Oraayiram Kinakkalal Review

ബിജു മേനോൻ, റോഷൻ മാത്യു, സാക്ഷി അഗർവാൾ, സായ് കുമാർ, ഷാജോണ് എന്നിവർ അണിനിരക്കുന്ന ഒരായിരം കിനാക്കളാൽ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രമോദ് മോഹനാണ്.സ്ഥിരം ബിജു മോനോൻ മാനറിസങ്ങൾ മാറ്റമില്ലാതെ തുടരുക തന്നെയാണ് ഈ ചിത്രത്തിൽ. ബിജു മേനോൻ എന്ന താരത്തിന് ഇന്ന് തിയറ്ററിൽ കിട്ടുന്ന റെസ്പോൻസ് വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൗണ്ടറുകളെ നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. യുകെയിൽ നിന്ന് കുടുംബവുമായി കൊച്ചിയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരായിരം കിനാക്കളാൽ. ഒരു പാട് നർമ മൂഹുർത്തങ്ങളുള്ള ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് പോലെ ഒരു കൂട്ടും ആളുകളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥപറയുന്ന ചിത്രമാണിത്. അരങ്ങേറ്റം എന്ന നിലയ്ക്ക് പ്രമോദ് മോഹന് ഒരു പൂർണ തൃപ്തി നൽകാൻ സാധിച്ചിട്ടില്ല. പുതുമ അവകാശപ്പെടാനില്ലാത്ത കഥയും മേക്കിംഗ് രീതിയും ആണ് കാരണം. വ്യക്തമായി ഊഹിക്കാൻ കഴിയുന്ന കഥയാണ് സിനിമയിലേത്. അടിത്തരയില്ലാത്ത കഥാപാത്ര സൃഷ്ടികൾ, തുടങ്ങിയവ മറ്റ് വിളങ്ങുതടികൾ. പതിവ് രീതികളിൽ കയ്യടി വാരിക്കൂട്ടിയെങ്കിലും അതിൽ കൂടുതൽ ഒന്നും ചെയ്യാനും ബിജു മേനോന് കഴിഞ്ഞിട്ടില്ല. കലാഭവൻ ഷാജോണിന്റെ മികച്ച പ്രകടനമാണ് മറ്റൊരു ആശ്വാസഘടകം.  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച റോഷൻ മാത്യു,ഷാരു വർഗീസ്, സായ് കുമാർ, സുരേഷ് കൃഷ്ണ എന്നിവരുടെ പ്രതിഭയ്ക്ക് യോജിച്ച കഥാപാത്രങ്ങൾ ആയിരുന്നില്ല സിനിമയിൽ എങ്കിലും പ്രകടനങ്ങളിൽ കൃത്യമായ രസതന്ത്രം പാലിച്ചതുകൊണ്ടു കണ്ടിരിക്കാം ഈ പ്രകടനങ്ങൾ. സാക്ഷി അഗർവാലിന് പ്രത്യേകിച്ച് ഓർത്തുവയ്ക്കാൻ പാകത്തിന് നല്ലൊരു അരങ്ങേറ്റം മലയാളത്തിൽ കൊടുക്കാനും ചിത്രത്തിന് ആയിട്ടില്ല. ഒരു മോശം സിനിമ എന്ന് ഒരിക്കലും പറയാനാകില്ല. ടെക്നികലി ചിത്രം അത്യാവശ്യം മികവ് പുലർത്തുന്നു. പശ്ചാത്തല സംഗീതം, ഛായാഗ്രഹണം മുതലായ മേഖലകളിൽ മികവ് പുലർത്തുന്നു. ഒരുതവണ അത്യാവശ്യം ഒരു ശരാശരി പ്രേക്ഷകന് ആസ്വദിക്കാനുള്ള വക ചിത്രത്തിലുണ്ട്. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി മികവ് പുലർത്തുന്നു. റോഷൻ മാത്യു ശെരിയായ രീതിയിൽ ഉപയോഗിക്കപ്പെട്ടുകഴിഞ്ഞാൽ മലയാള സിനിമയ്ക്ക് മുതൽ കൂട്ടാവുന്ന ഒരു നടനാണ്. കിട്ടുന്ന സാധ്യത കുറഞ്ഞ അവസരങ്ങൾ പോലും അദ്ദേഹം മികച്ചത് ആക്കുന്നത് അതിലേക്കുള്ള സൂചനയാണ്. ജിഫ്‌ പോസ്റ്ററുകൾ കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ ട്രെയിലർ അതാ ശ്രേധിക്കപ്പെട്ടിരുന്നില്ല. 
ട്രെയ്‌ലർ കണ്ടപ്പോൾ ഉണ്ടായ പകുതി വെന്ത അനുഭവം തന്നെയാണ് സിനിമ കണ്ടപ്പോഴും ഉണ്ടായത്. ചിരിച്ച് മറക്കാനുള്ള നർമ്മരംഗങ്ങൾ അല്ലാതെ ഓർത്തിരിക്കാവുന്ന രംഗങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല. വിഷു റിലീസുകളുടെ ആദ്യ ഘട്ട clash ഇൽ പരോലിനെക്കാൾ മികച്ച ചിത്രം എന്നല്ല, പകരം തമ്മിൽ ഭേദം തൊമ്മൻ എന്ന സ്ഥാനമാണ് ഒരായിരം കിനാക്കൾ അർഹിക്കുന്നത്. 

നല്ല സിബിലാ ബിജു മേനോൻ മൊമെന്റ്‌സ് സമ്മാനിച്ചതുകൊണ്ടു 

റേറ്റിങ് : 2.5/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: