Ira Review

സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം. പേരിലും ടീസറിലുമൊക്കെയുള്ള ദിലീപ് റെഫറൻസ്. ദിലീപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണോ എന്ന ചിന്ത പ്രേക്ഷകരിൽ ഉണർത്താൻ പോന്നതായിരുന്നു ഇരയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ടീസർ. ഇതൊക്കെ തന്നെ പ്രേക്ഷകനെ തീയേറ്ററിലേക്ക് ആകർഷിക്കുന്നു. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മിയ, നിരഞ്ജന എന്നിവർ നായികമാരായി എത്തിയിരിക്കുന്നു. ദിലീപുമായോ അദ്ദേഹത്തിന്റെ ജീവിതവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് ആദ്യമേ പറയട്ടെ. ഇരയാക്കപ്പെട്ട ഒരു ഇരയുടെ കഥയാണ് ഇര പറയുന്നത്. അത്യാവശ്യം തമാശകളും ട്രോളുകളും, പ്രണയവും ഒക്കെയായി ആദ്യ പകുതി കടന്നു പോയി. ഗോകുൽ സുരേഷ്, നിരഞ്ജന എന്നിവരുടെ പ്രണയ രംഗങ്ങളും, പാഷാണം ഷാജിയുടെയും മറ്റും തമാശകളും ബോർ അടിയില്ലാതെ ആദ്യ പകുതി കണ്ടു തീർക്കാൻ സഹായിച്ചു. ഇന്റർവെല്ലിനു തൊട്ടു മുൻപ് ത്രില്ലർ സ്വഭാവം കൈവരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഒരു പക്കാ ആക്ഷൻ ത്രില്ലറായി മാറുന്നു. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് എന്ന് തന്നെ പറയാവുന്ന ഒരു കഥാപാത്രം അദ്ദേഹം മനോഹരമാക്കി . കിടിലൻ ഫൈറ്റുകളും ട്വിസ്റ്റുകളും നിറഞ്ഞ രണ്ടാം പകുതിയും കിടിലൻ ക്ളൈമാക്‌സും ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചു. ഫൈറ്റ് സീനുകളിൽ തന്നെ വെല്ലാൻ മറ്റൊരു യൂത്തൻ ഉണ്ടോ എന്ന് സംശയിപ്പിക്കും വിധം മികച്ച രീതിയിൽ ഫൈറ്റ് സീനുകൾ ചെയ്തിട്ടുണ്ട് ഉണ്ണി. ആളുകളെ എന്റെർറ്റൈൻ ചെയ്യിക്കുന്നതിൽ താൻ വൈശാഖിന്റെ ശിഷ്യൻ തന്നെയാണെന്ന് ഉറപ്പിക്കുന്നു നവാഗത സംവിധായകൻ സൈജു എസ്.എസ്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മിയ , നിരഞ്ജന എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങൾ ആയെത്തിയവരുടെ നല്ല   പ്രകടനങ്ങൾ ചിത്രം കൂടുതൽ മികച്ചതാക്കുന്നു. കൂടാതെ അലൻസിയർ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ  പെർഫോമൻസ് എടുത്തു പറയേണ്ടത് തന്നെയാണ് . ഗോപി സുന്ദർ പതിവുപോലെ പശ്ചാത്തല സംഗീതം ഗംഭീരമാക്കിയിട്ടുണ്ട്. ജോൺകുട്ടിയുടെ ചടുലമായ എഡിറ്റിങ്ങും ഇരയുടെ വേഗത കൂട്ടുന്നു. സുധീർ സുരേന്ദ്രൻ കൈകാര്യം ചെയ്ത ക്യാമറ മിഴിവാർന്ന ദൃശ്യങ്ങൾ നമുക്ക് സമ്മാനിക്കുന്നു. കഥയോടൊപ്പം സമകാലീന സംഭവ വികാസങ്ങൾ കൂടി കോർത്തെടുത്തു  നർമ്മത്തിലൂടെ അവതരിപ്പിച്ചപ്പോൾ പൂർണ്ണമായി കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു പെർഫെക്റ്റ് എന്റർടൈനർ ആകുന്നു  ചിത്രം.
പോസിറ്റീവ് 

• കിടിലൻ ക്ളൈമാക്സ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 

• ഒരു പക്കാ കൊമേഴ്‌സ്യൽ എന്റർറ്റെയ്നറിനു ചേരുന്ന മികച്ച തിരക്കഥ  • നിലവാരമുള്ള തമാശകളും ട്രോളുകളും 
• ഗോപിസുന്ദറിന്റെ കിടിലൻ പശ്ചാത്തല സംഗീതം 

നെഗറ്റീവ്സ്  
• വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം ആയിരുന്നിട്ട് കൂടി ലെനയുടെ പെർഫോമൻസ് മികച്ചതായില്ല 

• ട്വിസ്റ്റുകൾ ആവശ്യത്തിന് ഉണ്ടെങ്കിലും പലതിനും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിച്ചില്ല 
● ഒരു ത്രില്ലർ എന്ന നിലയിൽ കുറച്ചു കൂടി വേഗത ചിത്രത്തിന് ആകാമായിരുന്നു. ചിരിച്ചു , ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന കിടിലൻ എന്റർടൈനർ.

റേറ്റിങ് : 3.5/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: