സംഭാഷണം ഇല്ലാത്ത ഒരു കമൽഹാസൻ ചിത്രം

Pushpaka Vimanam (1987) [Pesum padam (1988)]

Director: Singeetam Srinivasa Rao

1988 ൽ തമിഴ് ഇൻഡസ്ട്രിയിൽ റിലീസായ ചിത്രമാണ് 

 ‘പേസും പടം’ . പേര് സൂചിപ്പിക്കുന്നത് പോലെ പടം തന്നെയാണ് നമ്മോട് സംസാരിക്കുന്നത്.. കഥാപാത്രങ്ങളല്ല !!. തുടക്കം മുതൽ ഒടുക്കം വരെ ഒറ്റ സംഭാഷണം പോലുമില്ലാത്ത ഈ കോമഡി/റൊമാന്റിക്/ഫീൽ ഗുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Singeetam Srinivasa Rao ആണ്. കമലഹാസനും അമലയുമാണ് നായികാ നായകന്മാരായി എത്തുന്നത്.

സംഭാഷണത്തിന്റെ സഹായമില്ലാതെ, തീരെ ബോർ അടിക്കാതെ, ഇടയ്ക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ടും, ഒരു പുഞ്ചിരിയോട് കൂടി കണ്ട് തീർക്കാവുന്ന ഹൃദ്യമായ ഒരു അനുഭവമാണ് പേസും പടം.

ആയതിലേയ്ക് L.വൈദ്യനാഥന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. ഇതിൽ ഒരു പ്രൊഫഷണൽ കില്ലർ കഥാപാത്രമുണ്ട്. അയാൾ കത്തിയുടെ അച്ച് ഉണ്ടാക്കി, അതിനുള്ളിൽ വെള്ളം നിറച്ച്, അത് ഫ്രിഡ്ജിൽ വച്ച് ഐസ് ആക്കി, ആ ഐസ് കത്തി ഉപയോഗിച്ച് കൊല നടത്തുന്ന വളരെ ബ്രില്യന്റ് ആയ ഒരു ടെക്‌നിക്ക് ആണ് കൊല നടത്താൻ ഉപയോഗിക്കുന്നത്.. !! കുത്തു കൊണ്ട് ആള് കാഞ്ഞു പോയികഴിയുമ്പോഴേക്കും ഐസും ഉരുകി വെള്ളമാകും. പോലീസ് വടി പിടിക്കും !
പുഷ്പക വിമാന എന്ന പേരിൽ തെലുഗു ഇന്ഡസ്ട്രിയിലാണ് 1987 ൽ ഈ ചിത്രം ആദ്യം റിലീസ് ആയത്. തുടർന്ന് തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്തു. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, ഫിലിം ഫെയർ പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ അവാർഡുകൾ കരസ്ഥമാക്കിയ ഈ ഇന്ത്യൻ ചിത്രം, 1988 ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: