ട്വിസ്റ്റുകളുടെ പെരുന്നാളുമായി ഒരു കൊറിയൻ മിസ്റ്ററി ത്രില്ലർ | Forgotten (2017)

Forgotten (2017)

Language : Korean/South Korea
Genre : Mysterious Psycho Thriller
Length : 1 Hr 49 Mins
Director : Jang Hang-jun
Actors : Kang Ha-neul, Kim Mu-yeol, Moon Sung-keun, Na Young-hee

നിയാസ് നസീർ എഴുതുന്നു,

പുതിയ വീട്ടിലേക്ക് താമസിക്കാൻ വരുന്ന ഒരു കുടുംബം.
അച്ഛൻ അമ്മ 2 ആണ്മക്കൾ അടങ്ങിയ ചെറിയ ഫാമിലി. പഠനത്തിലും സ്പോർട്സിലും എല്ലാം ചേട്ടൻ ആണ് അനിയന്റെ റോൾ മോഡൽ.
ചേട്ടന്റെ ഒരു കാലിന് ചെറിയ കുഴപ്പം ഉണ്ട്.
മുടന്തി ആണ് നടക്കുന്നത്.
ഒരു ആക്‌സിഡന്റിൽ സംഭവിച്ചതാണ്.
താമസം മാറി വരുന്ന ആ പുതിയ വീട്ടിലെ ഒരു മുറി മാത്രം തുറക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
അവിടെ പഴയ താമസക്കാരന്റെ എന്തോ സാധനങ്ങൾ ആണ്.
ആ റൂമിന്റെ അടുത്തേക്ക് പോലും ചെല്ലരുതെന്ന് അയാൾ പറഞ്ഞിട്ടുണ്ടന്ന് അച്ഛൻ ഇവരോട് പറയുന്നു. ഒരു മാസത്തിനകം അവിടെ നിന്ന് ആ സാധനങ്ങൾ ഒക്കെ എടുത്ത് മാറ്റിക്കൊള്ളാം എന്നയാൾ വാക്ക് പറഞ്ഞിട്ടും ഉണ്ട്.
എന്നാൽ രാത്രി സമയങ്ങളിൽ ആ മുറിയിൽ അസാധാരണമായി എന്തൊക്കെയോ നടക്കുന്നതായി അനിയന് തോന്നുന്നു.
ചില പ്രത്യേക ശബ്ദങ്ങൾ ഒക്കെ അവൻ കേട്ട് തുടങ്ങി.
അങ്ങനെ ഇരിക്കേ ഒരു രാത്രി അനിയന്റെ മുന്നിൽ വച്ച് ചേട്ടനെ ആരൊക്കെയോ ചേർന്ന് തട്ടി കൊണ്ട് പോകുന്നു. തിരോധാനം അന്വേഷിക്കാൻ ഡിക്ടക്ടീവ്സ് ഒക്കെ വരുന്നുണ്ടെങ്കിലും അന്വേഷണം എങ്ങും എത്തുന്നില്ല. അങ്ങനെയിരിക്കെ കുറച്ച് ദിവസങ്ങൾക്ക് ശേഷം (exact 19 days) ചേട്ടൻ തിരിച്ചു വരുന്നു.
എന്നാൽ എന്താണ് സംഭവിച്ചതെന്ന് ചേട്ടന് ഓർമ ഇല്ല. തന്നെ ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ എന്താണ് സംഭവിച്ചതെന്നോ ഉള്ള യാതൊരു ബോധവും പുള്ളിക്ക് ഇല്ല.
മാത്രവുമല്ല തിരിച്ച് വന്നതിന് ശേഷം ചേട്ടനിൽ കുറെ മാറ്റങ്ങളും അനിയൻ ശ്രദ്ധിച്ചു തുടങ്ങി.
പിന്നീട് അവിടെ സംഭവുക്കന്നത് വിശ്വസിക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ ആണ്.

ട്വിസ്റ്റുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഇതിൽ
സിനിമ തുടങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ ക്ലൈമാക്സ് വരെ പത്ത് മിനിറ്റ് ഗ്യാപ്പിൽ ട്വിസ്റ്റോട് ട്വിസ്റ്റ് തന്നെ. ഒന്ന് കണ്ട് ഞെട്ടി ആ ഞെട്ടൽ മാറുന്നതിന് മുൻപ് അടുത്തത് എന്ന ലെവലിലാണ് ഓരോന്ന് വരുന്നത്. അതാണെങ്കിൽ നമ്മൾ എത്രയൊക്കെ ഗസ്സ് ചെയ്താലും പിടിക്കാൻ പറ്റാത്ത ട്വിസ്റ്റുകൾ ആണ് എല്ലാം..
ക്ലൈമാക്‌സ് ആണേൽ കട്ട സെന്റിയും.

ഹൊറർ പടം അല്ലെങ്കിലും ഹൊറർ ചിത്രങ്ങളെ വെല്ലുന്ന ഒരു ഒന്നൊന്നര സീൻ ഉണ്ട് ഞെട്ടി പണ്ടാരം അടങ്ങി പോകും.
Unexpected എന്ന് പറഞ്ഞാൽ അങ്ങേ അറ്റം unexpected ആണ് മൊത്തം ട്വിസ്റ്റുകളും.
ക്ലൈമാക്സ് സീൻ ഒക്കെ കാണുമ്പോ കണ്ണ് നിറഞ്ഞെന്ന് വരാം ചിലപ്പോൾ.
ഹൈലി ഇമോഷണൽ ആയ ഒരു മനോഹര ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്..

മിസ്റ്ററി ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: