നത്.

ഒറ്റ വാക്ക് .. എപ്പിക്ക്…. അതിൽ കുറഞ്ഞതൊന്നും ഈ ചിത്രത്തെ കുറിച്ച് പറയാൻ കഴിയില്ല. ഓരോ നിമിഷവും നമ്മുക്ക് രോമാഞ്ചം നൽകുന്ന ഡയലോഗുകളും സീനുകളും. നായകനെ പൊക്കി അടിക്കുന്ന ആളുകൾ ഇതിലും ഒരുപാട് ഉണ്ട്. പക്ഷെ അത് എങ്ങനെ പ്രെസെന്റ ചെയ്യുന്ന എന്നതിൽ ആണ് കാര്യം. അതിൽ പ്രശാന്ത് വിജയിക്കുകയും ചെയ്തു.

റോക്കിയയും അമ്മയും തമ്മിൽ ഉള്ള സീനുകൾ ശരിക്കും എമോഷണലും അതുപോലെ റോമഞ്ചാവും നൽകുന്ന ഒന്നാണ്.

അഭിനയത്തിൽ യാഷ് ശരിക്കും നിറഞ്ഞു നിൽക്കുന്നു. സ്ക്രീൻ പ്രെസെൻസ് കൊണ്ട് പ്രേക്ഷകരെ ശരിക്കും അയാൾ രസിപ്പിക്കുന്ന. എടുത്തു പറയെന്നത് വില്ലനെ ഒക്കെ ഇൻട്രോഡ്യുസ് ചെയ്യുന്ന സീൻ ഒക്കെ ആണ്. അയാളുടെ ഭീകരത ശരിക്കും എടുത്തു പറയുന്നു അതിലൂടെ.

ഒരു നോൺ ലിനിയർ രീതിയിൽ ചിത്രം ഇടക്ക് ഒക്കെ കഥ പറഞ്ഞു പോകുന്നു . ഗാനങ്ങളും സംഗീതവും ശരിക്കും നമ്മളെ ചിത്രത്തോട് അടുപ്പിക്കുന്നു. രവി, തനിഷ്‌ക് എന്നിവർ കൈകാര്യം ചെയ്ത മ്യൂസിക് departmemt കയ്യടി അർഹിക്കുന്നു. ഭുവൻ ഗൗഡയുടെ ഛായാഗ്രഹണം വളരെ അധികം മികച്ചു നിന്നു. ശ്രീകാന്തിന്റെ ചിത്രസംയോജനം ചിത്രത്തെ കൂടുതൽ ക്രിസ്പി ആക്കുന്നു.

നായകൻ 20 പേരെ ഒറ്റക്ക് ഇടിക്കുന്നതൊന്നും നിങ്ങൾക്ക് പ്രശനം ഇല്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ചിത്രം ഇഷ്ടപ്പെടും. കാരണം അതിനും പുറമെ ഒരുപാട് ഉണ്ട് ഇതിൽ ആസ്വദിക്കാൻ. തീയേറ്ററിൽ ഇരുന്നു കാണാൻ ശ്രമിക്കുക.അത്രയും ഇമ്പ്കട് ആണ് തിയേറ്റർ അനുഭവം നൽകുന്നത്.

ഇനി ചിത്രത്തിന്റെ അടുത്ത ഭാഗത്തിന് ആയുള്ള കാത്തിരിപ്പ് ആണ്. എന്തു കൊണ്ട് സർക്കാർ റോക്കിയെ കുറിച്ചുള്ള പുസ്തകങ്ങൾ നിരോധിച്ചു. അവർക്ക് ഭീഷണി ആയി എങ്ങനെ റോക്കി വളർന്നു. എങ്ങനെ അവൻ ജനങ്ങളുടെ നായകനും ബാക്കി ഉള്ളവർക്ക് വില്ലനും ആയി.

കെജി എഫ് പിടിച്ചെടുത്തിന് ശേഷം ഉള്ള റോക്കിയുടെ ജീവിതം ഈ ചിത്രത്തിൽ തന്നെ ചെറുതായി കാണിച്ചു പോകുന്നുണ്ട്.

ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടോൺ എടുത്തു പറയേണ്ടത് ആണ്. അതിനു ഈ കഥയോട് ഉള്ള സാമ്യവും വളരെ വലുതാണ്.

അമിതപ്രതീക്ഷയോടെ തന്നെ പോകാം,കാരണം ആ ഭാരം ഇറക്കി വച്ച് കാണേണ്ട ആവശ്യം ഇവിടെ വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: