ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെ ? ഇതാ ലിസ്റ്റ്..

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന ബിഗ് ബോസിലെ 16 മത്സരാർത്ഥികൾ ആരെന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ഫാൻസ്‌. പക്ഷേ സംപ്രേക്ഷണം വരെ മത്സരാർത്ഥികളുടെ പേര് വെളിപ്പെടുത്തേണ്ട എന്നാണ് ചാനലിന്റെ തീരുമാനം എന്ന് തോന്നുന്നു. എന്നാൽ പല ഓൺലൈൻ മാധ്യമങ്ങളിലും, ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന പേരിൽ ഒരുപാട് ലിസ്റ്റുകൾ പ്രചരിക്കപ്പെടുന്നുണ്ട്. ഏറ്റവും പുതിയതായി പറയപ്പെടുന്ന ലിസ്റ്റിൽ ഉള്ള 16 പേർ ഇവരൊക്കെയാണ്.

മംമ്‌ത മോഹൻദാസ്, ഗായത്രി അരുൺ, രേഖ രതീഷ്, സാജൻ സൂര്യ, ഷൈൻ ടോം ചാക്കോ, പാഷാണം ഷാജി, ധർമജൻ, നോബി, വിനായകൻ, ഷറഫുദ്ധീൻ, ഭാവന,റിയാസ് ഖാൻ, അർച്ചന സുശീലൻ , ശ്വേതാ മേനോൻ, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രൻ.

പല പേരുകൾ ഇത്തരത്തിൽ പുറത്തു വരുന്നുണ്ടെങ്കിലും ഒട്ടുമിക്ക ലിസ്റ്റിലും ഇടപിടിച്ച പേരുകൾ രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ, അർച്ചന കവി, ഗായത്രി അരുൺ എന്നിവരുടേതാണ്. രമേഷ് പിഷാരടിയുടെ പേര് ആദ്യ മുതൽക്കേ കേട്ടിരുന്നു എങ്കിലും അദ്ദേഹം അവസാന നിമിഷം പിന്മാറുകയും പകരം ധർമജൻ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ എത്തുകയും ചെയ്യുന്നു എന്നാണു അറിയുവാൻ കഴിയുന്നത്.

ബിഗ് ബ്രദർ എന്ന പേരിൽ ഹോളണ്ടിൽ 1999 ലാണ് ഈ ഷോ ആരംഭിച്ചത്. John de Mol Jr. എന്നയാളുടെ ക്രിയേറ്റിവിറ്റി ആണ് ഈ ഷോ. Endemol എന്ന മീഡിയ കമ്പനിയുമായി തുടങ്ങിയ ഷോ ഹോളണ്ടിൽ നിന്നും പല നാട്ടിലേക്ക് പല തരത്തിൽ റീപ്രൊഡ്യൂസ് ചെയ്യപ്പെട്ടു.

അതേ ഷോ ബിഗ് ബോസ് എന്ന പേരിൽ Endemol ഗ്രൂപ്പ് തന്നെ ഇന്ത്യയിലേക്കു കൊണ്ട് വന്നു. തുടക്കത്തിൽ പലരും അവതാരകരായി വന്നെങ്കിലും പ്രോഗ്രാമിന് നല്ല റീച് കിട്ടിത്തുടങ്ങിയത് സൽമാൻ ഖാൻ അവതാരകനായി വന്ന ശേഷമാണ്. 7ൽ അധികം സീസൺ അവതാരകനായത് അദ്ദേഹമാണ്.

സൗത്ത് ഇന്ത്യയിലേക്ക് ബിഗ് ബോസ് വരുന്നത് കന്നടയിലേക്കാണ്, കിച്ച സുദീപ് ആയിരുന്നു അവതാരകൻ. ഇതിനിടയിൽ Vedarta ഗ്രൂപ്പ് മലയാളി House എന്ന പേരിൽ മലയാളത്തിലും 2013 ഈ പരിപാടിയെ കൊണ്ട് വന്നു. രേവതിയായിരുന്നു അവതാരക. പക്ഷെ യഥാർത്ഥ ബിഗ് ബോസിന്റെ വികലമായ അനുകരണം മാത്രമായി അതൊതുങ്ങി.

അർച്ചന സുശീലൻ , ശ്വേതാ മേനോൻ, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രൻ എന്നിവർ ഉറപ്പായും ഷോയിൽ ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. മറ്റുള്ളവരുടെ കൂട്ടത്തിൽ കൂടുതൽ പ്രമുഖർ ഉണ്ടാകുമോ എന്ന് നാളെ വരെ കാത്തിരുന്നു കാണാം.

ജൂൺ 24 ഞായറാഴ്ച്ച 7 മണി മുതൽ ആണ് ബിഗ് ബോസ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ സൽമാൻ ഖാനുമാണ് അവതാരകനായി എത്തിയത്. മറ്റു ഭാഷകളിലെ പോലെ വലിയ വിജയം ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: