ക്രിസ്റ്റഫർ എന്തിന് ഈ കൊലപാതകങ്ങൾ ചെയ്തു ? | രക്ഷസനിലെ ബ്രില്ല്യൻസ് | വേറിട്ട ഒരു ചിന്ത

രാക്ഷസൻ !

മലയാളികൾക്കിടയിൽ ഈയടുത്ത കാലത്ത് ഇത്രയും ജനപ്രീതി നേടിയ മറ്റൊരു അന്യഭാഷാ ചിത്രം ഇല്ല. റിലീസായി ഒന്നരമാസം പിന്നിട്ടിട്ടും സോഷ്യൽ മീഡിയകളിൽ ഇപ്പോഴും രാക്ഷസൻ ചർച്ചകളും ട്രോളുകളും സജീവമാണ്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പലരും ചിന്തിച്ചു കൂട്ടി കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ ലോജിക്കലി വളരെ ശരിയാണെന്ന് തോന്നുന്ന, എന്നാൽ അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ് താഴെ പറയാൻ പോകുന്നത്..

Babs Milli എഴുതുന്നു..

” ഒരു ചിന്തയാണ്… വായിക്കുക…

ക്രിസ്റ്റഫറിന്റെ ‘പ്രണയം’ ആയിരുന്നു സോഫിയ… തന്റെ ശാരീരികമായ കുറവുമൂലം ഒരിക്കലും സോഫിയ തന്നെ അംഗീകരിക്കുകയില്ല എന്ന് ക്രിസ്റ്റഫർ മനസ്സിലാക്കുന്നു, ആ ഇന്ഫെരിയോരിറ്റി കോംപ്ലെക്സും സങ്കടവും ദേഷ്യവും എല്ലാം കൊണ്ടാണ് ക്രിസ്റ്റഫർ തന്റെ പ്രണയത്തെ ഇല്ലാതാക്കുന്നത്.. അതായത് കൊല്ലുന്നത്.
അവളോടുള്ള പ്രണയവും സുഹൃത്തുക്കളുടെ പെരുമാറ്റവും അവനെ മാനസികമായി അത്രയും വേദനപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് അത്രയ്ക്ക് മൃഗീയമായ ആ കൊലപാതകം.

ഇവിടെയാണ്‌ ക്രിസ്റ്റഫർ എന്ന സൈക്കോ കില്ലർ ജനിക്കുന്നത്…

ഇനി എന്റെ ഒരു ചിന്ത ഇങ്ങനെ ആണ് :-

തന്റെ സൗന്ദര്യം അല്ല ഇമ്പൊട്ടൻസി ( impotency ) ആണ് സോഫിയ തന്റെ പ്രണയം നിരസിക്കാൻ കാരണം എന്ന് ക്രിസ്റ്റഫർ മനസ്സിലാക്കുന്നു… അത് കൊണ്ട്തന്നെ ആ കുറവ് ഇല്ലാത്ത ഏതൊരുത്തനെയും അവന് സൗന്ദര്യം ഇല്ലെങ്കിൽക്കൂടിയും ഒരു പെണ്ണ് ഒരു പക്ഷെ കാലക്രമേണ ഇഷ്ടപ്പെട്ടേക്കാം എന്ന ഒരു തോന്നൽ ക്രിസ്റ്റഫറിന് ഉണ്ടായിട്ടുണ്ടാകണം…

അങ്ങനെ ചിന്തിക്കുമ്പോൾ ക്രിസ്റ്റഫർ എന്ന സൈക്കോ പിന്നീടങ്ങോട്ട് പലരുടെയും പ്രണയത്തെ ആണ് ഇല്ലാതാക്കുന്നത്…
തന്റെ മാജിക്‌ പ്രോഗ്രാമിലൂടെ ഇരകളുമായി ഇന്റെറാക്ട് ചെയ്യാമെന്നുള്ളത് കൊണ്ട് പ്രണയമുള്ള സ്കൂൾ കുട്ടികളെ തിരഞ്ഞെടുക്കുന്നു എന്ന് മാത്രം…

അമുത & അമ്മു, ഇവരെ രണ്ടുപേരെയും ഒരോ പയ്യൻമാർ പ്രൊപ്പോസ് ചെയ്തതായി പറയുന്നുണ്ട്…

മീരയെ മാത്രം ആണ് ഒരു പ്രണയം ഇല്ലാതെ കാണിക്കുന്നത്
കേൾവിക്കുറവ് ഉള്ളത് കാരണം മീരയുടെ മാതാപിതാക്കൾക്ക് ഇത്തിരി കൂടുതൽ കെയറിങ് ആണ്.. ഒരുപക്ഷെ ആ possession/affection ആകാം ക്രിസ്റ്റഫർ ഇവിടെ ഇല്ലാതാക്കാൻ ശ്രമിച്ചത് (അല്ലെങ്കിൽ മീരയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നിരിക്കണം)

സംഗീത ഒരു പയ്യന്റെ കൂടെ വീടിന്റെ കുറച്ച് അപ്പുറത്ത് വന്നിറങ്ങുന്നത് കൊണ്ട് തന്നെ നമുക്ക് ഊഹിക്കാം അത് കാമുകൻ ആണെന്ന്…
ഇവിടെ പക്ഷെ സംഗീതയുടെ കാര്യത്തിൽ ക്രിസ്റ്റഫറിന് ഒരു തെറ്റ് സംഭവിക്കുന്നു… അതായത് പ്രണയം ഉള്ള സംഗീത എന്ന target മാറി സഞ്ജനയെ ആണ് ക്രിസ്റ്റഫർ കൊല്ലാൻ ശ്രമിക്കുന്നത്…

എന്തുകൊണ്ട് കയൽനെ കൊല്ലാൻ ശ്രമിക്കുന്നു എന്നൊരു ചോദ്യം പലർക്കും ഉണ്ടായിരുന്നു… അതിനുള്ള ഉത്തരവും എനിയ്ക്ക് കിട്ടിയത് ഈ രീതിയിൽ ചിന്തിച്ചപ്പോഴാണ്… ഇവിടെ ക്രിസ്റ്റഫർ വരുന്നത് നായകന്റെ പ്രണയത്തെ ഇല്ലാതാക്കാൻ ആണ്. (അമലപോൾ)
പക്ഷെ സാഹചര്യവശാൽ അമലപോൾ എന്ന target മാറി കയൽനെ കൊണ്ടുപോകേണ്ടി വരുന്നു…(ഇവിടെയും അഫക്ഷൻ ഇല്ലാതാക്കാൻ ആയിരിയ്ക്കാം)

പിന്നീട് നായകൻ തന്റെ കുറവ് വിളിച്ചുപറയുമ്പോൾ വീണ്ടും target മാറി നായകന് നേരെ തിരിയുന്നു ക്രിസ്റ്റഫർ… “

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: