അരവിന്ദന്റെ അതിഥികൾ | റിവ്യൂ

കഥപറയുമ്പോൾ, മാണിക്യക്കല്ല് എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എം.മോഹനന്റെ ചിത്രം. ശ്രീനിവാസൻ – വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് അഭിനയിക്കുന്ന ചിത്രം. ഒപ്പം ഉർവശി, നിഖില വിമൽ, പ്രേംകുമാർ, കെ.പി.എ.സി ലളിത എന്നിങ്ങനെ മലയാളികളുടെ ഒട്ടേറെ പ്രിയതാരങ്ങൾ അണിനിരക്കുന്ന ചിത്രം. ഷാൻ റഹ്മാൻറെ മനോഹരമായ പാട്ടുകൾ. ഇതൊക്കെ കൊണ്ട് തന്നെ അരവിന്ദന്റെ അതിഥികൾ കാണാൻ ആദ്യ ദിവസം തന്നെ ടിക്കറ്റ് എടുക്കാം.

മൂകാംബിക ക്ഷേത്രത്തിൽ ആരംഭിക്കുന്ന ചിത്രം മൊത്തത്തിൽ ഒരു പൊസിറ്റിവ് ഫീൽ നൽകി കഥ പറഞ്ഞു പോകുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ ശ്രീനിവാസൻ എടുത്തുവളർത്തുന്നിടത്താണ് ചിത്രം തുടങ്ങുന്നത്.

മാധവേട്ടൻ എന്ന കേന്ദ്ര കഥാപാത്രമായി ശ്രീനിവാസൻ എത്തുമ്പോൾ അരവിന്ദൻ എന്ന ടൈറ്റിൽ റോളിൽ വിനീത് ശ്രീനിവാസൻ എത്തുന്നു. ഏറെ കാലം നമ്മൾ മിസ് ചെയ്ത കളിയും ചിരിയും കുസൃതിയും തമാശകളും ഒക്കെയുള്ള ഒരു ഉർവശിയെ നമുക്ക് ഈ ചിത്രത്തിലെ ഗിരിജയിലൂടെ കാണാം. പുള്ളിക്കാരിയുടെ കോമഡി നമ്പറുകൾ ഒക്കെ തീയറ്ററിൽ ശരിക്കും ചിരി പടർത്തി. കെ.പി.എ.സി ലളിത, അജു വർഗീസ്, വിജയരാഘവൻ അങ്ങനെ വലിയൊരു താരനിര അണി നിരന്ന ചിത്രത്തിൽ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു.

ഷാൻ റഹ്മാൻറെ സംഗീതം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് മനം നിറച്ചു ചിത്രം. പല രംഗങ്ങളിലും പശ്ചാത്തല സംഗീതം കൊണ്ട് മാത്രം ഹൃദയ ഹാരിയായി തോന്നി. പ്രത്യേകിച്ചു നായകൻ നായികയെ കണ്ടുമുട്ടുമ്പോൾ ഉള്ള പശ്ചാത്തല സംഗീതം ഒക്കെ.

ചിരിപ്പിച്ചു രസിപ്പിച്ചു കൊണ്ടുപോയ ആദ്യപകുതി എന്നാൽ രണ്ടാം പകുതി ഒരിത്തിരി ക്ളീഷേ രംഗങ്ങളാൽ നിറഞ്ഞു.

നായികയ്ക്ക് പ്രാധാന്യമുള്ള രണ്ടാം പകുതി നിഖില വിമൽ എന്ന മികച്ച നടിയുടെ കയ്യിൽ ഭദ്രം ആയിരുന്നു. എന്നാൽ കഥാപരമായി രണ്ടാം പകുതി അത്ര ഭദ്രം ആയിരുന്നില്ല.
പൊസിറ്റിവ്‌സ്
◆ ഫീൽഗുഡ് ചിത്രം എന്ന നിലയിൽ ചിത്രം വിജയിച്ചിട്ടുണ്ട്
◆ ഷാൻ റഹ്മാൻറെ സംഗീതം
◆ അഭിനേതാക്കളുടെ മികച്ച പ്രകടനം
◆ മനോഹരമായ ഫ്രയിമുകൾ
◆ നിലവാരമുള്ള തമാശകൾ
നെഗറ്റിവ്സ്
◆ രണ്ടാം പകുതി താരതമ്യേന പിന്നിലായി
◆ Predictable ആയ കഥാസന്ദർഭങ്ങൾ കൊണ്ട് നിറഞ്ഞ രണ്ടാം പകുതി ചിലരെ എങ്കിലും മുഷിപ്പിക്കാം.
◆ ക്ളൈമാക്‌സ് ഒക്കെ പ്രെഡികറ്റബിൾ ആയിരുന്നു.
കുടുംബവുമൊത്ത് രസിച്ച് കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി ഫീൽഗുഡ് ചിത്രം തന്നെയാണ് അരവിന്ദന്റെ അതിഥികൾ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: