Lilli | Movie Review | Malayalam | Samyuktha Menon

മലയാളത്തിലെ ഇപ്പോഴത്തെ സെൻസേഷണൽ നായിക സംയുക്ത മേനോനെ നായികയാക്കി നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രം. അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ. കണ്ണൻ നായർ, ധനേഷ് ആനന്ദ്, എന്നിവരുടെ കേന്ദ്ര കഥാപാത്രങ്ങൾ. ലില്ലിയിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം അതിന്റെ പോസ്റ്ററുകൾ തന്നെയാണ്. ഓൾഡ് മോങ്ക് ഡിസൈൻ ചെയ്ത ലില്ലിയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു violent survival thriller ആയിരിക്കും ചിത്രം എന്ന് വ്യക്തമായി സൂചന നൽകുന്ന ചിത്രത്തിന്റെ ട്രെയിലറുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു.

മലയാള സിനിമ വെത്യസ്തതയുടെ പാതയിലാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ലില്ലി.
മലയാളത്തിൽ ഇത് വരെ അങ്ങനെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ആശയം മികച്ച രീതിയിൽ തന്നെ എടുക്കാൻ ലില്ലി ടീമിന് സാധിച്ചു
ഒരു നവാഗത സംവിധായകൻ ഒരുപറ്റം പുതുമുഖങ്ങളെ വെച്ച് ഇത് പോലൊരു സിനിമ ചെയ്യാൻ കാണിച്ച ചങ്കൂറ്റത്തിന് പ്രത്യേക കയ്യടി അർഹിക്കുന്നു
.
ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ലില്ലി
അവൾ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കഥ
ഈ സിനിമക്ക് A സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാരണം ഇതിന്റെ ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ് വയലൻസ് സീനുകൾ ഒരുപാട് ഉണ്ട് മനസ്സിനെ മരവിപ്പിക്കുന്ന ചില രംഗങ്ങൾ ഉൾപ്പെടെ
എന്ന് കരുതി ടോറന്റിൽ ഇറങ്ങുമ്പോ കാണാം എന്നോർത്ത് മാറ്റി നിർത്തിയാൽ നഷ്ടമാകുന്നത് മികച്ചൊരു തിയറ്റർ എക്‌സ്പീരിയൻസ് ആയിരിക്കും
.
സംവിധായകൻ ഉൾപെടെ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങൾ ആണെന്നാണ് റിലീസിന് മുൻപേ ഇവർ പറഞ്ഞിരുന്നത്
പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെ ഒന്നും പറയല്ലേട്ട 😐 പടം കണ്ടാൽ അങ്ങനെ തോന്നില്ല 👌സംയുകതയുടെ പ്രകടനം തന്നെയാണ് ലില്ലിയുടെ നട്ടെല്ല്
ഓരോ രംഗങ്ങളും അത്രയും മികവുറ്റതാക്കിയിരുന്നു സംയുക്ത
പിന്നെ നമ്മുടെ ധനേഷ് മച്ചാൻ
റിലീസിന് മുൻപേ തന്നെ ഈ ചേട്ടനെ അറിയായിരുന്നു
നല്ല പഞ്ച പാവത്തെ പോലെ ആർന്നു ചാറ്റിംഗ് ഒക്കെ ഈ ചേട്ടനിൽ നിന്ന് ഇജ്ജാതി ലെവൽ വില്ലനിസം ഒട്ടും പ്രതീക്ഷിച്ചില്ല കയ്യിൽ കിട്ടിയാൽ ഒന്ന് പൊട്ടിക്കണം എന്ന് തോന്നിപ്പോകും ആർക്കയാലും ആ ലെവൽ പെർഫോമൻസ്
സാലി ആയി അഭിനയിച്ച കണ്ണൻ ചേട്ടനും കൊള്ളാം ( ബാക്കി ആരുടേം പേര് അറിഞ്ഞൂടാ )
.
ഇടക്ക് വന്ന് പോകുന്ന 1,2 കഥാപാത്രങ്ങൾക്ക് ഒരു പൂർണത കൊടുക്കാൻ കഴിയാത്തത് ഒഴിച്ചു നിർത്തിയാൽ പറയത്തക്ക ഒരു നെഗറ്റീവും ഇതിൽ കണ്ടില്ല
ഇത് പോലുള്ള പരീക്ഷണ ചിത്രങ്ങൾ ആണ് മലയാള സിനിമക്ക് വേണ്ടത് ടോറന്റിൽ ഇറങ്ങുമ്പോ വാഴ്ത്തപ്പെടേണ്ട ഒരു ചിത്രമല്ല ലില്ലി തിയ്യറ്ററിൽ പോയി തന്നെ വിജയിപ്പിക്കേണ്ട ഒരു സിനിമയാണ്
പുതുമുഖങ്ങളെ വെച്ച് സിനിമ ലോകത്തേക്ക് കാൽ എടുത്ത് വെക്കാൻ ഓരോരുത്തർക്കും പ്രചോദനം ആകും ലില്ലി.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: