കൊറിയയിൽ നിന്നും ഒരു Edge of Your Seat Thriller | Montage (2013)

Montage ( 2003 )
Genre : Korean Investigative Thriller
Running Time : 1 Hr 59 mins
Director : Jeong Keun-seob
Actors : Uhm Jung-hwa , Kim Sang-kyung, Song Young-chang

Statute of Limitations ഒരു കേസ് തെളിയിക്കാൻ കോടതി നൽകുന്ന പരമാവധി സമയ പരിധി.
ആ കാലയളവിനുള്ളിൽ കേസ് തെളിയിച്ചില്ലെങ്കിൽ അതിന് ശേഷം എന്തൊക്കെ തെളിവുകൾ ഹാജറാക്കിയാലും അതൊന്നും സ്വീകരിക്കപ്പെടില്ല
ചില രാജ്യങ്ങളിൽ ഇങ്ങനെ ഒരു സമയപരിധിയും ഉണ്ടായിരിക്കില്ല. ഈ സിനിമയിൽ 15 വർഷമാണ് സമയപരിധി കൊടുത്തിരിക്കുന്നത്. പോപ്പുലർ ആയ പല കൊറിയൻ കുറ്റാന്വേഷണ സിനിമകളിലും ഈ ഒരു നിയമം പ്രധാന കഥാപാത്രമായി എത്താറുണ്ട്.

Montage ലേക്ക് കടക്കുകയാണെങ്കിൽ,
Ha Kyung എന്ന സ്ത്രീയുടെ മകളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിട്ട് 15 വർഷം തികയാൻ പോകുന്നു. ശേഷിക്കുന്നത് വെറും 5 ദിവസം മാത്രം പക്ഷെ ഇത്രയും വർഷം എടുത്തിട്ടും നായകന് ( Chung Ho ) ഇത് വരെ കൊലയാളിയെ പറ്റി ഒരു തെളിവും ലഭിച്ചിട്ടില്ല താനും.
അങ്ങനെ Statute of limitation തീരാൻ 5 ദിവസം ബാക്കി നിക്കെ നായകന് സംഭവ സ്ഥലത്തു നിന്ന് ഒരു പൂവ് ലഭിക്കുന്നു.
ആ സ്ഥലം ആകെ അറിയാവുന്നത് പോലീസിനും കൊല്ലപ്പെട്ട പെണ്കുട്ടിയുടെ അമ്മക്കും പിന്നെ കൊലപാതകിക്കും ആണ്.
അതോടെ കൊലയാളിയെ ഉടനെ തന്നെ കണ്ട് പിടിക്കാൻ നായകൻ തീരുമാനിക്കുന്നു. പക്ഷെ അദ്ദേഹം അതിൽ പരായപ്പെട്ടു. സമയ പരിധി അവസാനിച്ചു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഇതേ രീതിയിൽ തന്നെ മറ്റൊരു മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു 15 വർഷം മുൻപ് നടന്ന സംഭവുമായി സാമ്യം ഉള്ളത് കൊണ്ട് ഈ കേസ് അന്വേഷിക്കുന്നവർ നായകനെ സമീപിക്കുന്നു.
തുടർന്ന് കൊലപാതകിയെ കണ്ട് പിടിക്കാനുള്ള നായകന്റെ ശ്രമമാണ് ഈ സിനിമ. ആ ശ്രമത്തിൽ നായകൻ വിജയിക്കുമോ ? പഴയ പോലെ പരാജയപ്പെടുമോ ? ആരാണ് കൊലയാളി ? എന്തിന് ഇത് ചെയ്തു ? ഇതിനൊക്കെയുള്ള ഉത്തരമാണ് ചിത്രത്തിന്റെ ബാക്കി ഭാഗം നൽകുന്നത്.

കണ്ട് തന്നെ അറിയേണ്ട ഒരു ത്രില്ലിങ് അനുഭവമാണ് Montage. പൊതുവെ കൊറിയൻ പടങ്ങളിൽ കണ്ട് വരുന്ന പോലെ വയലൻസ് ഒന്നും ഈ സിനിമയിൽ ഇല്ല ഒരു പക്കാ investigative ത്രില്ലർ മൂവി.
ഇതിന്റെ സംവിധായകന്റെ ആദ്യത്തെ പടമാണ് ഇതെന്ന് വിശ്വസിക്കാൻ കഴിയില്ല. ആ ലെവൽ മേക്കിങ് ആണ് പടത്തിന്റേത്. Edge of your seat thriller എന്നൊക്കെ കണ്ണും പൂട്ടി പറയാവുന്ന തരം ചിത്രം.
തുടക്കം ഒരു 20 mins കഴിഞ്ഞാൽ പിന്നെ ത്രില്ലിംഗ് ആണ്. ട്വിസ്റ്റ്‌ ഉൾപ്പെടെ ഉള്ള അവസാന രംഗങ്ങൾ ഞെട്ടിപ്പിക്കും👌
ഹിന്ദിയിലേക്ക് Te3n ( Teen ) എന്ന പേരിൽ അമിതാഭ് ബച്ചൻ, നവാസുദ്ധീൻ സിദ്ദിഖി, വിദ്യാ ബാലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി Ribhu Dasguptaയുടെ സംവിധാനത്തിൽ 2016 ൽ
ഇത് റീമേക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിലേക്കും റീമേക്ക് ചെയ്യാൻ പറ്റിയ ഒരു പടമാണ് Montage.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: