How to make a sports film

സ്പോർട്സ് സിനിമ ഉണ്ടാക്കേണ്ട വിധം 

നായകൻ / നായിക – ഒരെണ്ണം  സൗകര്യം പോലെ ഗുസ്തിയോ, ഹോക്കിയോ, ക്രിക്കറ്റോ ആകാം പശ്ചാത്തലം.. 

കുഗ്രാമത്തിൽ വളർന്നു വന്ന കഴിവുറ്റ ആളാണെങ്കിൽ അത്യുത്തമം..

നായകന്റെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കുന്ന അച്ഛൻ – ഒരെണ്ണം 

അച്ഛൻ മരിച്ചു പോയതാണെങ്കിൽ വല്ല അമ്മാവനെയോ ചേട്ടനെയോ കൊണ്ട് അഡ്ജസ്റ്റ് ചെയ്യിക്കാം..

കട്ട സപ്പോർട്ടുമായി വാലായി ഒരു കൂട്ടുകാരൻ 
ഇനി കഥയിൽ നായിക ആണെങ്കിൽ അവളുടെ സ്വപ്നത്തിന് കൂട്ട്  നിൽക്കുന്ന ഒരു കാമുകൻ – ഒരെണ്ണം 

ഇനിയാണ് മെയിൻ  ഐറ്റം 
മുട്ടൻ  ഒരു ഫ്‌ളാഷ് ബാക്ക് ഉള്ള അര്രോഗന്റ് ആയ , പഴയകാല പുലി ആയ കോച്ച് ഒരെണ്ണം 

ആദ്യം coach നായികയുമായി ഉടക്കണം പിന്നീട് പതിയെ വേണമെങ്കിൽ അവർക്ക് പ്രണയത്തിലോട്ട് വഴുതി വീഴുകയോ വീഴാതിരിക്കുകയോ ആകാം.

പടം ഒരു ഫുട്ബോളോ  വോളി ബോളോ കളിക്കുന്ന ടീമിനെ base ചെയ്താണെങ്കിൽ കൂത്താട്ടുകുളം sevans ലോകമറിയുന്ന ടീം ആണ് എന്നും , നായകൻ കുഞ്ഞായിരുന്നപ്പോൾ ഫുഡ്ബോൾ വരെ ഒറ്റയ്ക് കളിച്ചു ജയിപ്പിച്ചിട്ടുണ്ട്  എന്നൊക്കെ തള്ളാൻ ഒരു ഗസ്റ്റ്  റോൾ ആവശ്യം പോലെ ചേർക്കാം

നായകൻ പ്രാക്ടീസ് ചെയ്യുമ്പോൾ കേട്ട് രോമാഞ്ചം കൊള്ളാൻ ഇൻസ്പിരേഷൻ കൊടുക്കുന്ന തരം പാട്ട് -ഒരെണ്ണം ക്‌ളൈമാക്സിൽ നായിക/നായകൻ പങ്കെടുക്കുന്ന നിർണ്ണായക മത്സരത്തിൽ ആദ്യം തോൽവിയോട് അടുക്കുന്ന നായകൻ കളിയുടെ രണ്ടാം പകുതിയിൽ അച്ഛന്റെ മുഖം ഓർത്തോ , കോച്ചിന്റെ മുഖം ഓർത്തോ , ചിലപ്പോൾ തളർന്ന അനിയന്റെ “ഏട്ടാ.. come on.. ” എന്നുള്ള കൊല വിളി കേട്ടോ inspired ആയി പിന്നീടങ്ങോട്ട് മാരക കളി കളിച്ചു കേറും ..

ഈ സമയം ആവേശം കൂട്ടാൻ  വരികൾ എന്താണെന്ന് വയലാറിന് പോലും മനസ്സിലാകാത്ത വേഗത്തിൽ എന്തേലും സംഗീതം  (?) കുത്തി കേറ്റുകയും, ക്യാമറ വേഗത്തിൽ ഓടിച്ചും അറഞ്ചം പുറഞ്ചം നായകൻ കളിക്കുന്ന ക്ളോസ് ഷോട്ടുകൾ (കൈയുടെയും കാലിന്റെയുമൊക്കെ) BGM ന്റെ വേഗതയ്ക്കനുസരിച്ചു ഇട്ടാൽ മതിയാകും..
 ഒടുവിൽ പുല്ല് ക്ഷമ പരീക്ഷിക്കാതെ കളി ജയിച്ചിട്ട് ഇറങ്ങി പോടേയ് എന്ന് പ്രേക്ഷകൻ പറയുമ്പോൾ, നായകൻ കളിയിൽ ജയം സ്വന്തമാക്കുന്നതോടെ സംഭവം ശുഭം  !

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: