വികാര തീവ്രമായ കൊറിയൻ സർവൈവൽ ത്രില്ലർ | Flu (2013)

Flu / Gamgi ( 2013 )
Genre : Korean Survival Thriller / Disaster film
Running Time : 2 Hrs 01 Min
Director : Kim Sung-su
Lead Actors : Jang Hyuk, Soo Ae

നിയാസ് നസീർ എഴുതുന്നു,

ഒരു നാടിനെ മുഴുവൻ ഇല്ലാതാക്കാൻ ശക്തിയുള്ള മാരകമായ വൈറസ് ബാധിച്ച ഒരു കൂട്ടം ആളുകളെ ഒരു മാഫിയ അനധികൃതമായി ഒരു കണ്ടയ്നറിൽ സൗത്ത് കൊറിയയിലേക്ക് അയക്കുന്നു.
എന്നാൽ അവരെല്ലാവരും കണ്ടൈനറിൽ വെച്ച് തന്നെ മരണപ്പെടുന്നു.
അവരുടെ ഏജന്റുമാർ വന്ന് നോക്കുമ്പോൾ ഒരാൾ മാത്രം സർവൈവ് ചെയ്തതായി അറിയുന്നു. വൈകാതെ അവരിലേക്കും ഈ വൈറസ് പടരുന്നു. തുടർന്ന് അവർക്ക് ചോര തുപ്പുന്ന ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നു. അവരിലൂടെ ആ നാട് മുഴുവൻ ഈ വൈറസ് പടർന്ന് പിടിക്കുന്നു.
അവിടുത്തെ ഭരണകൂടം പോലും എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോകുന്നു .
ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മരുന്നും അവിടെ ഇല്ല താനും.
അങ്ങനെ അവസാനം അവിടുത്തെ ഭരണകൂടത്തിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നു.
വൈറസ് ബാധിച്ചവരെയെല്ലാം അഗ്നിക്ക് ഇരയാക്കി നാടിനെ രക്ഷിക്കുക.
കണ്ടിരിക്കുന്നവരുടെ പോലും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച ആയിരുന്നു അത്.

ഇതിൽ നിന്ന് സർവൈവ് ചെയ്യാനുള്ള ഒരു അമ്മയുടെയും മകളുടെയും പിന്നെ നായകനിലൂടെയും ആണ് കഥ പോകുന്നത്
അവർ ഇതിനെ അതി ജീവിക്കുമോ ?
അത് കണ്ട് തന്ന അറിയുക

ഇടക്ക് ചെറിയ തോതിൽ പ്രണയവും സൗഹൃദവും ഒക്കെ കടന്ന് വരുന്നുണ്ടെങ്കിലും അതിനൊന്നും ഒരു പ്രധാന്യവും സിനിമയിലില്ല.
എന്നാൽ അവസാന രംഗങ്ങളിൽ അമ്മ – മകൾ ബന്ധത്തിന്റെ തീവ്രത വലിയ തോതിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.
കാണുന്നവരിലേക്ക് ആ വികാരങ്ങൾ അതേ തീവ്രതയോടെ എത്തിക്കാൻ കഥാപാത്രങ്ങൾക്ക് കഴിഞ്ഞു.
മകൾ ആയി അഭിനയിച്ച ആ കുട്ടിയുടെ പ്രകടനം അവിടെ ഉണ്ടായിരുന്നവർ ഉൾപ്പെടെ സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. എത്ര അനായസമായാണ് ആ കുട്ടി കഥാപാത്രമായി മാറി നമ്മെ വിസ്മയിപ്പിക്കുന്നത്.
ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ആ കുട്ടിക്ക് 5,6 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുളു എന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയി 👌
മലയാളത്തിൽ ഈ അടുത്ത് അനൗൻസ് ചെയ്ത ആഷിഖ് അബുവിന്റെ Virus എന്ന ചിത്രം Flu പോലൊരു അടാർ ഐറ്റം ആണെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല പടം വേറെ ലെവൽ ആകും 😊
.
NB : പല സ്ഥലങ്ങളിലും ബെസ്റ്റ് സർവൈവൽ മൂവി ട്രെയിൻ ടു ബുസാൻ ആണെന്ന് കണ്ടു
എന്നാൽ ചിലർക്കെങ്കിലും അതിനേക്കാൾ കൂടുതൽ ഈ ചിത്രത്തോട് ഒരു ഇഷ്ടം തോന്നാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: