Kammarasamvam

ദിലീപ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ഹൈപ്പ് കിട്ടിയ ചിത്രം. ചിത്രത്തിന്റേതായി പുറത്തു വന്ന സ്റ്റില്ലുകൾ, പോസ്റ്ററുകൾ, എന്നിവ ആദ്യമേ തന്നെ ആരാധകരുടെയും സിനിമാ പ്രേക്ഷകരുടെയും കണ്ണ് തള്ളിച്ചു. ദിലീപിനെ ഇന്നുവരെ കാണാത്ത മാസ്സ് മേക്കോവറിൽ കണ്ട പോസ്റ്ററുകളും ട്രൈലറുകളും പ്രതീക്ഷ കൂട്ടി. മുരളി ഗോപി എന്ന പ്രതിഭാധനൻ ആയ എഴുത്തുകാരന്റെ സാന്നിധ്യം ചിത്രത്തിലുള്ള പ്രതീക്ഷ കൂട്ടി. ഗോപി സുന്ദറിന്റേതായി പുറത്തു വന്ന ചിത്രത്തിലെ ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തിയിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ആദ്യ ദിനം കമ്മാരസംഭവം കാണാൻ ടിക്കറ്റ് എടുക്കാം..

വിശദമായി പറഞ്ഞാൽ സ്പോയിലർ ആകും എന്നത് കൊണ്ട് കഥയിലേക്ക് അധികം കടക്കുന്നില്ല. 
രണ്ടു സിനിമയ്ക്കുള്ള കഥയുണ്ട് കമ്മാര സംഭവത്തിൽ.

ആദ്യ പകുതി നല്ല കിടിലൻ ചരിത്ര സിനിമ. കിടിലൻ മേക്കിങ്ങും, ഉഗ്രൻ വിഷ്വൽസും, മികച്ച ആർട്ട് വർക്കുമുള്ള മലയാളത്തിൽ ഇന്ന് വരെ വന്നതിൽ വച്ചു ഏറ്റവും മികച്ച ചരിത സിനിമ.

എന്നാൽ രണ്ടാം പകുതിയിൽ ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയർ ആവുകയാണ്. അത് ചിലരുടെയെങ്കിലും മനം മടുപ്പിക്കും.

മന്ദ ഗതിയിലാണ് ചിത്രം തുടങ്ങുന്നത്. കഥ പറച്ചിൽ പതിയെ ആണെങ്കിലും ആദ്യ പകുതി ഗംഭീരം ആയി വന്നിട്ടുണ്ട്. എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചില രംഗങ്ങൾ ആരോചകം ആകുന്നുണ്ട്.

രണ്ടാം പകുതിയിലെ കഥയ്ക്ക് കുറച്ചു കൂടി സീരിയസ്നെസ് ആവശ്യമായിരുന്നു.

വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയുള്ള ചില കൈ കടത്തലുകൾ ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ തെളിഞ്ഞു കാണാം.

മാസ്സ് സീനുകളാലും സോഷ്യൽ സറ്റയറുകളാലും സമ്പുഷ്ടമാണ് ചിത്രം. ദിലീപിന്റെ പ്രകടനം ആസാധ്യം എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രം തന്നെയാണ് കമ്മാര സംഭവത്തിലേത്. ഒപ്പം കട്ടയ്ക്ക് സിദ്ധാർഥും കൂടി ആയപ്പോൾ സംഭവം ആകെ സംഭവ ബഹുലമായി.
പൊസിറ്റിവ്‌സ് 
◆ ദിലീപിന്റെ മാരക പെർഫോമൻസ്
◆ ഒരു ചരിത്ര സിനിമയ്ക്ക് വേണ്ടുന്ന ഗംഭീര ഛായാഗ്രഹണം
◆ കിടിലൻ പശ്ചാത്തല സംഗീതം
◆ സിദ്ധാർഥ്, മുരളി ഗോപി, ഇന്ദ്രൻസ് തുടങ്ങി സപ്പോർട്ടിങ് കാസ്റ്റിന്റെ ശക്തമായ പ്രകടനം.
നെഗേറ്റിവസ്‌
◆ രണ്ടാം പകുതി കുറച്ചുകൂടിയൊക്കെ നന്നാക്കാമായിരുന്നു.
◆ രണ്ടാം പകുതിയിൽ പറഞ്ഞ കഥ കുറച്ചു കൂടി ശക്തം ആക്കാമായിരുന്നു.
◆ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി കൈകടത്തി മോശമാക്കിയ ക്ളൈമാക്‌സ്
മികച്ച ആദ്യ പകുതിയും, ആവറേജ് രണ്ടാം പകുതിയും, മോശം എൻഡിങ്ങും ഉള്ള ഒരു എബോവ് ആവറേജ് ചിത്രം ആകുന്നു കമ്മാര സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: