ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്ന് തമിഴിൽ നിന്ന് | രാക്ഷസൻ

Ratsasan (Tamil)
Genre : Investigative Psycho Thriller
Director : Ram Kumar
Actors : Vishnu Vishal, Amala Paul

തുപ്പരിവാലൻ , തീരൻ , ഇരുവുക്ക് ആയിരം കണ്കൾ ഒക്കെ ടോറന്റിൽ കണ്ടപ്പോ തിയ്യറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം ഉള്ളവർ ഉണ്ടെങ്കിൽ ഉടനെ രാക്ഷസൻ കളിക്കുന്ന തീയറ്ററിലേക്ക് ചെല്ലൂ.. നിങ്ങളുടെ വിഷമം മാറും.
ആ സിനിമകൾ ഒക്കെ രണ്ടടി മാറി നിക്കും രാക്ഷസന് മുന്നിൽ.

സിനിമ തുടങ്ങി ആദ്യ സെക്കൻഡ് മുതൽ അവസാനം പടം തീരുമ്പോ സംവിധായകന്റെ പേര് എഴുതി കാണിക്കുന്നത് വരെ കട്ട ത്രില്ലിംഗ്.
ഒരു സീൻ പോകും ലാഗോ ബോറഡിയോ ഇല്ല.
നായികയെ കാണിച്ചപ്പോ നായകനും ആയിട്ട് കുറച്ച് റൊമാൻസ്, പിന്നെ സ്ഥിരം ക്ളീഷേ പോലെ ഒരു റൊമാന്റിക് സോങ് ഒക്കെ പ്രതീക്ഷിച്ചു. എന്നാൽ ഒന്നും ഉണ്ടായില്ല ആകെ ഒരു സോങ് മാത്രം ഉണ്ട്. അതിൽ ത്രിൽ മോഡിൽ തന്നെ.
സിനിമയോട് 100% നീതി പുലർത്തിയ ബിജിഎം ഉം എടുത്തു പറയേണ്ടതാണ്. ജിബ്രാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

സിനിമ സംവിധായകൻ ആകാൻ വേണ്ടി അത് വരെ നടന്നിട്ടുള്ള സീരിയൽ കില്ലിങിന്റെ ഡീറ്റൈൽസ് എടുത്ത് സൂക്ഷിക്കുന്ന നായകൻ. എന്നാൽ അദ്ദേഹത്തിന് അവസരം ഒന്നും ലഭിക്കുന്നില്ല.
തുടർന്ന് വീട്ടുകാരുടെ നിർബന്ധപ്രകാരം പോലീസ് ടെസ്റ്റ് എഴുതുന്നു.
അങ്കിളിന്റെ സഹായപ്രകാരം പോലീസിൽ ചേരുന്ന അരുണിന് അത്ര നല്ല സ്വീകരണം ഒന്നും അല്ല ലഭിക്കുന്നത്.
ആ സമയത്താണ് ഒരു പെണ്കുട്ടിയുടെ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
ആ കേസ് അന്വേഷണത്തിൽ നായകൻ ഒരു കാര്യം കണ്ടെത്തുന്നു.
കുറച്ച് നാൾ മുന്നേ മറ്റൊരു പെണ്കുട്ടി ഇത് പോലെ മിസ് ആവുകയും 2 ദിവസം കഴിഞ്ഞ് ആ കുട്ടിയുടെ ബോഡി ഒരു ഓടയിൽ നിന്ന് കണ്ടെത്തിയിരുന്നു.
ആ കേസും ഈ മിസ്സിങ് കേസും ആയി നല്ല സാമ്യം ഉള്ളതായി നായകൻ മനസിലാക്കുന്നു…
ബാക്കി പറയുന്നില്ല പറഞ്ഞാൽ ഫിലിം മൊത്തം പറഞ്ഞു പോകും ✌️

സീരിയൽ കില്ലിംഗ് സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഒരുപാട് മുന്നിലായിരിക്കും ഈ സിനിമയുടെ സ്ഥാനം.
പ്രാധാനമായും കില്ലിങിന് പിന്നിലുള്ള ” MOTIVE ”
ആ ഒരു ട്വിസ്റ്റ് 👌 ഒന്നും പറയാനില്ല ഞെട്ടിപ്പിച്ചു കളഞ്ഞു അത് കൊണ്ടൊന്നും തീർന്നില്ല തൊട്ട് പുറകേ ദേ കിടക്കുന്നു ഒരു ഒന്നൊന്നര മാരക ട്വിസ്റ്റ് 👌 ഇത് പോലുള്ള വ്യത്യസ്ത ഐഡിയാസ് വെച്ച് പടം എടുക്കുന്നത് കൊണ്ടാകും ത്രില്ലർ സിനിമകളിൽ ഇന്ത്യയിൽ ഏറ്റവും മുന്നിട്ടു തമിഴ് ഇൻഡസ്ട്രി നിൽക്കുന്നത് 👌
ടോറന്റിൽ ഇറങ്ങിയാൽ അങ്ങേ അറ്റം ഹെവി റിപ്പോർട്ട്സ് വരാൻ പോകുന്ന സിനിമ ആയിരിക്കും ഇത്. എന്നാലും തിയ്യറ്ററിൽ നിന്ന് തന്നെ പോയി കാണുക. നല്ലൊരു തിയ്യറ്റർ എക്‌സ്പീരിയൻസ് ആയിരിക്കും എന്ന് ഉറപ്പ്.

ഏതൊരു തമിഴ് ത്രില്ലർ സിനിമകളെ പറ്റി പറയുമ്പോളും കേൾക്കുന്നൊരു ചോദ്യമാണ് D16 നേക്കാളും കിടു ആണോ എന്ന്. D16 എന്ന് മാത്രമല്ല തമിഴ് സിനിമയിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന്.. മികച്ച ഇന്ത്യൻ ത്രില്ലർ എന്ന് പറഞ്ഞാലും അധികം ആകില്ല എന്ന് ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: