First time in India using DRM technology to prevent online piracy during release.

കമൽഹാസന് കഴിയാത്തത് ചെയ്‌ത്‌ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ‘കൃഷ്ണം’

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ എന്നതിൽ കവിഞ്ഞ്, ആ യഥാർത്ഥ സംഭവത്തിൽ പങ്കാളികളായവർ തന്നെ ആ സിനിമയിൽ അഭിനയിച്ചാലോ ? അവർ ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കില്ല..മറിച്ച് അവർ പ്രേക്ഷകർക്ക് മുൻപിൽ ജീവിച്ചു കാണിക്കും.. അത്തരത്തിൽ ഒരു അനുഭവം പ്രേക്ഷകർക്ക് പകർന്നു നൽകാൻ ഒരുങ്ങുകയാണ് ‘കൃഷ്ണം’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ‘കൃഷ്ണം’ൽ നായകനായി എത്തുന്നത് പുതുമുഖം അക്ഷയ് കൃഷ്ണൻ ആണ്. ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനൊപ്പം ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കുന്നതിനായി ഓൺലൈനിലും റിലീസ് ചെയ്യിച്ച് ചരിത്രം സൃഷ്ടിക്കുകയാണ്.ഒരേ സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ സിനിമ കാണാൻ അവസരം ഒരുക്കുന്നതിനൊപ്പം തന്നെ ഇന്ന് സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി കൂടിയായായ പൈറസിക്ക് കൂടി തടയിടുന്ന ഒരു ഉദ്യമം ആണ് ഓൺലൈൻ റിലീസ് കൊണ്ട് ‘കൃഷ്ണ’ത്തിൻ്റെ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.

മുൻപ് ‘വിശ്വരൂപം’ എന്ന ചിത്രം തിയേറ്റർ റിലീസിന് ഒപ്പം തന്നെ ഡി ടി എച്ചിലും (DTH) റിലീസ് ചെയ്യാൻ ഉലകനായകൻ കമൽഹാസൻ ശ്രമിച്ചിരുന്നു. എന്നാൽ തിയേറ്റർ ഉടമകളുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹം ഈ ഉദ്യമത്തിൽ നിന്ന് പിന്മാറുകയാണ്. ഇപ്പോഴിതാ ഡി ടി എച്ചിന് സമാനമായി ഓൺലൈൻ റിലീസ് പ്ലാൻ ചെയ്യുകയാണ് ‘കൃഷ്ണം’ ടീം.

പി എൻ ബി സിനിമാസിന്റെ ബാനറിൽ പി എൻ ബൽറാം നിർമ്മിക്കുന്ന ‘കൃഷ്ണം’ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ദിനേശ് ബാബുവാണ്.

A creator’s nightmare is none other than piracy these days. Krishnam aims to get rid of this harrowing problem by making use of the DRM (Digital Rights Management) technologies to prevent online piracy during its online release. This is a first time in India as well, and Krishnam is proud to set a benchmark in the Indian cinema industry when it comes to online intellectual property safety. In the dark world of copyright and cyberspace violations, Krishnam is the ray of hope.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: