ഡാനിഷ് ഇൻവസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലർ ചിത്രം | The Keeper Of Lost Causes (2013)

The Keeper Of Lost Causes (2013)

Language : Danish

Genre : Investigative crime thriller

” The Keeper of lost causes , The absent one , A conspiracy of faith ”
Department Q സീരീസിലെ 3 ഭാഗങ്ങൾ.
അതിലെ ആദ്യത്തെ ഭാഗമാണ് The keeper of Lost Causes.
ഒരു മണിക്കൂർ 40 മിനുറ്റ് മാത്രം ദൈർഘ്യം.
പൊതുവെ ഉള്ള ക്രൈം ത്രില്ലർ പോലെ വില്ലൻ ആരാണെന്ന് അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതി അല്ല ഇവിടെ പറയുന്നത്.
ഏതാണ്ട് പകുതി ആകുമ്പോ തന്നെ വില്ലനെ ഒക്കെ മനസിലാകും. എന്നാലും പടം തീരുന്നത് വരെ ആ ത്രിൽ മൊമെന്റ് കാണുന്നവർക്ക് കിട്ടും.

കാൾ എന്ന ഇൻസ്‌പെക്ടർ ആണ് ഇതിലെ പ്രധാന കഥാപാത്രം.
ആള് നല്ല സമർത്ഥൻ ആയിരുന്നുവെങ്കിലും എടുത്ത് ചാട്ടക്കാരനും മുൻകോപിയും ആയിരുന്നു.
പുള്ളിയുടെ ഈ സ്വാഭാവം കാരണം കൂടെ ഉള്ളവർക്കും ഡിപ്പാട്ട്മെന്റിനും ഒരുപാട് പണികൾ കിട്ടിയിട്ടുണ്ട്.
അങ്ങനെ കാളിനെ മറ്റൊരു ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റാനുള്ള ഉത്തരവ് വന്നു.
അതിന് വേണ്ടി തയ്യാറാക്കിയ ഡിപ്പാർട്ട്മെന്റ്ആണ് ‘ DEPARTMENT Q ‘
എഴുതി തള്ളിയതും തെളിയിക്കപ്പെടാത്തതുമായ കേസുകൾ ആണ് ഇവിടേക്ക് വരുന്നത്.
ബാക്കി വരുന്ന പേപ്പർ വർക്കുകൾ പൂർത്തിയാക്കൽ മാത്രമാണ് ഇവിടത്തെ പണി.
ഇഷ്ടമല്ലാഞ്ഞിട്ടും സീനിയർ ഓഫീസറുടെ നിർബന്ധ പ്രകാരം കാളിന് ഇത് ഏറ്റെടുക്കേണ്ടി വരുന്നു.
അസിസ്റ്റന്റ് ആയി ആസാദ് എന്നൊരു ഉദ്യോഗസ്ഥനെയും കിട്ടി.

അങ്ങനെ പഴയ കേസുകൾ നോക്കുന്നതിന്റെ ഇടയിൽ ആണ് മെരെറ്റ് എന്ന യുവതിയുടെ തിരോധാനം ആയി ബന്ധപ്പെട്ട കേസ് അവർ കാണുന്നത്.
കപ്പൽ യാത്രക്കിടെ ആണ് മെരെറ്റിനെ കാണാതാവുന്നത്.
അവർ കടലിൽ ചാടി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് പോലീസ് ആ കേസ് ക്ലോസ് ചെയ്തത്.
എന്നാൽ ഫയൽ ഒക്കെ പരിശോധിച്ചപ്പോൾ കാളിനും ആസാദിനും മൊത്തത്തിൽ ഒരു പന്തികേട് തോന്നി. അവർ ആ കേസ് റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ സീനിയർ ഓഫിസർമാർ അവർക്ക് ഒരു പ്രശ്നം ആകുന്നു.
അവരെ അറിയിക്കാതെ കാളും ആസാദും കേസുമായി മുന്നോട്ട് പോകുന്നു.
യഥാർത്ഥത്തിൽ മെരെറ്റിന് എന്താണ് സംഭവിച്ചത് ?
അവർ ആത്മഹത്യ ചെയ്തത് തന്നെയാണോ അതോ കൊലപാതകമോ ?
അവർ ജീവനോടെ ഉണ്ടോ ?
ഇതൊക്കെ പടം കണ്ട് തന്നെ മനസ്സിലാക്കുക
.
2013 ലെ ഏറ്റവും പണം വാരി ചിത്രമായിരുന്നു ഇത്.
രണ്ടാം ഭാഗം 2014 ലും മൂന്നാം ഭാഗം 2016 ലും ഇറങ്ങിയിട്ടുണ്ട്
നാലാം ഭാഗം ഉടനെ ഇറങ്ങും എന്നൊക്കെ കേട്ടിരുന്നു
റിലീസ് ആയോ എന്ന് നോ ഐഡിയ.
എന്തായാലും ഇത് വരെ കണ്ട റിവ്യൂസിൽ നിന്നെല്ലാം മികച്ചൊരു സീരീസ് തന്നെയാണ് ” DEPARTMENT Q series “

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: