കണ്ണ് നിറയാതെ കണ്ട് തീർക്കാനാവില്ല ഈ കൊറിയൻ പ്രണയകാവ്യം | A Moment to Remember

A Moment To Remember ( 2004 )
Genre : Korean Romantic Movie
Running Time : 2 Hrs 24 mins
Director : John H Lee
Lead Actors : Woo-sung Jung, Ye-jin Son

നിയാസ് നസീർ എഴുതുന്നു,

പൊതുവെ കൊറിയൻ പടം എന്നാൽ ത്രില്ലർ എന്നാണ് ചില മലയാളികളുടെ എങ്കിലും ധാരണ. ആദ്യമായി കണ്ട കൊറിയൻ റൊമാന്റിക് മൂവിയാണ് A Moment to Remember.
കണ്ട് കഴിഞ്ഞപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി പോയ ചിത്രം. ഇപ്പോളും ആ ഒരു ഫീൽ ഉള്ളിൽ നിന്ന് പോയിട്ടില്ല. ത്രില്ലറുകൾ പോലെ തന്നെ കൊറിയൻ റൊമാന്റിക് പടങ്ങളും വേറെ ലെവലാണ്

To quote this film : ” When a memory is gone so is the soul , they say ”

പണ്ട് മുതലേ ജീവിതത്തിൽ ഒരുപാട് കഷ്ടതകളും സങ്കടങ്ങളും മാത്രം അനുഭവിച്ച നായകൻ,
എന്നും മുഖത്ത് ഒരു ഗൗരവ ഭാവത്തോടെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധ പുലർത്തി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരാൾ.
തന്റെ മുഖ സൗന്ദര്യത്തിനൊന്നും അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നില്ല.
ദേഷ്യം വന്നാൽ അത്‌ നിയന്ത്രിക്കാൻ ഒന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
സമ്പത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു succesfull man അല്ലായിരുന്നെങ്കിലും but by heart he was more than above 👌
He was Smart too was an intelligent man.

ഇങ്ങനെ പോകുന്ന നായകന്റെ ജീവിതത്തിലേക്ക്‌ വഴി കാട്ടിയായി യാദൃച്ഛികമായി മാലാഖയെ പോലെ ഒരു പെൺകുട്ടി കടന്ന് വരുന്നു.
അവൾ അവന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഗൗരവം നിറഞ്ഞ അവന്റെ മുഖത്ത് ഒരു ചിരി ഒക്കെ വന്ന് തുടങ്ങിയത്.
അവന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു architect ആവുക എന്നതാണ്.
അവളുടെ നിർബന്ധത്താൽ അവൻ ടെസ്റ്റ് എഴുതി പാസ്സ് ആകുന്നു.
അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ഒരു കുടുംബം.
പക്ഷെ വിധി ഇടക്ക് ചില വികൃതികൾ ഒക്കെ കാണിക്കും അത് ചിലപ്പോ ഒരു ജീവിതം തന്നെ ഇല്ലാതാക്കിയെന്ന് വരും.
ഇവരെ തമ്മിൽ പിരിക്കാൻ വിധിക്ക് സാധിക്കുമോ ?
കണ്ട് തന്നെ അറിയുക.

ഇതിലെ ചില രംഗങ്ങൾ ഒക്കെ കണ്ണ് നിറഞ്ഞല്ലാതെ കണ്ടിരിക്കാൻ സാധിക്കില്ല.
ചില സീനുകളിലെ നായകന്റെ നിസ്സഹായാവസ്ഥ കാണുമ്പോ ആ ഒരു അവസ്ഥയിൽ നമ്മളെ സ്വയം ഒന്ന് പ്രതിഷ്ഠിച്ച് നോക്കിയാൽ ചിലപ്പോ പൊട്ടി കരഞ്ഞെന്ന് വരാം.. അത് പോലെ ഒരു അവസ്ഥയിലൂടെ നായകൻ കടന്ന് പോകുന്നുണ്ട്.
സിനിമയുടെ പേരിനോട് 100% നീതി പുലർത്തുന്ന ഒരു മാജിക്കൽ ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്
❤️ A Moment To Remember ❤️

ഉള്ളിൽ വിങ്ങി പൊട്ടിയാലും ക്ലൈമാക്സ് കാണുമ്പോ ചെറിയൊരു പുഞ്ചിരി ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് ഉണ്ടാകും
Though mentioned above it is a Magical Movie 👌
One of the Best Romantic Movie ever.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: