വിജയ് സേതുപതിയുടെ ഞെട്ടിക്കുന്ന പ്രകടനവുമായി ഒരു ഫാന്റസി ചിത്രം

വിജയ് സേതുപതിയുടെ 25 ആമത്തെ ചിത്രം നടുവിലെ കൊഞ്ചം പക്കാതെ കനോം എന്ന സിനിമക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു 70 വയസോളം പ്രായം ഉള്ള ആളുടെ വേഷത്തിൽ സേതുപതി എത്തുന്നു എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ സിനിമയാണ് ബാലാജി ധാരനിധരൻ സംവിധാനം ചെയ്ത സിതാകാതി.

വിജയ് സേതുപതി ആണ് നായക സ്ഥാനത് എങ്കിലും ചിത്രത്തിൽ അര മണിക്കൂർ മാത്രമേ അദ്ദേഹം അഭിനയിക്കുന്നുള്ളൂ പക്ഷെ സിനിമയിൽ ഉടനീളം അദ്ദേഹത്തിന്റെ ഒരു സാന്നിധ്യം നമ്മുക്ക് കാണാൻ സാധിക്കും. ട്രെയ്‌ലർ കണ്ട ഏതൊരാളും ഈ സിനിമ ഏതു ജോണറിൽ ഉള്ളത് ആണെന്ന് മനസിലാക്കി കാണും, പക്ഷെ ചിത്രം തുടങ്ങി അര മണിക്കൂർ കഴിയുമ്പോൾ ആണ് ഈ ചിത്രം ശരിക്കും ഏതു വിഭാഗത്തിൽ പെടും എന്നു പ്രേക്ഷകന് മനസിലാകുന്നത്.

ഫാന്റസി ജോണറിലേക്ക് കാണുന്ന പ്രേക്ഷകന് എത്തിച്ചേരാൻ അല്പം സമയം എടുക്കും എന്നത് സത്യം ആണ് പക്ഷെ എത്തി ചേരുന്ന നിമിഷം മുതൽ ഈ ചിത്രം നമ്മുക്ക് നൽകുന്നത് ഒരു പുതിയ അനുഭവം ആണ്.

കൂടുതലായി എന്തെങ്കിലും കഥയെ കുറിച്ച് പറഞ്ഞാൽ കാണുന്ന പ്രേക്ഷകനിൽ ഉള്ള ജിജ്ഞാസ നഷ്ടപ്പെടുത്തും.

അഭിനയത്തിൽ ആകെ ഉള്ള അര മണിക്കൂറിൽ സംവിധായകൻ വിജയ് സേതുപതിയുടെ അഭിനയ സാധ്യത പരമാവധി ഉപയോഗിച്ചു എന്നു തന്നെ പറയേണ്ടി വരും. ഒരു പ്രൊഫഷണൽ നാടക നടൻ എങ്ങനെ ആണോ അതു പോലെ ജീവിക്കുക ആയിരുന്നു അദ്ദേഹം. അയ്യ എന്ന കഥാപാത്രം കൊണ്ട് ആടുന്ന വേഷങ്ങൾ തന്മയത്വത്തോടെ വിജയ് അവതരിപ്പിച്ചു. നാടകങ്ങൾ നേരിടുന്ന അവഗണന എങ്ങനെ അദ്ദേഹത്തെ ബാധിക്കുന്നു എന്നു ചെറിയ ചെറിയ എസ്പ്രെഷൻസിൽ കൂടെ സേതുപതി നന്നായി ചെയ്തു.

എടുത്തു പറയേണ്ടത് രാജ്കുമാർ എന്ന നടന്റെയും ധനപാൽ എന്ന വേഷം ചെയ്ത നടന്റെയും പ്രകടനം ആണ്. 2 എക്‌സ്ട്രീം ഉള്ള 2 കഥാപാത്രങ്ങൾ ആയി അവർ ഈ ചിത്രത്തിൽ എത്തുന്നു. അതു എങ്ങനെ ആണെന്ന് നിങ്ങൾ കണ്ടു തന്നെ മനസിലാക്കണം. നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന ഈ അഭിനയിതാക്കൽ.

96 നു ശേഷം ഗോവിന്ദ് വസന്തയുടെ സംഗീതം നമ്മളെ വീണ്ടും ചിത്രത്തോട് അടുപ്പിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനം എല്ലാം മികച്ചു നിന്നു.

ചിത്രം പോകുന്ന രീതി അല്പം വ്യത്യസ്തം ആയതിനാൽ ഇടക്ക് പ്രേക്ഷകന് ബോർ അടി ഉണ്ടാകും എന്നത് ഒഴിച്ചാൽ കണ്ടിരിക്കാവുന്ന ചിത്രം ആണ് സിതാകാതി.

കലയെ സ്നേഹിക്കുന്ന കലാകാരൻ എങ്ങനെ ആ കലയാൽ തന്നെ ചൂഷണം ചെയ്യപ്പെടുന്നു എന്ന് ചിത്രം പറഞ്ഞു പോകുന്നു..

ചിത്രം തീയേറ്ററിൽ പോയി കണ്ട് വിലയിരുത്തുക

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: