Thobama | Malayalam Movie | Review

നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം അതിലഭിനയിച്ച ചില പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊളളിച്ച് അൽഫോണ്സ് പുത്രന് നിർമ്മിച്ച ചിത്രം എന്നതായിരുന്നു ഈ ചിത്രം ഫസ്റ്റ് ഡേ കാണാനുള്ള പ്രേരണ.. ചിത്രത്തിന്റേതായി ട്രൈലറുകളോ ടീസറുകളോ ഇറങ്ങിയതായി അറിവില്ല. പാട്ട് ഇറങ്ങിയെങ്കിലും അതും വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നിരുന്നാലും റിലീസിന് തലേ ദിവസം അൽഫോൻസ് പുത്രൻ ഇട്ട പോസ്റ്റ് കണ്ടും, അദ്ദേഹത്തിന്റെ പേരിലുള്ള വിശ്വാസം കൊണ്ടും, പുതുമുഖങ്ങളുടെ പടം പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും തൊബാമ കാണാൻ കയറി.

2005-2010 കാലഘട്ടത്തിൽ ആലുവ ടൗണിൽ കറങ്ങി നടക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് തൊബാമ പറയുന്നത്. നല്ല സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ രാസകരമായും മനോഹരമായും പറഞ്ഞിരിക്കുന്നു. സ്ലോ മൂഡിൽ തുടങ്ങി സ്ലോ മൂഡിൽ തന്നെ സഞ്ചരിച്ച് സ്ലോ മൂഡിൽ തന്നെ അവസാനിക്കുന്ന ഒരു ഫീൽ ഗുഡ് മൂവി എന്ന നിലയിൽ ഒരു വട്ടം കണ്ടിറങ്ങാവുന്ന ഒരു ശരാശരി അനുഭവം ആണ് ചിത്രം.. പുതുമ ഇല്ല എന്ന അവകാശവാദവുമായി വന്ന ചിത്രം വാക്ക് പാലിച്ചു. ശരിക്കും പുതുമകൾ ഒന്നുമില്ലാതെ കണ്ടു മടുത്ത രീതിയിലൊരു കഥയും, അതിൽ സിജുവിനെയും, ഷറഫുദീനെയും, കിച്ചുവിനെയും ഒക്കെ പ്ലെയിസ് ചെയ്ത്, അല്ലറ ചില്ലറ തമാശകൾ ഒക്കെയായി കുറച്ചു നോസ്റ്റാൽജിയയും ചേർത്ത് ഫീൽ ഗുഡ് രീതിയിൽ ഒരുക്കിയിരിക്കുന്നു തൊബാമ.
തമാശയ്ക്ക് വേണ്ടി തമാശകൾ ഒന്നും തന്നെ കുത്തി കയറ്റിയിട്ടില്ല ചിത്രത്തിൽ. എന്നാൽ പല സീനുകളും നാച്ചുറലായി തമാശകൾ കടന്നു വരികയാണ്. ഒന്നാം പകുതി ഒരുപാട് തമാശകൾ നിറഞ്ഞതായിരുന്നു. എന്നാൽ രണ്ടാം പകുതി ഒരിത്തിരി ലാഗ് കൂടിപ്പോയി എന്ന് പറയാതെ വയ്യ. 

ആദ്യ പകുതി നൽകിയ സാറ്റിസ്ഫാക്ഷൻ രണ്ടാം പകുതിയിൽ മിസ് ആയി പോകുന്ന കാഴ്ചയായിരുന്നു തീയറ്ററിൽ.

തീർച്ചയായും ഇതൊരു മോശം ചിത്രമല്ല. എന്നാൽ ഗംഭീരം എന്ന് പറയാൻ ഉള്ളതൊന്നും ഇല്ലതാനും. 
റിലയലിസ്റ്റിക് ആയി തന്നെ കഥാപറഞ്ഞു പോകുന്ന ചിത്രം അധികം മുഷിപ്പിക്കാതെ ഇടയ്ക്കൊക്കെ ഒന്ന് മനസ്സ് നിറച്ച് കടന്നു പോകുന്നുണ്ട്. മനോഹരമായ ഫ്രയിമുകളാലും ക്ളോസ് അപ് ഷോട്ടുകളാലും നിറഞ്ഞ ചിത്രത്തിൽ ഇടയ്ക്കൊക്കെ ഒരു അൽഫോൻസ് പുത്രൻ ടച്ച് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

സിജു വിൽസണ്, ഷറഫുദ്ദീന്‍ എന്നിവർ  നല്ല രീതിയിൽ പ്രകടനം നടത്തിയപ്പോൾ കിച്ചു അത്ര മികവ് പുലർത്തിയില്ല. കുറച്ച് കൂടി ഡെപ്ത് ഉള്ള ഒരു കഥ തിരഞ്ഞെടുത്തിരുന്നെങ്കിൽ നന്നായേനെ എന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നി പോയി. ചില ഇടത്തെങ്കിലും ശംഭു ജോർജ്ജ് കോയ എന്നീ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്ന് പോകും എന്നതാണ് ഒരു പോസിറ്റീവ്. 

കഥയൊന്നും നോക്കാതെ എന്റർടൈൻ ചെയ്യാൻ ഇഷ്ടപ്പെടുകയും, പുതുമകളെ സ്വീകരിക്കാനുള്ള ഒരു മനസ്സും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടമാകും തൊബാമ..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: