Vijay vs Ajith vs Surya Clash

പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ 2018 ദിപാവലി സാക്ഷ്യം വഹിക്കാൻപോകുന്നത് ഈ അടുത്തകാലത്ത് ഇന്ത്യൻ സിനിമ കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ക്ലാഷിലേക്കായിരിക്കും.. തമിഴ് സിനമയിൽത്തന്നെ രജിനികാന്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മറുപടി വിജയ് അല്ലെങ്കിൽ അജിത് എന്നായിരിക്കും ഭൂരിഭാഗംപേരും പറയുന്നതും പറയാൻ ആഗ്രഹിക്കുന്നതും.. ഓരോ സിനിമകൾ കഴിയുംതോറും തങ്ങളുടെ ബോക്സ്ഓഫീസ് പവർ ഇരട്ടിയാലധികമായി ഉയർത്തികൊണ്ടുവരുന്നതിലും തമിഴ്നാട് ബോക്സ്ഓഫീസ് റെക്കോർഡുകൾ മാറി മാറി തങ്ങളുടെ പേരിലേക്ക് ആക്കുന്നതിലും തല – തലപതിമാർ തമ്മിലുള്ള മത്സരം വര്ഷങ്ങളായി തുടർന്നുപോരുന്ന ഒന്നാണ്.. നിലവിൽ തമിഴ്നാട് ബോക്സോഫീസിലെ ഭൂരിഭാഗം റെക്കോർഡുകളും സ്വന്തം പേരിലാക്കി ബാഹുബലിക്ക് പിന്നിലായി തമിഴ് ഇൻഡസ്ട്രിഹിറ്റ് ആയി നിൽക്കുകയാണ് വിജയ് ചിത്രം മെർസൽ, ബോക്സ്ഓഫീസ് പെർഫോമൻസിലും സോഷ്യൽമീഡിയ റെക്കോര്ഡുകളിലും നിലവിൽ രജിനികാന്തിനെ പിൻതള്ളി മെർസൽ മുന്നിട്ടു നിൽക്കുമ്പോൾ ദീപാവലിക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച അജിത് ചിത്രം ” വിശ്വാസം ” നിലവിലെ റെക്കോര്ഡുകളെല്ലാംതന്നെ ബ്രേക്ക് ചെയ്യുമെന്നാണ് ഫാൻസും സിനിമാലോകവും ഒന്നടങ്കം വിശ്വസിച്ചത്. പക്ഷെ, എല്ലാവരുടെയും പ്രതീക്ഷകളെ കാറ്റിൽ പറത്തിക്കൊണ്ട് വന്ന ” AR മുരുഗദോസിന്റെ ” ട്വീറ്റോടെ തമിഴ്സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ” തല – തലപതി ” സിനിമകൾ ഒരുദിവസം റിലീസ് ചെയ്യുന്നതും ഇരുവരുടെയും ആരാധകർ എങ്ങനെ സിനിമകളെ സ്വീകരിക്കും എന്നതും. അവസാനമായി ഇറങ്ങിയ മെർസലും,വിവേകവും ഇരുവരുടെയും കരിയർ ഹൈപ്പ് ചിത്രങ്ങൾ ആയിരുന്നെങ്കിലും വിവേകത്തിന് വന്ന ഹൈപിനോട് നീതി പുലർത്താൻ ആയില്ല.. പക്ഷെ മെർസൽ ബോക്സ്ഓഫീസിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച് തമിഴ്സിനിമയിലെത്തന്നെ ഓൾ ട്ടൈം ബ്ലോക്ക്ബസ്റ്റർ ആയി. ഇങ്ങനെ ഒരു അവസരത്തിൽ വിജയുടെയും അജിത്തിന്റെയും സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്താൽ ഇരുവർക്കും ബോക്സ്ഓഫീസിൽ കനത്ത നഷ്ടം വരാൻ സാധ്യതയുണ്ട്. ഇതിനൊപ്പംതന്നെ ദീപാവലിക്ക് റിലീസിനെത്താൻ ഒരു ഒരു വമ്പൻ ടീമംകൂടി ഒരുങ്ങികഴിഞ്ഞു എന്നതാണ് ശ്രെദ്ധേയം. സൂര്യ – സെല്വരാഘവൻ സിനിമ .. ആരാധകരും സിമീമാസ്നേഹികളും ഒന്നടങ്കം കാത്തിരിക്കുന്ന കോംബോ, നിരാശപ്പെടുത്തില്ല എന്ന് 100% ഉറപ്പ് നല്കാൻ കഴിയുന്ന കോംബോ.. സെൽവരാഘവൻ എന്ന മികവുറ്റ സംവിധായകനൊപ്പം സുര്യയെപോലെ ഒരു ഹാർഡ്വർക്കിങ് ആക്ടർ കൂടെ ചേരുമ്പോൾ ബോക്സ്ഓഫീസിൽ പൊടിപാറുമെന്ന് ഉറപ്പ് !! തങ്ങളുടെ സിനിമയും ദീപാവലിക്ക് ഉണ്ടാകുമെന്നു സെല്വരാഘവൻ ഒഫീഷ്യലി കൺഫോം ചെയ്തിരിക്കുകയാണ്. അപ്പോൾ 2018 ദീപാവലിയെ കാത്തിരിക്കുന്നത് തമിഴ്നാട് കണ്ട ഏറ്റവും വലിയ ക്ലാഷുകളിൽ ഒന്ന് !! കത്തി , തുപ്പാക്കി ഈ പേരുകൾ തന്നെ ധാരാളം ..ബ്ലോക്ബസ്റ്ററുകൾ മാത്രം സമ്മാനിച്ചിട്ടുള്ള വിജയ് – മുരുഗദോസ് കോംബോ !. വീരം വേതാളം വിവേകം !! വിവേകത്തിലെ ഒരല്പം ക്ഷീണം മാറ്റി നിർത്തിയാൽ അജിത് – ശിവ കോംബോയിൽ വരുന്ന “വിശ്വാസ്സം” തരുന്ന  പ്രതീക്ഷകൾ വാനോളം. സൂര്യ – സെൽവ രാഘവൻ !! പിന്നോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല .. ഈ പേരുകൾ തന്നെ മതി ഈ സിനിമയിലെ പ്രതീക്ഷയും വിശ്വാസവും എത്രമാത്രമാണെന്ന് മനസ്സിലാവാൻ, അവസാനത്തെ രണ്ട്ചിത്രങ്ങളിലെ പരാജയം നികത്താൻ തന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ വിജയോടൊപ്പം മുരുഗദോസ് ഇറങ്ങുമ്പോൾ ബോക്സ്ഓഫീസിൽ മെർസലിന് മേലെയുള്ള പ്രകടനം മാത്രം പ്രതീക്ഷിച്ചാൽ മതി . വിവേകം വരുത്തിവെച്ച നഷ്ടവും, വീരം വേതാളം തന്ന പ്രതീക്ഷയും ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ശിവ ” വിശ്വാസവുമായി ” വരുമ്പോൾ ഇതുവരെയുള്ള സകല റെക്കോർഡുകളും കാറ്റിൽപറക്കുമെന്ന് പ്രതീക്ഷിക്കാം .


തന്റെ അവസാന ചിത്രങ്ങളുടെ മോശം പ്രകടനവും, പോസറ്റീവ് കിട്ടിയ TSK പോലും ബോക്സ്ഓഫീസിൽ അർഹിച്ച വിജയം നേടാതെ പോയതുമായ നഷ്ടം നികത്താൻ സൂര്യയും ഇറങ്ങുമ്പോൾ തമിഴ്നാട് ബോക്സ്ഓഫീസ് ദീപാവലിക്ക് വിറക്കുമെന്ന് ഉറപ്പ് !!

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: