ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കൊറിയൻ ടൈം ട്രാവൽ ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ സീരീസ് – Tunnel (2017)

Tunnel ( 2017 )
KDrama / Korean Series
Time Travel Investigative Thriller
നിയാസ് നസീർ എഴുതുന്നു,

കൊറിയൻ പടങ്ങൾ ഒരു ലഹരി ആണ് അടിമപ്പെട്ട് പോയാൽ പിന്നെ മോചനം പ്രയാസമാണ് എന്നൊക്കെ കുറെ റിവ്യൂകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല
യാദൃശ്ചികമായി കണ്ട് തുടങ്ങിയതാണ് പിന്നീട് കൂടുതൽ സിനിമകൾ തേടി പിടിച്ച് കാണാൻ തുടങ്ങി അങ്ങനെ ഇരിക്കേ ആണ് ഒരു സുഹൃത്തിന്റെ റിവ്യു കണ്ടത് #Tunnel എന്ന കൊറിയൻ ഡ്രാമ(സീരീസ്)യെ പറ്റി
റിവ്യു നന്നായി ഇഷ്ടപ്പെട്ടു അങ്ങനെ കണ്ട് തുടങ്ങി
.
A journey to find the Serial Killer
1986 ൽ ആണ് കഥ നടക്കുന്നത്
Detective ആയ Park Gwang-ho ആണ് നമ്മുടെ കഥാ നായകൻ
ആദ്യ എപ്പിസോഡ് തുടങ്ങുമ്പോൾ തന്നെ ഒരു കൊലപാതകം നടക്കുന്നു ബോഡി കണ്ടെടുക്കുന്നു എന്നാൽ ഒരു സൂചനയും കൊലപാതകിയെ കുറിച്ച് ലഭിക്കുന്നില്ല
കുറച്ച് ദിവസങ്ങൾക്ക് ശേഷം സമാനമായി വീണ്ടും ഒരു കൊല നടക്കുന്നു അതിനും ഒരു തുമ്പ് പോലും പോലീസിന് ലഭിക്കുന്നില്ല
ഇത് തുടരുന്നു അങ്ങനെ 5 കൊലപാതകങ്ങൾ നടക്കുന്നു അവസാനം നായകൻ ഗ്വാങ്‌ ഹോ നിർണായകമായ ഒരു കാര്യം കണ്ടെത്തുന്നു കൊല്ലപ്പെടുന്ന പെണ്കുട്ടികളുടെ എല്ലാം കാലിൽ ഓരോ ഡോട്ട് കാണുന്നു
വിശദമായി പരിശോധിച്ചപ്പോൾ മനസിലാക്കിയത് ആദ്യം മരിച്ച പെണ്കുട്ടിയുടെ കാലിൽ 1 ഡോട്ടും രണ്ടാമത്തെ പെണ്കുട്ടിയുടെ കാലിൽ 2 ഡോട്ടും അങ്ങനെ ആണ് പോയികൊണ്ടിരിക്കുന്നത് എന്തോ ഒരു സൂചന കൊലപാതകി തരുന്നതായി നായകന് തോന്നുന്നു
എന്നാൽ അഞ്ചാമത് കണ്ടെത്തിയ പെണ്കുട്ടിയുടെ കാലിൽ 6 ഡോട്ട് ആണ് ഉള്ളത്
അഞ്ചാമത്തെ പെണ്കുട്ടിയുടെ ബോഡി അവർക്ക് മിസ് ആയി അത് കണ്ടെത്താൻ സാധിച്ചില്ല
പിന്നീട് അതിനുള്ള തിരച്ചിൽ ആയി
അങ്ങനെ നായകൻ ഒരു ടണലിന്റെ മുന്നിൽ എത്തുന്നു അവിടെ കൊലപാതകിയെ കാണുന്നു
അവർ തമ്മിൽ ഉള്ള അടിക്ക് ഇടയിൽ നായകനെ അടിച്ചു വീഴ്ത്തി കൊലപാതകി രക്ഷപ്പെടുന്നു
അല്പനേരം ബോധമില്ലാതെ കിടന്ന നായകൻ പയ്യെ എഴുന്നേറ്റ് ടണലിന് വെളിയിലേക്ക് ഇറങ്ങുന്നു
അവിടെ കണ്ട കാഴ്ചകൾ കണ്ട് നായകനെ പോലെ കണ്ടിരിക്കുന്ന നമ്മളും ഒരുപോലെ ഞെട്ടിപോകുന്നു
അവിടെ മൊത്തം മാറിയിരിക്കുന്നു കൂറ്റൻ കെട്ടിടങ്ങൾ ഒക്കെ
പതിയെ നായകൻ ആ സത്യം മനസിലാക്കുന്നു അതേ ഇത് വർഷം 2016 ആയി 30 വർഷം മുന്നോട്ട് പോയിരിക്കുന്നു
തനിക്ക് എന്താണ് സംഭവിച്ചത് ?
കഴിഞ്ഞ 30 വർഷങ്ങളിൽ എന്താണ് സംഭവിച്ചത് ?
അഞ്ചാമത്തെ ബോഡി കണ്ടെടുത്തോ ?
പിന്നീട് കൊലപാതകങ്ങൾ നടന്നോ ?
കൊലപാതകിയെ പിടിച്ചോ ?
തന്റെ ഭാര്യക്ക് എന്ത് സംഭവിച്ചു ( നായകൻ കല്യാണം കഴിച്ചിരുന്നു ) ഇപ്പൊ എവിടെ ആണ് ? കൂടെ ജോലി ചെയ്തിരുന്നവർ എവിടെ ആണ് ?
ഇതൊക്കെ കണ്ട് തന്നെ മനസിലാക്കുക
പിന്നെ ഒരു കാര്യം ഇത് വരെ പറഞ്ഞത് ചെറിയൊരു സാമ്പിൾ മാത്രം വെടിക്കെട്ട് കാണാൻ കിടക്കുന്നതെ ഉള്ളു

16 എപ്പിസോഡിലെ ആദ്യ എപ്പിസോഡ് മാത്രം ആണ് ഇത് ട്വിസ്റ്റുകളുടെ ഒരു മാലപ്പടക്കം തന്നെ ഉണ്ട് ഇനി മുന്നോട്ട്
ഓരോ എപ്പിസോഡ് കാണുംതോറും അടുത്ത എപ്പിസോഡിലേക്ക് നമ്മളെ ആകർഷിക്കും
ഓരോ എപ്പിസോഡ് 1 മണിക്കൂർ വീതം ഉണ്ട്
300 mb per file ആയത് കൊണ്ട് 3 ദിവസം വേണ്ടി വന്നു മൊത്തം കാണാൻ ഇല്ലെങ്കിൽ ഒറ്റ ഇരുപ്പിന് കണ്ട് തീർത്തേനെ
ആദ്യ എപ്പിസോഡ് കണ്ടപ്പോ എത്രയും വേഗം അവസാന എപ്പിസോഡ് ആകണെ എന്നായിരുന്നു പക്ഷെ ഒരു 8,9 എപ്പിസോഡ്സ് ഒക്കെ ആയപ്പോ ഉടനെ തീരല്ലേ എന്നായി
കഥയും കഥാപാത്രങ്ങളും അത്രക്കും അടുത്ത് പോകും.
കണ്ട് കഴിഞ്ഞിട്ടും ആ ഹാങ്ങോവർ മാറിട്ടില്ല ഒരു സെക്കൻഡ് പാർട്ട് ഉണ്ടാകണെ എന്ന് ആഗ്രഹിച്ചു പോകുന്നു
Must Watch Item 👌

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: