മഹേഷ്‌ എന്ന കലാകാരന്റെ പ്രതികാരം

“മഹേഷ്‌ എന്ന കലാകാരന്റെ പ്രതികാരം ”

.

പ്രകാശിലെ ബേബിച്ചേട്ടന്റെ കടയുടെ അപ്പുറത്ത്‌ ഭാവന സ്റ്റുഡിയോ നടത്തുന്ന ഒരു മഹേഷേട്ടൻ. പുള്ളി AKPA ഇലൊക്കെ മെമ്പർഷിപ്പുള്ള ഒരു ഫോട്ടോഗ്രാഫറാണ്‌. മഹേഷേട്ടന്റെ ചാച്ചന്റെ സ്റ്റുഡിയോ ഏറ്റെടുത്ത്‌ നടത്തുവാണ്‌ പുള്ളി. ഒരുദിവസം മഹേഷേട്ടൻ ഒരു വിമർശ്ശനം നേരിടേണ്ടിവന്നു !!!!!! നല്ല കട്ട വിമർശ്ശനം !!!!!!!!

വനിതയിലയക്കാൻ ഫോട്ടോ എടുക്കാൻ വന്ന ജിംസി എന്നൊരു കൊച്ച്‌ മഹേഷേട്ടൻ എടുത്ത ഫോട്ടോ കണ്ട്‌ മുഖത്ത്‌ നോക്കി ചോദിച്ചു, “ചേട്ടനിതിലൊന്നും വല്യ പിടിയില്ല അല്ലേ” ന്ന്. AKPAഇൽ മെമ്പർഷിപ്പുള്ള പ്രകാശിലെ ഒരേയൊരു സ്റ്റുഡിയോക്കാരൻ മഹേഷേട്ടന്‌ അത്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപ്പൊഴാണ്‌ തന്റെ ചാച്ചൻ എടുത്ത ഒരു ഫോട്ടോ മഹേഷേട്ടൻ കാണുന്നത്‌. അന്നാണ്‌ മഹേഷേട്ടൻ ആ സത്യം മനസിലാക്കിയത്‌. ഫോട്ടോഗ്രാഫി എന്ന സർവ്വീസിൽ നിന്നേ ചാച്ചൻ വിരമിച്ചിട്ടുള്ളു. പാഷനിൽ നിന്നും അല്ല. താൻ എടുത്ത ഫോട്ടോകളും ചാച്ചൻ തന്റെ പഴേ ഫിലിം ക്യാമറയിൽ എടുത്ത ഫോട്ടോയും മഹേഷേട്ടൻ ഒന്ന് ഒത്തുനോക്കി. താൻ ഒരു മോശം ഫോട്ടോഗ്രാഫറാണെന്ന് മഹേഷേട്ടൻ മനസിലാക്കുന്ന ആ നാളും നോക്കിയിരുന്ന ചാച്ചൻ “മഹേഷേ..ഫോട്ടോഗ്രാഫി പഠിക്കാൻ പറ്റും, പഠിപ്പിക്കാൻ പറ്റില്ല” എന്ന സത്യം മനസിലാക്കുന്നു. മഹേഷേട്ടൻ ഒരു മോശം ഫോട്ടോഗ്രാഫറാണെന്ന് ആരെങ്കിലും ഒരുപക്ഷേ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒന്ന് വിമർശ്ശിച്ചെങ്കിൽ മഹേഷേട്ടൻ നേരത്തെ നന്നായേനെ. അമേരിക്കേലെ എൽദോച്ചായൻ അന്നാ എടുത്ത കൂറ ഫോട്ടോ കണ്ട്‌ “ഇതെന്നാ ക്ണാപ്പാടാ ഉവ്വേ” എന്ന് മുഖത്ത്‌ നോക്കി ചോദിച്ചിരുന്നെങ്കിൽ, ആരെങ്കിലും മഹേഷേട്ടനെ ഒന്ന് നേരത്തെ വിമർശ്ശിച്ചിരുന്നെങ്കിൽ?

ജിംസി അന്ന് നടത്തിയ കട്ട വിമർശ്ശനത്തിനെ മഹേഷേട്ടന്‌ വേണമെങ്കിൽ പുച്ചിച്ച്‌ തള്ളി “ഇതുപോലൊരു ഫോട്ടോ” നീ എടുത്ത്‌ കാണിക്ക്‌ എന്നൊക്കെ പഞ്ച്‌ അടിച്ച്‌ തന്റെ മോശം ഫോട്ടോഗ്രാഫി തുടരാമായിരുന്നു. എന്നാൽ പുള്ളി അതീന്ന് ആവേശം ഉൾക്കൊണ്ട്‌ ജിംസിയുടെ തന്നെ ഒരുഗ്രൻ ഫോട്ടോ എടുത്ത്‌ മഹേഷേട്ടൻ മഞ്ചാടിക്കയച്ചു. “ചേട്ടൻ സൂപ്പറാ” എന്ന് ആ വിമർശ്ശിച്ച്‌ വായ കൊണ്ട്‌ ജിംസിയെ പറയിച്ചു മഹേഷേട്ടൻ മരണമാസായി. ശെരിക്കും പറഞ്ഞാൽ അതായിരുന്നു യഥാർത്ഥ “മഹേഷ്‌ എന്ന കലാകാരന്റെ പ്രതികാരം”.

ഒരു വിമർശ്ശനമാണ്‌ മഹേഷേട്ടനെ നല്ല ഫോട്ടോഗ്രാഫറാക്കുന്നത്‌. ജിംസിയുടെ വിമർശ്ശനം ശെരിയായ രീതിയിൽ ഉൾക്കൊണ്ട്‌ മഹേഷേട്ടൻ ജയിച്ചുകാട്ടി.

.

ഈ പ്രതികാര കഥയിൽ നിന്ന് നമ്മളെല്ലാവരും പലതും ഉൾക്കൊള്ളേണ്ടതുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: