കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബിൽ ? | നിവിൻ പോളി പറയുന്നു | വീഡിയോ

കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബിൽ ?

കായംകുളം കൊച്ചുണ്ണി
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി, ഒപ്പം ഇത്തിക്കര പക്കിയായി മോഹൻലാലിന്റെ കാമിയോ. ഗോപി സുന്ദറിന്റെ സൂപ്പർ ഹിറ്റ് പാട്ടുകൾ. ബോബി സഞ്ജയ് – റോഷൻ ആൻഡ്രൂസ് മാന്ത്രിക വിജയ കൂട്ടുകെട്ട്.
പിന്നെ അണിയറ പ്രവർത്തകർ പറഞ്ഞ കായംകുളം കൊച്ചുണ്ണിയെക്കുറിച്ചുള്ള ഒരു രഹസ്യം. ഹൈപ്പ് കൂടാൻ ഇത്രയൊക്കെ തന്നെ ധാരാളമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ദിനം മുതൽ പ്രേക്ഷകർ ചിത്രത്തിന് ഇരച്ചു കയറി. ആദ്യ ദിനം റെക്കോർഡ് കളക്ഷൻ നേടി മോളിവുഡിലെ സകല കളക്ഷൻ റെക്കോർഡകളും തകർത്ത് എറിയുകയും ചെയ്തു ചിത്രം.

എന്നാൽ ഇപ്പോൾ റിലീസായി 50 ദിവസം പിന്നിട്ട ഈ അവസരത്തിൽ ചിത്രം 100 കോടി നേടി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ദുബായിൽ ചിത്രത്തിന്റെ 50 ആം ദിന ആഘോഷങ്ങളും, 100 കോടി പിന്നിട്ടത്തിന്റെ ആഘോഷത്തിലും പങ്കെടുക്കാൻ താൻ വരുന്നു എന്ന് നിവിൻ പോളി തന്നെ പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിക്കഴിഞ്ഞു. തുടർന്ന് റോഷൻ ആൻഡ്രൂസിന്റെ വക ആയും ഇത്തരം ഒരു വീഡിയോ വരികയുണ്ടായി. അതിൽ സംവിധായകനും അവകാശപ്പെടുന്നത് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി എന്നാണ്.

ഇതിന് മുൻപ് മലയാളത്തിൽ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം മോഹൻലാലിന്റെ പുലിമുരുകൻ ആണ്. പിന്നീട് 2 വർഷം കഴിഞ്ഞിട്ടും മറ്റൊരു ചിത്രവും ഈ നേട്ടം കൈവരിച്ചരുന്നില്ല. എന്തായാലും കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ കയറിയ വിവരം പലരും ആശ്ചര്യത്തോടെയാണ് നോക്കി കാണുന്നത്. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ തർക്കങ്ങളും ട്രോളുകളും ആരംഭിച്ചിട്ടും ഉണ്ട്.

ചിത്രത്തിലേക്ക് കടക്കുകയാണെങ്കിൽ, കയ്യടക്കത്തോടെ പറഞ്ഞ ആദ്യ പകുതി. തിരക്കഥയിൽ ഗ്രിപ്പ് പോയി തുടങ്ങി എന്ന് തോന്നിയ നിമിഷം രക്ഷകനായി ലാലേട്ടന്റെ മാസ്സ് എൻട്രി. പിന്നീടങ്ങോട്ട് സ്ക്രീൻ പ്രസൻസ് കൊണ്ട് കാഴ്ചക്കാരെ രോമാഞ്ചം കൊള്ളിക്കുന്ന മോഹൻലാൽ മാജിക് ആണ് ചിത്രത്തിൽ. കുറച്ചു സമയമേ ഉള്ളൂ എങ്കിലും ഉള്ള അത്രയും ഒരു രക്ഷേമില്ലായിരുന്നു. ചിത്രം സ്വന്തം തോളിലേറ്റി ലാലേട്ടൻ ഷോ ആയിരുന്നു രണ്ടാം പകുതി മുതൽഎം ഒടുവിൽ പക്കിയുടെ പോക്കോട് കൂടി വീണ്ടും ചിത്രം സ്ലോ പേസിൽ ആകുന്നു. ക്ളൈമാക്സിനോടടുപ്പിച്ച് ചിത്രം വീണ്ടും interesting ആകുന്നുണ്ട് ചിത്രം. കിടിലൻ ക്ളൈമാക്‌സ് ചിത്രത്തിന്റെ ലെവൽ ഉയർത്തുന്നു.
കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോൾ, സണ്ണി വെയിനും, ബാബു ആന്റണിയും, മികച്ച പ്രകടനം കാഴ്ചവച്ചു. ഒറ്റ സീനിൽ വന്ന സുദേവ് നായരും കിടിലൻ ഒരു സീനിലൂടെ കയ്യടി നേടി. ചിത്രത്തിന്റെ ഛായാഗ്രഹണവും, vfx ഉം നല്ല നിലവാരം പുലർത്തി. സ്ലോ പേസിൽ നീങ്ങുമ്പോഴും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ് ചിത്രത്തെ താങ്ങി നിർത്തുന്നത്. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ആർട്ട് വർക്ക് ആണ്..
1800 കൾ യാതൊരു കല്ലുകടിയും ഇല്ലാതെ ഗംഭീരമായി ഒരുക്കിയിട്ടുണ്ട് ചിത്രത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: