പ്രിവ്യു ഷോ കണ്ടവരുടെ മനസ്സ് നിറച്ച് കൃഷ്ണം.!

ഒരുപാട് കുടുംബകഥകൾ വന്നിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതം അതുപോലെ തന്നെ ആവിഷ്കരിക്കുമ്പോ ഉണ്ടാകുന്ന ഫിലെന്താണ് അറിയണേൽ മെയ് 18 ന് തിയറ്ററുകളിൽ എത്തുന്ന കൃഷ്ണം ഒന്ന് കണ്ടുനോക്കു …

അക്ഷയ് കൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ജീവിതം പ്രേമേയമാക്കി ശ്രീ . ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ഫാമിലി എന്റ്റെർറ്റൈനെർ ആണ് കൃഷ്ണം.വളരെ ലളിതമായ രീതിയിൽ കഥ പറയുന്ന കൃഷ്ണം എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്പ്തി പെടുത്തുന്ന രീതിയിലാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.ഹരിപ്രസാദിന്റ്റെ സംഗീത സംവിധാനത്തിൽ അണിയിച്ചൊരുക്കി വിനീത് ശ്രീനിവാസൻ, വിജയ് യേശുദാസ്,ടിപ്പു എന്നിവരുടെ ആലാപനത്തിൽ വരുന്ന ഗാനങ്ങൾ സിനിമയുടെ മാറ്റുകൂട്ടുന്നു.ക്യാമ്പസ് പശ്ചാത്തലത്തിലെ ആദ്യ പകുതിയിൽ സൗഹൃദവും,പ്രണയവും,നർമ്മവുമെല്ലാം ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാം. ആദ്യപകുതിയിൽ ചെറിയ ഇഴച്ചിലുകൾ ഉണ്ടെകിലും രണ്ടാം പകുതിയിലേക്കു കയറുന്നതോടു കൂടി സിനിമയുടെ വേഗം തിരിച്ചുപിടിക്കുന്നു, സായികുമാർ ശാന്തികൃഷ്ണ എന്നിവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തനങ്ങളാണ് കൃഷ്ണം സിനിമയിൽ നമുക്ക് കാണാൻ കഴിയുക.കുടുംബ ബന്ധങ്ങളുടെ തീവ്രത വെളിവാക്കുന്ന കൃഷ്ണം ഏവർക്കും തരുന്നത് ഒരു ഫീൽ ഗുഡ് മൂവി എന്ന ഫീൽ തന്നെയാണ്.അക്ഷയ് കൃഷ്ണനായി റിയൽ ലൈഫ് ഹീറോ അക്ഷയ് തന്നെ നായകനാകുന്ന സിനിമയിലെ അഭിനയ മുഹൂർത്തങ്ങൾ ഏവരും മികച്ചതാക്കിയിരിക്കുന്നു.

മനസ്സിൽ തട്ടുന്ന ഒരു കുടുംബ കഥ കണ്ട് ഒരു ചെറു പുഞ്ചിരിയുമായി നമുക്ക് തീയറ്ററുകളിൽനിന്നും ഇറങ്ങാൻ കഴിയും എന്നതാണ് കൃഷ്ണം എന്ന ചിത്രത്തിന്റ്റെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: