മുത്തശ്ശി കിണറ്റിൽ വീഴുന്ന വീഡിയൊ സിനിമാ പ്രചരണത്തിന് ചിത്രീകരിച്ചത്

കഴിഞ്ഞ 2-3 ദിവസങ്ങളായിട്ട് ഫേസ്ബുക് വാട്സാപ്പ് മാധ്യമങ്ങളിൽ വൈറൽ ആയി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് 2 കുട്ടികൾ സെൽഫി എടുക്കുമ്പോൾ ഒരു വയസ്സായ സ്ത്രീ കിണറ്റിൽ വീഴുന്ന ഒരു വീഡിയോ.

അത് ഞങ്ങൾ ചെയ്തതാണ് എന്ന് പറഞ്ഞു രാധാകൃഷ്ണൻ വി എന്നൊരാൾ ഫേസ്ബുക്ക്‌ ലൈവിൽ വന്നു ശേഷം ഇന്ന് പാലക്കാട് പ്രസ്‌ ക്ലബ്ബിൽ വെച്ച് നടത്തിയ പ്രസ്‌ മീറ്റിൽ അത് ഫേസ്ബുക്ക് വാട്സാപ്പ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടത്തിയ ഒരു സമരത്തിന്റെ ഭാഗമാണ് ഇത്.

‘വിവിയൻ സേവ് ലൈഫ്’ എന്ന പേരില് നടത്തുന്ന ഈ സമരം പൂർണമായും തെറ്റ് ആൾക്കാരെ അറിയിച്ചു കൊടുത്ത മാറ്റാൻ ആണ് ഞങ്ങൾ ശ്രമിച്ചത്.അതിൽ ഞങ്ങൾ വിജയിച്ചു എന്നാണ് ഞങ്ങൾ കരുതുന്നത്. യഥാർത്ഥത്തിൽ ഈ വീഡിയോ ഞങ്ങളുടെ ഒരു സിനിമയുടെ സീൻ ആണെന്നും…ഇനിയെങ്കിലും ആൾക്കാരെ പറ്റിക്കാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുതെന്നും… ഞങ്ങൾ ചെയ്തതിനു മാപ്പ് തരണമെന്നും അദ്ദേഹം പറഞ്ഞു..ആ ചിത്രത്തിന്റെ പേര് വീമ്പു ആണെന്നും നാളെ ക്യാപ്റ്റൻ വി പി സത്യന്റെ സുഹൃത്തും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ആയിരുന്ന യൂ.ഷറഫലി സർ ഈ സിനിമയുടെ ടൈറ്റിൽ പ്രകാശനം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: