കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റർ | ഫാന്റസി വിസ്മയ ചിത്രം | Along with the Gods: The Two Worlds

Along with the Gods: The Two Worlds (2017)

Language/Country : South Korea
Genre : Fantasy Film
Length : 02 Hrs 20 Mins
Director: Yong-hwa Kim
Actors : Ha Jung-woo, Cha Tae-hyun, Ju Ji-hoon, Kim Hyang-gi

മുഹമ്മദ് ഷെമി എഴുതുന്നു,

മരണാനന്തര ജീവിതം പ്രമേയമാക്കി ഒരുക്കിയ ഒരു അത്ഭുത ഫാന്റസി ചിത്രമാണ് Along with the Gods: The Two Worlds.
ബുദ്ധമത വേദങ്ങൾ പ്രകാരം
ഒരു വ്യക്തിയുടെ മരണശേഷം അയാൾ ജീവിച്ചിരുന്നപ്പോൾ ചെയ്തിട്ടുള്ള വഞ്ചന, അലസത, അധർമ്മം, ചതി മാതാപിതാക്കളോടും മുൻഗാമികളോടും പുലർത്തുന്ന ബഹുമാനം, വയലൻസ്, കൊലപാതകം എന്നിങ്ങനെ ഏഴ് കാര്യങ്ങളിൽ വിചാരണ നേരിടേണ്ടി വരും.
49 ദിവസങ്ങൾക്കുള്ളിലാണ് ഈ ഏഴ് വിചാരണകളും നടക്കുക. ഈ ഏഴ് വിചാരണകളും വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ അയാൾക്ക് വീണ്ടും ഭൂമിയിൽ പുനർജനിക്കാൻ കഴിയൂ.
മരണ ശേഷം ആളുകളെ ഈ ഏഴ് വിചാരണകളിലൂടെ കടത്തി വിജയിപ്പിക്കാൻ കോടതികളിൽ വക്കീൽ എന്ന പോലെ ഇവിടെ 3 ഗാർഡിയൻസ് ഉണ്ട്. 49 പേരെ വിജയകരമായി വിചാരണ പൂർത്തിയാക്കി പുനർജന്മം നേടി കൊടുത്താൽ ഈ ഗാർഡിയൻസിന് വീണ്ടും പുനർജനിക്കാൻ കഴിയും. അതിനാൽ അവർ മരണപ്പെട്ട മനുഷ്യർക്ക്‌ വേണ്ടി വിചാരണയിൽ വാദിക്കുന്നു. ഇതാണ് സിനിമയിലെ ഫാന്റസിയുടെ ബേസിക് പ്ലോട്ട്.

ഫയർഫോഴ്സിലെ ഒരു കിടിലം ചങ്ങാതി ആണ് നായകൻ Kim Ja-hong. സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവൻ. അങ്ങനെയിരിക്കെ ഒരു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അവൻ മരണപ്പെടുന്നു.

നല്ല കാര്യങ്ങൾ ചെയ്ത് ഇങ്ങനെ മരണപ്പെടുന്നവർക് മരണാനന്തര ലോകത്ത് ഒരു പ്രതേകത ഉണ്ട്. അവരെ Paragons എന്ന് പറയും. വലിയ ബഹുമാനം ആണ്. മരണ ശേഷം ഗർഡിയൻസിനും പ്രധാനമാണ്. കാരണം അവരുടെ 48 മത്തെ Paragon ആണ് ഇവൻ. നായകൻ Kim നെ വിജയകരമായി 7 കടമ്പകൾ കടത്തിയാൽ Kim ന് പുനർജന്മം നേടാം. 49 Paragons നെ 7 കടമ്പകൾ കടത്തിയാൽ ഗാർഡിയൻസിനും പുനർജന്മം ലഭിക്കും. 49 ദിവസത്തെ വിചാരണകൾക്കിടയിൽ KIM ന്റെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് ഇവിടെയും ബാധിക്കുന്നു. അത് പരിഹരിക്കാൻ ഒരു ഗർഡിയൻ ഭൂമിയിലേക്ക് പോവുന്നു.

വ്യത്യസ്തമായ ഒരു കഥ നൈസ് ആയിട്ടും ഇമോഷൻസ് ഒക്കെ ചേർത്തും ടെക്നിക്കൽ പേർഫെക്ഷനോട് കൂടെയും അവതരിപ്പുക്കുന്നുണ്ട് സംവിധായകൻ. ലൈഫ് ഓഫ് ജോസൂട്ടി ഒക്കെ പോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരാളുടെ ജീവിതം മുഴുവൻ കാണിക്കുന്നു ചിത്രം.
അതും കാണുന്നവർ പോലും അടുത്തു പോകുന്ന വിധത്തിൽ. 2 മണിക്കൂറിന് മുകളിൽ ഉണ്ട് പടം എങ്കിലും അതൊന്നും നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നതായി തോന്നിയില്ല. മറിച്ചു ഗംഭീര അവതരണം കൊണ്ടും, കിടുകിടിലം വിഷൽസ് കണ്ടും മതി മറന്നിരിക്കാം. കൊറിയയിൽ നിന്ന് ഫാന്റസി ഐറ്റംസ് കുറെ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം പേർഫെക്ഷനോട് കൂടെ ഈ അടുത്തു ഒന്നും വന്ന് കാണില്ല.
അത്ഭുതപ്പെടുത്തുന്ന കിടിലൻ vfx ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഒരു ഭാഗത്ത് പോലും മോശം അനുഭവം ഉണ്ടായില്ല അത്രക് പെര്ഫെക്ട്👌ലോക നിലവാരത്തിലുള്ള മികച്ച ഗ്രാഫിക്സും, മേക്കിങ്ങും ചിത്രത്തെ ഒരു ലോകോത്തര മികവിലേക്ക് ഉയർത്തുന്നു.

Ha Jung-woo പൊളി ആയിരുന്നു ഗർഡിയൻ ആയിട്ട്👌പിന്നെ KIM ആയിട്ട് അഭിനയിച്ച പുള്ളി Kim Hyang Gi ആ ചെറിയ പെണ് കുട്ടി, Kim ന്റെ അമ്മ ആയിട്ട് അഭിനയിച്ചവർ എല്ലാം ഗംഭീര പെർഫോമൻസ് ആയിരുന്നു. പ്രതേകിച്ചു ആ അമ്മ👏

കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രം.
ഇതിനൊരു രണ്ടാം ഭാഗം ഈ വർഷം റിലീസ് ആയിട്ടുണ്ട്.
Along with the Gods: The Last 49 Days.
ഇനി അത് കൂടി കണ്ടിട്ട് തന്നെ ബാക്കി കാര്യം..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: