കുട്ടനാടൻ മാർപ്പാപ്പ | റിവ്യൂ

കുഞ്ചാക്കോ ബോബൻ നായകനായി ഈ വർഷം മൂന്നാമതായി റിലീസായ ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ഈ വർഷം ആദ്യം റിലീസായ ദിവാൻജി മൂല ഗ്രാൻഡ് പ്രി വിജയമാകാതെ പോയപ്പോൾ ശിക്കാരി ശംഭു ഭേദപ്പെട്ട വിജയമായി മാറി. കുട്ടനാടൻ മാർപ്പാപ്പായിലെ രാഹുൽരാജ് ഈണമിട്ട ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലർ പ്രതീക്ഷ നൽകുന്നതായിരുന്നു. കോമഡി ഫാമിലി എന്റർടൈനർ ആയിരിക്കും ചിത്രം എന്ന് ഉറപ്പിക്കാവുന്ന ട്രെയ്‌ലർ തന്നെയായിരുന്നു ചിത്രത്തിന്റേത്.
അത്തരം ഒരു ചിത്രം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ചിത്രത്തിന് കയറിയത്.

യാതൊരു വിധ പുതുമകളും അവകാശപ്പെടാനില്ലാത്ത ഒരു സെലിബ്രെഷൻ മൂഡ് എന്റർടെയ്നർ ആണ് ചിത്രം. മലയാള സിനിമയിൽ ഈയിടെയായി അധികം കണ്ടുവരുന്ന ‘തേപ്പ് കഥ’ തന്നെയാണ് ചിത്രം പറയുന്നത്. ഒരിക്കലെങ്കിലും കാമുകിയുടെ തേപ്പ് കിട്ടിയിട്ടുള്ളവർക്ക് ശരിക്ക് ആസ്വദിക്കാൻ പറ്റും മാർപ്പാപ്പ. കിടിലൻ കോമഡികളാലും, ഫാമിലി സെന്റിമെൻസ് സീനുകളാലും സമ്പുഷ്ടമാണ് ചിത്രം. വളരെ ചെറിയ ഒരു ത്രെഡിനെ രസകരമാക്കി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബൻ പതിവ് പോലെ എല്ലാ ചിത്രങ്ങളിലും ആവർത്തിക്കുന്ന അതേ സ്റ്റൈൽ അഭിനയം ഇവിടെയും കാഴ്ച വെച്ചിട്ടുണ്ട്.. പുതുതായി ഒന്നും അദേഹത്തിന് ചെയ്യാനില്ലാത്ത ഒരു കഥാപാത്രം തന്നെ ആയിരുന്നു കാരുവാറ്റയിൽ സ്റ്റുഡിയോ നടത്തുന്ന ജോൺ. പതിവ് പോലെ അടിച്ചു പൊളി പാട്ടിൽ കിടിലൻ ഡാൻസുമായി പൊളിച്ചെടുക്കുണ്ട് അദ്ദേഹം. ചാക്കോച്ചന്റെ അമ്മ മേരിയായി എത്തിയ ശാന്തി കൃഷ്ണ മികച്ച പ്രകടനത്തിലൂടെ കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. കൂടാതെ മനോഹരമായ ഒരു താരാട്ട് പാട്ടും ശാന്തി കൃഷ്ണ ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്.

ധർമ്മജൻ പിഷാരടി ഇന്നസെന്റ് അജു വർഗ്ഗീസ് എന്നിവർ ചിരിയുടെ പൂരം തീർക്കുന്നുണ്ട് ചിത്രത്തിൽ. നിലവാരമുള്ള തമാശകൾ ഉണ്ടായിരുന്നു എങ്കിലും ഇടയ്ക്കിടെയുള്ള ചളികൾ കല്ലുകടിയായി. തമാശകൾ ഉണ്ടായിരുന്നു എങ്കിലും സലിം കുമാറിന്റെ കഥാപാത്രം കഥയ്ക്ക് യോജിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

പൊസിറ്റിവ്‌സ്

● പ്രധാന താരങ്ങളുടെ മികച്ച പ്രകടനം

● ഫ്രഷ് കോമഡി നമ്പറുകളും, കോമഡി താരങ്ങളുടെ പ്രകടനങ്ങളും

● ശാന്തി കൃഷ്ണയുടെ പെർഫോമൻസ്, അവർ തന്നെ പാടിയ താരാട്ട് ഗാനം ❤️

● കുട്ടനാടിന്റെ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത അരവിന്ദിന്റെ ക്യാമറ

നെഗേറ്റിവ്സ്

● ഇടയ്ക്കിടെ കയറി വരുന്ന ചളി തമാശകൾ

● അത്ര മികവ് പുലർത്താത്ത രാഹുൽ രാജിന്റെ ഗാനങ്ങൾ

● ക്ളീഷേകൾ നിറഞ്ഞ തീരെ പുതുമയില്ലാത്ത തിരക്കഥ

ഒരു ആഘോഷ മൂഡിൽ അവധിക്കാലത്ത്‌ ഫാമിലിയുമൊത്തു അടിച്ചു പൊളിച്ചു കാണാൻ പറ്റുന്ന ഒരു ചിത്രമാണ് മാർപ്പാപ്പ എങ്കിലും, ഒരു സിനിമ എന്ന നിലയ്ക്ക് ശരാശരി നിലവാരം പുലർത്തുന്നു കുട്ടനാട്ടിൽ നിന്നെത്തിയ ഈ മാർപ്പാപ്പ.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: