മനം കവരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം തായ്‌ലൻഡിൽ നിന്നും | A Little Thing Called Love

A Little Thing Called Love / First Love / A Crazy Little Thing Called Love
Language : Thai ( Thailand )
Genre : Romantic Comedy
Length : 1 Hr 58 min
Directed by :
Puttipong Pormsaka Na-Sakonnakorn,
Wasin Pokpong
Actors : Mario Maurer
Pimchanok, Luevisadpaibul

ഷെമി മുഹമ്മദ് എഴുതുന്നു..

“എല്ലാവരുടെയും ഹൃദയത്തിൽ ഒരാൾ ഉണ്ടാകും.. ഓർക്കുമ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്ന, ഇപ്പോൾ കൂടെ ഇല്ലെങ്കിലും എപ്പോഴും അയാൾ നമ്മുടെ ഹൃദയത്തിൽ തന്നെ ഉണ്ടാകും..
അവൻ എവിടെയെന്നോ എന്ത് ചെയ്യുക എന്നോ അറിയില്ല. എന്നാലും അവൻ ആണ് എനിക്ക് ഇത് കാണിച്ചു തന്നത്. എന്റെ ആദ്യ പ്രണയം”
ഇതിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്.

കാണാൻ അത്ര ഭംഗിയൊന്നും ഇല്ലാത്ത ഒരു സാധാരണ പെണ്കുട്ടിയാണ്‌ കഥാനായിക നാം.
അവളുടെ സ്‌കൂളിലാണ് കഥ നടക്കുന്നത്.
സ്‌കൂൾ ലൈഫിൽ അത്ര ഭംഗി ഒന്നും ഇല്ലാതിരുന്ന നാം ന് ഷോണിനോട് തോന്നുന്ന പ്രണയം അതാണ് സിനിമ. തന്നെക്കാൾ ഭംഗിയുള്ള അവന് താൻ ചേരുമോ എന്ന അവളുടെ ഭയം. അത് മറികടക്കാൻ അവൾ സ്വീകരിക്കുന്ന വഴികൾ, അതിലൂടെ അവൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെയാണ് ചിത്രം പറയുന്നത്.
ഇതിനിടയിൽ നാം ന്റെ പഴയ കൂട്ടുകാരൻ ‘ടോപ്’ ട്രാൻസ്ഫർ ആയി അവളുടെ സ്കൂളിൽ വരുന്നു. നാമിനെ കണ്ട പാടെ അവളുമായി പ്രണയത്തിലാകുന്ന ടോപ് അവളെ കൂടുതൽ പ്രശ്നങ്ങളിലേക്കും മാനസിക സമ്മർദ്ദങ്ങളിലേക്കും എത്തിക്കുന്നു. 3 വർഷം മുഴുവൻ ഷോണിനോട് പറയാതെ നാം കാത്ത അവളുടെ ഉള്ളിൽ ഉള്ള പ്രണയം.. അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയ പ്രണയം.. അത് വിജയിക്കുമോ ? അവന് അവളെ ഇഷ്ടമാകുമോ ? അതൊക്കെ ചിത്രം കണ്ട് തന്നെ അറിയണം.
Nine Recipes of Love എന്ന പുസ്തകവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാണ്.

സിനിമയിൽ പറഞ്ഞിരിക്കുന്ന ലൗ സ്റ്റോറി ക്ലിഷേ ആണെങ്കിലും എടുത്തിരിക്കുന്ന വിധം നമ്മുടെ മനം കവരും. ഇത്തരം ഒരു കഥയെ വളരെ മനോഹരമായി, ഒരു തരത്തിലും മോശം തോന്നാതെ, ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ട്രീറ്റ് ചെയ്ത് എടുക്കുന്നതിൽ സംവിധായകൻ 100 ശതമാനം വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ഗംഭീര പ്രകടനം, ലൗ സ്റ്റോറികളിൽ ഒഴിച്ചു കൂടാനാകാത്ത മികച്ച പശ്ചാത്തല സംഗീതം. എന്നിവയൊക്കെക്കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കുന്നു ചിത്രം.
റോം കോം ഇഷ്ടപ്പെടുന്നവർക് തീർച്ചയായും ഇഷ്ടം ആവുന്ന ഒരു തരം സിനിമയാണ് First Love.
വലിയ പ്രൊമോഷനുകളും, ഹൈ ബഡ്ജറ്റും ഒന്നും ഇല്ലാതിരുന്നിട്ടും ഏഷ്യയിലെ ആ വർഷത്തെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി മാറി A little thing called Love എന്ന First Love.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: