ഞാൻ മേരിക്കുട്ടി | റിവ്യൂ

ഞാൻ മേരിക്കുട്ടി..

പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാല്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ ഒന്നിച്ച ചിത്രങ്ങളൊക്കെ സൂപ്പർഹിറ്റുകൾ ആക്കി മാറ്റിയ രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഞാൻ മേരിക്കുട്ടി. റംസാൻ റിലീസായി ഇന്ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിൽ ജയസൂര്യ ട്രാൻസ് ജെൻഡർ കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു.

ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.. ജയസൂര്യ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് കണ്ണും പൂട്ടി പറയാം. നോട്ടം കൊണ്ടും , ഭാവം കൊണ്ടും ശരീരഭാഷകൊണ്ടും മേരിക്കുട്ടിയായി ജീവിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു റോൾ ഏറ്റെടുത്ത് അത് ഇത്രയേറെ മനോഹരമായി തീർത്ത ജയേട്ടനോട് ഒരുപാട് ബഹുമാനവും തോന്നുന്നു. ജയേട്ടന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല റോളുകളിൽ ഒന്നാണ്.

നമ്മൾ സമൂഹത്തിൽ നിന്നും ഒഴിവാക്കിയോ അല്ലെങ്കിൽ പുച്ഛത്തോടെയോ നോക്കുന്ന ഒരു വിഭാഗം ഉണ്ടല്ലോ , അവരുടെ മനസ്സാരും കാണുന്നില്ല എന്ന സത്യമാണ് കഥയുടെ വഴി നയിക്കുന്നത് , ഈ സിനിമ കണ്ട് കഴിഞ്ഞാൽ തന്നെ നമുക്ക് അവരോടുള്ള കാഴ്ച്ചപ്പാട് മാറും കാരണം ഹൃദയത്തിൽ തട്ടുന്ന നന്മകളും വെളിപാടുകളും നമുക്കീ സിനിമ നൽകുന്നു. തുടക്കം മുതൽ ഒടുക്കം വരെ നമ്മൾ ആ സിനിമയിലെ ഒരു കഥാപാത്രമാണോ എന്ന് തോന്ന തക്ക വിധം എൻഗേജിങ് ആയിരുന്നു ചിത്രം.

ഇത്തരം ഒരു തൊട്ടാൽ പൊള്ളുന്ന സബ്ജക്ട് എടുത്ത് മനോഹരമാക്കിയതിൽ രഞ്ജിത് ശങ്കറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ളവരെ ഒരുവിധത്തിലും കളിയാക്കാതെ, അപമാനിക്കാതെ, എന്നാൽ കൊമേഴ്‌സ്യൽ ആയ ചേരുവകൾ അളവിന് ചേർത്ത് മികച്ച സിനിമ ഒരുക്കിയതിൽ രഞ്ജിത് ശങ്കറിനെ സമ്മതിച്ചേ മതിയാകൂ..
അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളിലേത് എന്ന പോലെ വല്ലാത്ത ഒരു ഇൻസ്പിറേഷൻ ആണ് മേരിക്കുട്ടിയും പ്രേക്ഷകർക്ക് നൽകുന്നത്.
സമൂഹത്തിൽ നിന്ന് ഒത്തുക്കപ്പെടുമ്പോൾ ഒതുങ്ങി നിൽക്കുകയല്ല, പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് ഇടിച്ചു കയറുകയാണ് വേണ്ടത് എന്ന് പറയുന്നു ചിത്രം. മേരിക്കുട്ടിയായി ജയസൂര്യ ജീവിച്ചു എന്നു തന്നെ പറയാം. കണ്മുന്നിൽ കാണുന്നത് സിനിമയോ ജീവിതമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്..

ക്ളൈമാക്‌സ് രംഗങ്ങൾ 🙏 ഇത്രയും ഇൻസ്പിറേഷൻ നൽകിയ ഒരു ക്ളൈമാക്സ് അടുത്തെങ്ങും കണ്ടിട്ടില്ല.. മൊത്തത്തിൽ നല്ല ഉഗ്രൻ സിനിമ തന്നെയാണ് മേരിക്കുട്ടി. തീയറ്ററിൽ നിന്നും മിസ്സ് ചെയ്യാൻ പാടില്ലാത്ത അനുഭവം..
മികച്ച പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, എന്നിവ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു..
തീർച്ചയായും ജയസൂര്യ എന്ന നടൻ ഒരുപാട് അംഗീകാരങ്ങൾ അർഹിക്കുന്നു. കൈയ്യെത്തും ദൂരത്ത് അദേഹത്തിന് നഷ്ടപ്പെട്ട മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മേരിക്കുട്ടിയിലൂടെ അദ്ദേഹത്തിന് ലഭിക്കും എന്ന് പ്രത്യാശിക്കാം..

Rating – 3.5/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: