പ്രേക്ഷകരെ പറ്റിക്കുന്ന സ്ഥിരം സത്യൻ അന്തിക്കാട് ശ്രീനിവാസൻ നാട്ടിൻപുറം കഥയാകാതിരിക്കട്ടെ ഞാൻ പ്രകാശൻ

ഞാൻ പ്രകാശൻ

ജോമോന്റെ സുവിശേഷങ്ങൾ ന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പടം, ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം കൃത്യം 5ആം വർഷം റിലീസാകുന്ന ഫഹദ് – സത്യൻ പടം. ഒരുപാട് കാലത്തിന് ശേഷം സത്യൻ അന്തിക്കാടിനു വേണ്ടി ശ്രീനിവാസന്റെ തിരക്കഥ. പതിവിൽ നിന്ന് വ്യത്യസ്തമായി ഷാൻ റഹ്മാന്റെ സംഗീതം. കേരളക്കരയാകെ ആകർഷിച്ച കിടിലൻ ട്രെയ്‌ലർ. മോശമല്ലാത്ത ഗാനങ്ങൾ.

ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ആണ് ഞാൻ പ്രകാശൻ. മലയാളത്തിലെ ഇപ്പോൾ കണ്ണും അടച്ചു വിശ്വസിക്കാൻ കഴിയുന്ന നടനായ ഫഹദ് ഫാസിൽ നായകൻ ആകുന്നു എന്നത് ആണ് മറ്റൊരു പ്രത്യേകത.

പക്ഷെ ഇത്രയും ഒക്കെ ഉണ്ടായിട്ടും പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയരുന്നില്ല. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി പുറത്തു വരുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ആവർത്തന വിരസതയും ഊതിപെരുപ്പിച്ച ബലൂണ് പോലെയുള്ള കഥയും തിരക്കഥയും ആണ്. കഥ തുടരുന്നു എന്ന സിനിമക്ക് ശേഷം പുറത്തു എത്തിയ ചിത്രങ്ങൾ എല്ലാം ഈ ശ്രേണിയിൽ ഉള്ളത് ആണ്. അവസാനം പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങളും ഒരുപാട് വിമര്ശങ്ങൾക്ക് വഴി വച്ചിരുന്നു.

ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം. പക്ഷെ സത്യൻ അന്തിക്കാടിൽ ഉള്ള വിശ്വാസം എങ്ങനെ അദ്ദേഹം നഷ്ടപ്പെടുത്തിയോ അതേ വഴിയിൽ കൂടെ ആണ് ശ്രീനിവാസന്റെ പോക്കും. സാധാരണക്കാരന്റെ ജീവിതം പറയാൻ ശ്രമിക്കുന്ന ഒരു പ്ലോട്ട്. അയാളുടെ ചെറിയ ചെറിയ സന്തോഷങ്ങൾ പിന്നെ അയാളുടെ ജീവിതത്തിലേക്ക് വരുന്ന വലിയൊരു പ്രശ്നം അങ്ങനെ ഒരു രീതി ആണ് ഇപ്പോൾ ശ്രീനിവാസൻ ചിത്രങ്ങൾ. ഒരുകാലത്ത് നമ്മളെ രസിപിച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ നമ്മളെ ശരിക്കും മടുപ്പിക്കുന്നു.

പതിവ് പോലെ ചിത്രത്തിന്റെ ടീസർ എല്ലാം കുടുംബപ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കാൻ കെൽപ്പ് ഉള്ളത് ആണ്. സാധാരണക്കാർ കണ്ടാൽ കണ്ണും പൂട്ടി തീയേറ്ററിൽ ചെല്ലുകയും ചെയ്യും. പക്ഷെ ഇതു ഒരു ചതിയായി മാറുമോ എന്ന് തീയേറ്ററിൽ എത്തിയാൽ മാത്രമേ അറിയാൻ കഴിയു.

പക്ഷെ ഫഹദിൽ ആണ് എല്ലാവരുടെയും പ്രതീക്ഷ. കാരണം ഈ ഇടക്കൊന്നും അദ്ദേഹം പൂർണമായി പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ആ ഒരു പ്രതീക്ഷയിൽ ആണ് എല്ലാവരും.

സേതു മണക്കാട് ആണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമൽ, ശ്രീനിവാസൻ കെ പി എ സി ലളിത, വീണ നായർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. ആ വിഭാഗം അയാളുടെ കയ്യിൽ ഭദ്രം ആണ്. ഛായാഗ്രഹണം എസ് കുമാർ, ചിത്രസംയോജനം രാജഗോപാൽ എന്നിവർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: