Panchavarna thatha

രമേശ് പിഷാരടി എന്ന നമുക്കൊക്കെ പരിചിതനായ നമ്മുടെ സ്വന്തം പിഷു സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ ചിത്രം. ഒപ്പം കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ജയറാമേട്ടൻ. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം മേക്കോവർ. കുഞ്ചാക്കോ ബോബന്റെ പെർഫോമൻസ്,ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രം. രസിപ്പിക്കുന്ന ട്രെയിലറും ടീസറുകളും. ചിത്രത്തിന്റേതായി ഇറങ്ങിയ രണ്ടു ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെയാണ് പഞ്ചവർണ്ണതത്ത ആദ്യ ദിനം തന്നെ കാണാൻ ഉള്ള കാരണങ്ങൾ.

ഇനി ചിത്രത്തിലേക്ക്..
ജാതിയോ മതമോ ബന്ധുക്കളോ, സ്വന്തമായി ഒരു പേരോ പോലും ഇല്ലാത്ത ഒരു കഥാപാത്രമായിട്ടാണ് ജയറാമേട്ടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചാക്കോച്ചനൊപ്പം കിടിലൻ പ്രകടനവുമായി അനുശ്രീയും ഒപ്പമുണ്ടായിരുന്നു .പിഷാരടിയുടെ സന്തത സഹചാരിയായ ധർമ്മജൻ ചിത്രത്തിൽ എത്തുന്നത് രണ്ടാം പകുതിയിലാണ്.. ഒരുപാട് രസിപ്പിക്കുകയും ഒടുവിൽ കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമായി അദ്ദേഹം നല്ല പ്രകടനം കാഴ്ചവച്ചു.രസകരമായി കഥ പറഞ്ഞ ആദ്യ പകുതിയിൽ സമയം പോയത് അറിഞ്ഞില്ല. നിലവാരമുള്ള തമാശകളാൽ സമ്പുഷ്ടമാണ് ചിത്രം. അശ്ലീല തമാശകളോ കുത്തി കയറ്റിയ വൃത്തികേടുകളോ ഒന്നുമില്ലാതെ രസിച്ചു കാണാം ചിത്രം. കിടിലൻ ഇന്റർവെൽ പഞ്ചിൽ നിർത്തുകയും രണ്ടാം പകുതി രസകരമായി പോകുകയും ചെയ്തു. 

എന്നാൽ അവസാന ഇരുപത് മിനുട്ട് വേറെ ലെവലിലേക്ക് പോയി ചിത്രം. കണ്ണ് നിറയാതെ കണ്ടു തീർക്കാനാവില്ല ഈ പഞ്ചവർണ്ണ തത്തയെ. ജയറാമേട്ടന്റെ സമീപ കാലങ്ങളിലെ ഏറ്റവും മികച്ച പെർഫോമൻസ് തന്നെയാണ് ചിത്രത്തിൽ.

എന്നാൽ രമേശ് പിഷാരടിയുടെ സംവിധാനം ചെറുതായി പാളി എന്ന കാര്യത്തിൽ സംശയമില്ല. ഒരു തുടക്കക്കാരന്റെ എല്ലാ പിഴവുകളും ചിത്രത്തിൽ കാണാൻ സാധിക്കും.
Positives
● ജയറാമേട്ടന്റെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രം
● ഫ്രഷ് കോമഡികൾ
● കുറേ കാലത്തിന് ശേഷം ജയറാമേട്ടൻ – പ്രേംകുമാർ കോമ്പിനേഷൻ സീനുകൾ
●കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം
●കോമഡിയോടെയുള്ള , ലാഗ് തോന്നാത്ത ഫസ്റ്റ് ഹാഫ്
●മനസ്സിൽ തങ്ങി നിൽക്കുന്ന ക്ലൈമാക്സ്
Negatives
●പുതുമുഖ സംവിധായകന്റെ ചില പാളിച്ചകൾ
● ഒരു അനക്കവും ഇല്ലാതെ നിശ്ചലമായി നിന്ന ക്യാമറ മടുപ്പ് ഉളവാക്കി
മൊത്തത്തിൽ ഈ വിഷുക്കാലം കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ പറ്റിയ ഒരു 100% ഫാമിലി എന്റർടൈനർ ആണ് പഞ്ചവർണ്ണ തത്ത

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: