രജനികാന്ത് ഒരു പാഠപുസ്തകം : മണികണ്ഠൻ ആചാരി

രജനികാന്ത് ഒരു പാഠപുസ്തകം : മണികണ്ഠൻ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായകനാക്കി തമിഴകത്തെ വിപ്ലവ സംവിധായകൻ കാർത്തിക് സുബ്ബ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പേട്ട. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനി ഇത്തരമൊരു സ്‌റ്റൈലീഷ് ലുക്കില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ധിന്‍ സിദ്ധിഖി , വിജയ് സേതുപതി, തൃഷ, സിമ്രാന്‍ , മേഘ പ്രകാശ് എന്നിങ്ങനെ വന്‍ താരനിരയാണുള്ളത്. രജനിയെ കൂടാതെ മക്കൾ ശെൽവൻ വിജയ് സേതുപതിയും ബോളിവുഡ് ഇതിഹാസം നവാസുദ്ധീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ഇരുവരും വില്ലൻമാരായാണ് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഇത്തരം ഒരു വമ്പൻ പ്രോജക്ടിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ ത്രില്ലിലാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരി അഥവാ ബാലൻ ചേട്ടൻ.
ചെറുതെങ്കിലും രജനി സാറിനൊപ്പം ഒരു വേഷം ചെയ്യാൻ സാധിച്ചു, അദ്ദേഹത്തിന്റെ പല വ്യക്തിപരമായ മേന്മകളും നേരിൽ കണ്ട് അനുഭവിക്കാൻ കഴിഞ്ഞു. ഈ പ്രായത്തിലും ഒരു ഇരുപത് വയസ്സുകാരന്റെ എനർജി കാത്തു സൂക്ഷിക്കുന്ന രജനികാന്ത് ഒരു പഠപുസ്തകം തന്നെയാണെന്ന് പറയുന്നു മണികണ്ഠൻ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പറ്റിയത് ദൈവാനുഗ്രഹം കൊണ്ടാണെന്നും, തന്നെ ഇവിടം വരെ എത്തിച്ച എല്ലാ ഗുരുക്കന്മാരോടും, മലയാളി സിനിമാ പ്രേക്ഷകരോടും താൻ എന്നും കടപ്പെട്ടിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജനി കാന്തിനൊപ്പം നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം എഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മണികണ്ഠൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

” സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു,അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാർ ഇന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും. നന്ദി 👍”

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: