പരോൾ | റിവ്യൂ

പരോൾ – മമ്മൂക്കയുടെ ആവറേജ് ചിത്രങ്ങളുടെ കുത്തൊഴുക്കിന്‌ തടയിടാത്ത മറ്റൊരു ചിത്രം.
മമ്മൂക്ക ജയിൽ പുള്ളി ആയി അഭിനയിക്കുന്നു എന്ന് കേൾക്കുമ്പോ മനസിൽ മിന്നി മറയുന്ന ചില ചിത്രങ്ങളുണ്ട്. മതിലുകൾ, യാത്ര, മുന്നറിയിപ്പ്, ഭൂതക്കണ്ണാടി, യാത്ര, ന്യൂ ഡൽഹി അങ്ങനെ നീളും. ഇവയൊക്കെ കണ്ട് ശീലിച്ച് പരോലിന് കാത്തിരിക്കുന്ന മലയാളികൾക്ക് അത്തരത്തിൽ ഒരു തൃപ്തി ഒരിക്കലും പരോലിന് തരാൻ കഴിഞ്ഞില്ല. പരസ്യ സംവിധായകനായ ശരത്ത് സന്ധിത് ആദ്യമായി സംവിധാനം ചെയ്യുന്ന പരോൾ യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമായ കഥയാണ്.തിരക്കഥയും സംവിധാനവും ചിത്രത്തെ പോലെതന്നെ ശരാശരിവര കടന്നില്ല.
ശെരിക്കും അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു സിനിമ വന്നാൽ അതിനെ കയ്യടിച്ച് വരവേൽക്കുന്നവർ തന്നെയാണ് മമ്മൂക്കയുടെ ആരാധകർ. അവർക്കായി ഇല്ലാത്ത മാസ് രംഗങ്ങൾ എഴുതി കയറ്റി പൊലിപ്പിക്കേണ്ട കാര്യം ഒന്നും ഇല്ല. പത്തേമാരിയും മുന്നറിയിപ്പും ഒക്കെ അതിനു ഉദാഹരണങ്ങൾ. പിന്നെ എന്തിന് ഇങ്ങനെ പറന്നടിയും കുത്തി കയറ്റുന്നു എന്ന് മനസിലാവുന്നില്ല. കാഴ്ചക്കാരെ എന്തിനു വില കുറച്ച് കാണുന്നു?
.
മികച്ച ഒരു കഥ അവകാശപ്പെടാനുണ്ട് ചിത്രത്തിന്. കഥ ഞങ്ങൾ വെളിപ്പെടുത്തുന്നില്ല.
മോശം സംഭാഷണങ്ങളും നാടകീയത നിറഞ്ഞ രംഗങ്ങളും നല്ലൊരു കഥയോട് നീതി പുലർത്തിയില്ല.

മമ്മൂട്ടി എന്ന മഹാനടനെ സംബന്ധിച്ച് ഒട്ടും ചലഞ്ചിംഗ് അല്ല ഈ ചിത്രത്തിലെ പ്രകടനം.
എന്നാലും പ്രെസെന്റ രംഗങ്ങളിലെ അലക്സിന്റെ പ്രകടനം വലിയൊരു ആശ്വാസം തന്നെയാണ്.
സപ്പോർട്ടിംഗ് ക്യാരക്ടേഴ്‌സ് എല്ലാം വന്നു പോവുകയാണ്. കൃത്യമായി അവരുടെ കഥാപാത്രങ്ങളെ potray ചെയ്തിട്ടില്ല.
.
ടെക്നിക്കൽ ഘടകങ്ങൾ പരിശോധിച്ചാൽ ലോക ശ്രദ്ധ ആകർഷിക്കുന്ന മികവ് പുലർത്തുന്ന ടെക്‌നീഷ്യന്മാർ ഉള്ള മലയാളസിനിമാ മേഖലയിൽ മാറി ചിന്തിച്ച് തുടങ്ങിയ പ്രേക്ഷകരിലേക്ക് വീണ്ടും പഴയ അതേ പരിപ്പ് വിളമ്പുകയാണ് ടെക്നിക്കൽ മേഖലകൾ എല്ലാം. ഗാനങ്ങൾ ആശ്വാസമായപ്പോൾ പശ്ചാത്തല സംഗീതത്തിനോ സിനികട്ടോഗ്രാഫിക്കോ ഫൈറ്റ് കൊറിയോഗ്രാഫിക്കോ ഒന്നും ചിത്രത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിരാശ സമ്മാനിച്ച സംവിധാനവും പഴയ രീതികൾ അതുപോലെ തുടരുന്ന എഴുത്തും വിലങ്ങുതടിയായി പരോൾ തരാതെ നിന്നു.

ഒരു ഇമോഷണൽ ഡ്രാമ എന്ന രീതിയിൽ തന്റെ കഥാപാത്രതോട് നീതി പുലർത്താൻ മമ്മൂക്ക ശ്രേമിച്ചിട്ടുണ്ട്. ഒരുപക്ഷേ ആരാധകർക്ക് സ്വീകാര്യം ആയേക്കാം. പക്ഷെ മമ്മൂട്ടി എന്ന മഹാനടനെ അറിയാത്ത മലയാളികൾ ആരുമില്ല. ഇതാണോ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടത് എന്നൊന്ന് ഇരുത്തി ചിന്തിച്ചാൽ മതി ആ നിമിഷം പരോൾ നമ്മുടെ മനസ്സിൽ നിന്നും മായാൻ. ഇനി വരാൻ പോകുന്ന ജോയ് മാത്യു ചിത്രം അങ്കിളും ശേഷം വരുന്ന അബ്രഹാമിന്റെ സന്ധത്തികളും ഒക്കെ വീണ്ടും പ്രതീക്ഷകളിലേക്ക് പ്രേക്ഷകനെ ഉയർത്തുന്നു.

മികച്ച ഇന്റർവെൽ ബ്ലോക്ക് എടുത്തുപറയേണ്ടതാണ്. ഒരുതവണ കണ്ടിരിക്കാവുന്ന harmless ചിത്രം എന്നതാണ് പരോളിന്റെ മികവ്. അതില്പരം ഈ ചിത്രം നീതി പുലർത്തുന്നില്ല. ചിത്രത്തിന്റെ കഥയും മികച്ച ഇന്റർവെൽ ബ്ലോക്കും മമ്മൂക്കയുടെ പ്രകടനവും കണക്കിലെടുത്താൽ.
റേറ്റിങ് : 2/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: