മലയാളത്തിലെ എക്കാലത്തെയും മികച്ച 10 Suspense Thrillers

ക്ലൈമാക്സിനു ഒരു സിനിമയുടെ ലെവൽ തന്നെ മാറ്റാൻ സാധിക്കും.  നമ്മളെ ഞെട്ടിച്ച വളരെയധികം സസ്പെൻസ് ത്രില്ലെര്സ്‌ മലയാളത്തിൽ ഉണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച 10 സസ്പെൻസ് ത്രില്ലെര്സ്‌ ഏതൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.

1) യവനിക (1982)

എസ്.എൽ.പുരം സദാനന്ദന്റെയും കെ.ജി.ജോർജിന്റെയും തിരക്കഥയിൽ ഹെന്റി നിർമിച്ച് കെ.ജി.ജോർജ് സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘യവനിക’. ഭരത് ഗോപി,മമ്മൂട്ടി,തിലകൻ,വേണു നാഗവള്ളി,നെടുമുടി വേണു,അശോകൻ,ശ്രീനിവാസൻ,ജഗതിശ്രീകുമാർ,ജലജ,വിലാസിനി എന്നിവർ ആയിരുന്നു താരങ്ങൾ. 1982ൽ പുറത്തിറങ്ങിയ 117 മലയാള ചിത്രങ്ങളിൽ 4 പ്രിന്റുമായി റിലീസ് ചെയ്ത് ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ ഒരു കുറ്റാന്വേഷണ-ത്രില്ലർ ആയിരുന്നു യവനിക.മലയാള സിനിമാ പ്രേക്ഷകർ അന്ന് വരെ പരിചയിച്ചിട്ടില്ലായിരുന്ന ഒരു ആഖ്യാന ശൈലി- റാഷമോണ്‍ നരേറ്റിംഗ് സ്റ്റൈൽ- ഈ ചിത്രത്തിലൂടെ പ്രേക്ഷകർ അനുഭവിച്ചറിയുകയായിരുന്നു.പതിഞ്ഞ താളത്തിൽ തുടങ്ങി പതിയെപ്പതിയെ പ്രേക്ഷകന്റെ ഞരമ്പുകളിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ആ ആഖ്യാന ശൈലി കൊണ്ട് തന്നെയാണ് വെറും നാല് തീയേറ്റരുകളിൽ പ്രദർശനം ആരംഭിച്ച് ആദ്യ ആഴ്ച പിന്നിട്ടു കഴിഞ്ഞു ഒരു കാറ്റ് തീ പോലെ കേരളക്കരയാകെ ഈ ചിത്രം പടർന്നു കത്തിയതും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയതും.ഭരത് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല വേഷമായിരുന്നു ഈ ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പൻ. ഭാവന തീയെറ്റെഴ്സ് എന്ന നാടക കമ്പനിയിലെ തബലിസ്റ്റ് ആയിരുന്ന അയ്യപ്പന്റെ തിരോധാനവും അതിനെ കുറിച്ച് അന്വേഷിക്കാൻ വരുന്ന സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളിയുടെ(മമ്മൂട്ടി) അന്വേഷണവും ആണ് ചിത്രം പറയുന്നത്. അയ്യപ്പൻ എന്ന കഥാപാത്രം അങ്ങേയറ്റം സാഡിസ്റ്റും സ്ത്രീലമ്പടനും മദ്യപാനിയുമായിരുന്നു.ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഗോപിയല്ലാതെ മറ്റൊരു ഓപ്ഷനില്ലായിരുന്നു.

തിലകൻ അവതരിപ്പിച്ച നാടക കമ്പനി മുതലാളി വക്കച്ചൻ എന്ന കഥാപാത്രം ചങ്ങനാശ്ശേരി ഗീത തീയെറ്റെഴ്സ് ഓണർ ചാച്ചപ്പൻ എന്ന വ്യക്തിയുടെ പ്രതിരൂപമായിരുന്നുവത്രേ.ഈ കഥാപാത്രം തിലകന് ആ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് സമ്മാനിച്ചു.

തിരുവനന്തപുരം വട്ടിയൂർക്കാവ് ശ്രീകൃഷ്ണ സ്റ്റുഡിയോയിൽ രാത്രി 8.30 മുതൽ രാവിലെ 5.30 വരെയായിരുന്നു ഷൂട്ടിംഗ്.രാമച്ചന്ദ്രബാബുവായിരുന്നു ഛായാഗ്രാഹണം.പ്രസിദ്ധമായ ‘”ഭരത മുനിയൊരു കളം വരച്ചു..” എന്ന ഗാനം ഉൾപ്പെടെയുള്ള ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചത് എം.ബി.ശ്രീനിവാസൻ ആയിരുന്നു.

യവനിക മലയാളത്തിൽ കൊണ്ട് വന്ന റാഷമോണ്‍ സ്റ്റൈൽ ആണ് പിന്നീട് ഉത്തരവും,കരിയിലക്കാറ്റുപോലെയും പിന്തുടർന്നത്‌.മലയാള സിനിമയിൽ യഥാർഥത്തിൽ നവതരംഗ സിനിമയുടെ ഉപജ്ഞാതാക്കളിൽ ഒരാൾ കെ.ജി.ജോർജ് ആണ്. ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമകൾ ഇഷ്ടപെടുന്ന ഒരാൾ തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് യവനിക.

2) മുഖം (1990)

മലയാളത്തിലെ മികച്ച  കുറ്റാന്വേഷണ ത്രില്ലറുകളിൽ ഒന്നാണ് മോഹനും മോഹൻലാലും ഒന്നിച്ച മുഖം.  മലയാളത്തിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു സിനിമയാണ് എന്ന് തോന്നുന്നു മുഖം. നായകനും വില്ലനും ഇംഗ്ലീഷിലും മലയാളത്തിലും അങ്ങോട്ടുമിങ്ങോട്ടും  കാണ്ഡം കാണ്ഡം ഡയലോഗ് പറയുന്ന, നായകന്റെ ഷോ ഓഫും വില്ലന്റെ ലാസ്റ്റ് മിനിറ്റ് മണ്ടത്തരങ്ങളും തൂത്തുവാരിയിട്ടു അടിയും പിന്നീട് പതിവാക്കിയ മലയാള ത്രില്ലർ, അന്വേഷണ  സിനിമകൾക്കിടയിൽ ആർഭാടങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയ ഒരുപാടു പ്രത്യേകതകളുള്ള സിനിമയാണ് മുഖം. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ പ്രധാന കഥാപാത്രമായ മോഹൻലാലിന്റെ പോലീസ് കഥാപാത്രവും  പ്രൈം സസ്പെക്റ്റ് ആയ വിജയും പരസ്പരം കാണുന്ന സീൻ (34th minute). ഏതാണ്ട് രണ്ടു മിനുട്ടോളം ഉള്ള ഈ സീക്വൻസ് പൂർണ്ണമായും സംഭാഷണരഹിതമാണ്. പശ്ചാത്തല സംഗീതവും മറ്റു ശബ്ദങ്ങളും മാത്രമുള്ള ഒട്ടും happening അല്ലാതൊരു രംഗമാണിത്. ഒരു പരമ്പരാഗത കച്ചവട സിനിമയിലെ ഏറ്റവും Hot and Happening  രംഗമായിരിക്കും ഇത്. അതിൽ നിന്നൊക്കെ വേറിട്ട്‌ നില്ക്കുന്നുണ്ട് മുഖം. ഒരു ക്രൈം ത്രില്ലറിന്റെ സ്ഥിരം പാറ്റർൻ ഫോളോ ചെയ്യുമ്പോഴും ഭൂരിഭാഗവും ദൃശ്യപരമായി കഥ പറയുന്ന രീതിയാണ് മുഖത്തിന്റെത്. തിരക്കഥയിലും സെറ്റിങ്ങിലും ഒരു കെ.ജി. ജോർജ് ശൈലി ഉള്ളതുപോലെ തോന്നി. ആ ജോർജിയൻ ശൈലി കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു രസമാണ്. ആണിന്റെ സെക്ഷ്വൽ ജെലസിയാണ് സിനിമയിലെ ക്രൈമുകളുടെ മോട്ടീവ് എന്നതും ജോർജിനെ അനുസ്മരിപ്പിച്ചു.
അഭിനയത്തിലെ ലാലത്തം ഉപേക്ഷിച്ചുള്ള അഭിനയമാണ് മോഹൻലാൽ നടത്തിയിട്ടുള്ളത്. വളരെ കൃത്യമായുള്ള പ്രകടനം. സഹപ്രവർത്തകരോടുള്ള പെരുമാറ്റത്തിലെ മാന്യതയും അധികാര ചേഷ്ടകളും പുള്ളി  മനോഹരമാക്കിയിട്ടുണ്ട്. ക്രൈം സീനിൽ പ്രവേശിക്കുന്ന ഒരു IPS പോലീസുകാരൻ എങ്ങനെയാണ് ചുറ്റുപാടിനോട് പ്രതികരിക്കുന്നത് എന്നൊക്കെ ആയാസരഹിതമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. പലപ്പോഴും മോഹൻലാലിന്റെ മൂഡാണ് സിനിമയുടെ മൂഡ്‌ നിശ്ചയിക്കുന്നത് എന്ന ബാധ്യത വളരെ ബുദ്ധിപൂർവ്വം ലാൽ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഇതുവരെ നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ തീര്ച്ചയായും നിങ്ങൾ “മുഖം” നിങ്ങളുടെ Watch Listൽ ഉൾപ്പെടുത്തണം.
3) ഈ  തണുത്ത വെളുപ്പാൻ കാലത്ത് (1990)

ഒരു അവധി ദിവസം രാത്രി അടുക്കളയിൽ സ്വയം പാകം ചെയ്തു കൊണ്ട് മുംബൈയിലെ തന്റെ ഭാര്യയോടും മക്കളോടും ഫോണിൽ സംസാരിക്കുന്ന ജഡ്ജിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. മതിൽ ചാടി വീടിനുള്ളിൽ എത്തുന്ന ഒരാൾ ജഡ്ജിയെ കൊലപ്പെടുത്തുന്നു. ജഡ്ജിയുടെ വായിൽ ഒരു കഷണം ചകിരി തിരുകി കൊലയാളി മറയുന്നു. അന്വേഷണത്തിനെത്തുന്ന പോലീസിന് ഒരു തെളിവ് പോലും ലഭിക്കുന്നില്ല. അതിനു ശേഷം വീണ്ടുമൊരു കൊലപാതകം കൂടി നടക്കുന്നു. അതും മരിച്ച ജഡ്ജിയുടെ സുഹൃത്തായ കുവൈറ്റ് മണി വിജനമായ റോഡിൽ വച്ച്.  ഒരു ജീപ്പ് കൊണ്ടിടിച്ച് മണിയെ കൊലപ്പെടുത്തിയതിനു ശേഷം വായിൽ ഒരു കഷണം ചകിരി തിരുകി കൊലയാളി ഇരുട്ടിലേക്ക് നീങ്ങുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിലെ ഹരിദാസ് ദാമോദരൻ ഏറ്റെടുക്കുന്നു. മൃതദേഹങ്ങളുടെ വായിൽ ഉപേക്ഷിക്കുന്ന ചകിരി ഒരു പ്രതികാരത്തിന്റെ അടയാളമാണോ എന്ന സംശയത്തിൽ കേസിന്റെ അന്വേഷണം തുടങ്ങുന്നു. അത്യന്തം ആകാംക്ഷയോടെ പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്ന കഥാസന്ദർഭങ്ങളാണ് പിന്നീട്. ജോഷിയുടെ സംവിധാന മികവിലും പത്മരാജന്റെ ശക്തമായ തിരക്കഥയിലും സമ്പന്നമായ അതിഗംഭീര ചിത്രം. ജയനൻ വിൻസന്റിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. ഹരിദാസ് ദാമോദരനായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്നു. അദ്ദേഹത്തിന്റെ ഭാര്യയായി സുമലതയും. നെടുമുടി വേണു, സുരേഷ് ഗോപി, മുരളി, ദേവൻ, ലാലു അലക്സ്, ജഗതി, ബാബു നമ്പൂതിരി, എം.ജി.സോമൻ, ക്യാപ്റ്റൻ രാജു, സുകുമാരി, ചിത്ര തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ജോഷി-പത്മരാജൻ കൂട്ടുകെട്ടിൽ പിറന്ന ഏക ചിത്രമാണിത്. പത്മരാജൻ മറ്റൊരു സംവിധായകനു വേണ്ടി രചന നടത്തിയ അവസാന ചിത്രവുമാണ് ഈ തണുപ്പാൻ കാലത്ത്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നുമാണിത്. ഒപ്പം മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്രൈം ത്രില്ലറുകളിലൊന്നായും ‘ഈ തണുത്ത വെളുപ്പാൻ കാലത്ത്’ വിലയിരുത്തപ്പെടുന്നു.
4) ദൃശ്യം (2013)

Drishyam needs no introduction, To Malayalees in particular. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലെർ ജോണറിൽ ഉള്ള സിനിമയാണ് ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ഈ സിനിമ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. ഒരു സാധാരണ കുടുംബ ചിത്രം പോലെയുള്ള ആദ്യ പകുതിയും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കുന്ന തരത്തിലുള്ള രണ്ടാം പകുതിയുമാണ് സിനിമക്കുളത്. ഒരു സ്കൂൾ പ്രോഗ്രാമിനിടെ ജോർജുകുട്ടിയുടെ മകൾ വരുൺ പ്രഭാകർ എന്ന യുവാവിനെ കണ്ടുമുട്ടുന്നതും, പിന്നീട് വരുൺ പ്രഭാകറിന്റെ കാണാതാകലും അതിനു വേണ്ടിയുള്ള പോലീസ് അന്വേഷണത്തിലുടെയുമാണ് സിനിമയുടെ കഥ സഞ്ചരിക്കികുന്നത്.  മറ്റൊരു നടനും റീപ്ലേസ് ചെയ്യാൻ പറ്റാത്ത രീതിയിൽ സിനിമയിൽ മോഹൻലാൽ ജോർജ് കുട്ടിയായി ജീവിച്ചു. മീന, എസ്തേർ, അൻസിബ, ആശാ ശരത്, ഷാജോൺ, സിദിഖ് എന്നിവരും സിനിമയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ചു. സിനിമയുടെ ട്രീറ്റ്മെന്റിന് അനുസരിച്ചു ക്യാമറ ചിലപിച്ചു ഛായാഗ്രാഹകൻ തന്റെ ഭാഗം മികച്ചതാക്കി. എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു  സസ്പെൻസ് ത്രില്ലെർ ആണ് ദൃശ്യം എന്ന് പറയാതെ വയ്യ.

5) കരിയിലകാറ്റ് പോലെ (1986)

വിഘ്യാത സംവിധയകാൻ പദ്മരാജന്റെ സംവിധാന മികവിൽ 1986ൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലെർ ജോണറിൽ പെടുത്താവുന്ന സിനിമയാണ്. കരിയിലകാറ്റു പോലെ. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, സുപ്രിയ, കാർത്തിക, ജലജ, ഉണ്ണിമേരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ മാസ്റ്ററാണ്. വളരെ സട്ടിൽ ആയ രീതിയിലാണ് ജോൺസൻ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. സുദാകർ മകളോദയത്തിന്റെ ”ഒരു ഒരു പ്രഭാതം” എന്ന റേഡിയോ നാടകത്തെ അടിസ്ഥാമാക്കിയാണ് സിനിമ പദ്മരാജൻ രചിച്ചിരിക്കുന്നത്. ഹരികൃഷ്ണൻ (മമ്മൂട്ടി) എന്ന സിനിമ സംവിദായകന്റെ മരണവവും അതിനോടനുബന്ധിച്ചു അച്ചുതൻ കുട്ടി(മോഹൻലാൽ ) എന്ന പോലീസ് ഓഫീസർ നടത്തുന്ന കുറ്റാന്വേഷണത്തെയും ചുറ്റി പറ്റിയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. വളരെയധികം നിരൂപക പ്രശംസ ഈ സിനിമ നേടിയെടുത്തു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും മറ്റു താരങ്ങളുടെയും  ഉജ്വല പ്രകടനങ്ങൾ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. മലയത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലെർ സിനിമകളുടെ ലിസ്റ്റ് എടുത്താൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും ‘കരിയിലകാറ്റു പോലെ’.

6) ഉത്തരം (1989)

സംവിധയകാൻ  പവിത്രന്റെ വാണിജ്യപരമായും കലാപരമായും വിജയിച്ച ഒരു ചിത്രമാണ് ഉത്തരം ( മമ്മൂട്ടിയുടെ സാന്നിദ്ധ്യവും അതിനൊരു കാരണമാകാം ) . ടഫ്നെ ടു മാരിയര്‍ ( Dame Daphne du Maurier, Lady Browning ) എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ No Motive എന്ന ഒരു കഥയ്ക്ക് എം ടി രചിച്ച ഭാഷ്യം ആണ് ഈ ചിത്രം. ആര്‍ട്ട്‌ എന്നോ കൊമേഴ്‌സ്യല്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ഈ ചിത്രത്തില്‍ പവിത്രന്‍ സ്വീകരിച്ചിരിക്കുന്നത്. സുപര്‍ണ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സെലീനയെ അവതരിപ്പിച്ചിരിക്കുന്നത്. സെലീനയുടെ ഭര്‍ത്താവായ മാത്യു ജോസഫ്‌ ആയി വരുന്നത് സുകുമാരന്‍ ആണ്. മാത്യുവിന്റെ സുഹൃത്തും പത്ര പ്രവര്‍ത്തകനുമായ ബാലചന്ദ്രന്റെ റോളില്‍ മമ്മൂട്ടി. സെലീനയുടെ അച്ഛന്‍ കുന്നത്തൂരച്ചന്റെ റോളില്‍ കരമന ജനാർദനൻ നായർ, സെലീനയുടെ ക്ലാസ്സ്‌ മേറ്റ്‌ ശ്യാമള മേനോന്‍ ആയി പാര്‍വതി അങ്ങനെ വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഈ ചിത്രത്തിലുള്ളൂ. ഇന്നസെന്റ് , ജഗന്നാഥന്‍ , സുകുമാരി, ശങ്കരാടി മുതലായവരും ഓര്‍ത്തിരിക്കാവുന്ന വേഷങ്ങളില്‍ വന്നു പോകുന്നുണ്ട്.  വൈശാലിയില്‍ അവതരിപ്പിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ  സുപര്‍ണ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ മമ്മൂട്ടിയും സുകുമാരനും പാർവതിയും മോശമാക്കിയില്ല. കല്ലൂപാറയിലും മൈസൂരും വച്ചാണ് മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാമചന്ദ്ര ബാബു ആണ് ഛായാഗ്രഹണം. ഗാനങ്ങള്‍ എഴുതിയത് ഒ എന്‍ വി കുറുപ്പും സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സന്‍ , വിദ്യാധരന്‍ മാഷ് എന്നിവരുമാണ്‌. മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളിലൊരു എന്ന മനോഹര ഗാനം ഈ ചിത്രത്തിലെയാണ്. പ്രശസ്ത എഡിറ്ററും സംവിധായകനുമായിരുന്ന രവിയാണ് ഈ ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്.
വളരെ നിശബ്ദമായി എന്നാല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു കുറ്റാന്വേഷണ കഥ എങ്ങനെ പറയാം എന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രം. കാതടപ്പിക്കുന്ന ശബ്ദ ഘോഷത്തിന്റെ അകമ്പടിയോടെ ഇത്തരം ചിത്രങ്ങള്‍ കണ്ടു ശീലിച്ച നമുക്ക് ഇത് വേറിട്ട ഒരു അനുഭവമാകും. ശബ്ദം കൊണ്ട് മാത്രമല്ല ചിലപ്പോള്‍ നിശബ്ദത കൊണ്ടും ഉദ്വേഗം സൃഷ്ടിക്കാം എന്നത് ഈ ചിത്രത്തിലൂടെ കാണാം.  പവിത്രന്റെ സംവിധാന മികവു എന്നൊക്കെ പുകഴ്ത്തി പറയാന്‍ വേണ്ടി അധികമൊന്നുമില്ല എങ്കിലും വളരെ ഒതുക്കത്തില്‍ കഥ പറയുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ചിത്രത്തെയും  ആകര്‍ഷകമാക്കുന്നു. കഥയുടെ കേന്ദ്ര കഥാപാത്രങ്ങളില്‍ രണ്ടു പേര്‍ പത്രപ്രവര്‍ത്തകര്‍ ആണെങ്കിലും നമ്മുടെ സ്ഥിരം സിനിമാ പത്രപ്രവര്‍ത്തക വേഷങ്ങളായ ജൂബയും കണ്ണടയും ഒന്നും ഉപയോഗിക്കാതെ തികച്ചും സ്വാഭാവികമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എടുത്തു പറയണം. കവയിത്രി ആയ സെലീനയെയും അത് പോലെ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ കാണിച്ചിരിക്കുന്നു. രാമചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണം ഊട്ടിയുടെയും കല്ലൂപ്പാറയുടെയും മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് . പറ്റുമെങ്കില്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കൂ. നല്ലൊരു ആസ്വാദനം ഉറപ്പു തരുന്നു.
7) മുംബൈ പോലീസ് (2013)

ഗൌരവ പ്രമേയത്തിന്റെ ഗാംഭീര്യത്തിൽ മുട്ട് മടക്കാതെ നട്ടെല്ല് നിവര്തിപ്പിടിച്ച മറ്റൊരു സിനിമ ശ്രമത്തിന്റെ പേര് കണ്ടെത്തുവാൻ കഴിയുന്നുമില്ല !വൈകാരികതയിൽ മനസ്സിനെ പിടിച്ചുലയ്ക്കുന്നു മുംബൈ പോലീസ് !മുംബൈ പോലിസിനോളം മികച്ചതും ധീരവും ആത്മാർതവുമായ മറ്റൊരു സിനിമ ഈ അടുത്ത കാലത്ത് മലയാളത്തിൽ വന്നിട്ടുണ്ടാകില്ല. ഒരു കുറ്റാന്വേഷണ ചിത്രം ആവശ്യ പെടുന്ന രീതിയിൽ  ദൃശ്യ മനോഹരവും അനുഭവ തീവ്രവുമാക്കുകയാനു റോഷൻ ആണ്ട്രൂസ് !
പാളിപ്പോകാൻ സാധ്യതകൾ ഏറെ ഉണ്ടായിരുന്നിട്ടും സങ്കീർണതകൾ അനവധി ഉണ്ടായിരുനിട്ടും ഇന്നേവരെ കണ്ടിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച് കാമ്പും കഴമ്പും ഉള്ള ഒരു വിഷയം അവതരിപിച്ചതിനു തിരക്കഥ ക്രിതുക്കലായ ബോബി സഞ്ജയ്‌ ടീമിനെയും വളരെയേറെ പ്രശംസികെണ്ടിയിരിക്കുന്നു ! പ്രിത്വിരാജിന്റെയും ജയസൂര്യയുടെയും റഹ്മാന്റേയും മികച്ച പ്രകടങ്ങൾ എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ സാധിച്ചു. പതിവ് പോലീസു നായക സങ്കല്പങ്ങളെ പോളിചെഴുതിയിരിക്കുന്നു ഇവരു !ഒരിടത് പോലും വാണിജ്യ ചേരുവകളുടെ സ്ഥിരം വിന്യാസതിലെക് പോയിട്ടില്ല എന്നുള്ളത് വളരെ അഭിനന്ധർഹാമാണ് !സങ്കീർണതകൾ അനവധി നിരവധി ഉണ്ടായിരുന്നിട്ടും ഇങ്ങനെ ആരും പറയാൻ മടിക്കുന്ന വിഷയം കൊണ്ടുവന്നത് കൊണ്ടും തിയേറ്ററിൽ  വന്നാൽ ജനം എങ്ങനെ സ്വീകരിക്കും എന്നു പറയാൻ പറ്റാത്ത സാഹചര്യതിലുമാനു മുംബൈ പോലീസ് ധീരമായ സിനിമ ശ്രമമാകുന്നത്! 

2000ത്തിന് ശേഷം മലയത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ക്രൈം ഇൻവിറ്റേഷൻ സിനിമ മുംബൈ പോലീസ് തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും, പ്രേക്ഷകന് predict ചെയ്യാൻ സാധിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ സിനിമക്കുണ്ട്. ഒരു പക്ഷെ ഇത്രയേറെ ഞെട്ടൽ പ്രേകഷകർക്കു സമ്മാനിച്ച ഒരു സിനിമ ഈ അടുത്ത കാലത്ത് വേറെ ഉണ്ടാവില്ല.

8) ദി ടൈഗർ (2005)

സസ്പെന്സിന്റെ  രസച്ചരട്  മുറിക്കാതെ മികച്ചൊരു   ക്ലൈമാക്‌സോട്  അവസാനിച്ച  സിനിമ ആയിരുന്നു 2005 ൽ  ഇറങ്ങിയ  സുരേഷ് ചിത്രം  ടൈഗർ. ആ വർഷത്തിൽ  മികച്ച  കളക്ഷൻ നേടിയ കൂട്ടത്തിലും ഇതേ  സിനിമ ഉണ്ട്. അതിനു മുൻപ് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ കാണാത്ത ഒരു പുതുമ ടൈഗറിൽ ഉണ്ടായിരുന്നു. പ്രേക്ഷകനെ കൂടി ‘ഇൻവോൾവ് ‘ചെയ്യിച്ചുകൊണ്ടുള്ള കഥപറച്ചിൽ. എല്ലാ തെളിവുകളും നമുക്കു മുൻപിൽ വെച്ചു കൊണ്ടു തന്നെയാണ് ടൈഗർ കഥ പറഞ്ഞത്. ഷാജി കൈലാസിന്റെ ചടുലമായ മേക്കിംഗും കൂടി ചേർന്നപ്പോൾ ചിത്രം  ഗംഭീരമായി. സസ്പെൻസ് അറിഞ്ഞു കൊണ്ട് കണ്ടിരുന്നാൽ പോലും ഈ ചിത്രം നമ്മെ ‘എൻഗേജ് ‘ ചെയ്യിക്കും. ടൈഗറിന്റെ ആദ്യ അഞ്ചു മിനിട്ടുകളും അവസാനത്തെ അഞ്ചു മിനിട്ടുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. 2 മണിക്കൂറുകൾക്കപ്പുറം നാം കാണുവാൻ പോകുന്ന ഒരു കാഴ്ചയെ നമുക്കു മുൻപിൽ ഒരു കൺകെട്ട് പോലെ അവതരിപ്പിക്കുന്നു. ആദ്യത്തെ സീനിൽ രജത്ത് ഭാട്ടിയ കൂറുമാറുന്നതിനു സമാനമായി ക്ലൈമാക്സിൽ സുദേവ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നു.  ഒരു പക്ഷേ നാം ചിന്തിച്ചു തുടങ്ങുന്നതിനു മുൻപേ വന്നതുകൊണ്ടാവണം ആദ്യത്തെ സീനിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ പോവുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ‘ടൈഗറിന്റെ ‘ സസ്പെൻസ് എലമെന്റ് നമുക്കു മുൻപിലേക്ക് വെച്ചു തന്നിട്ടാണ് ഷാജി കൈലാസും ഉണ്ണിക്കൃഷ്ണനും കഥ തുടങ്ങിയതെന്നർത്ഥം.
9) ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)

കൊലപാതകമെന്നാല്‍ അന്വേഷണമെന്നും അന്വേഷണമെന്നാല്‍ സി ബി ഐ എന്നും സി ബി ഐ എന്നാല്‍ മമ്മൂട്ടിയെന്നും -മമ്മൂട്ടിയെന്നാല്‍ അതിന്റെ പൂര്‍ണ്ണതയെന്നും നമ്മെ പറയാതെ പറയിച്ച ഉജ്ജ്വല സിനിമ. മലയാളത്തിലെ കുറ്റന്വേഷണ ചിത്രങ്ങളുടെ തമ്പുരാൻ എന്നു വിശേഷിപ്പിക്കാം ഈ ചിത്രത്തെ. സാധാരണക്കാരനായ ഒരു മലയാളിക്ക് സി. ബി. ഐ എന്ന വിഭാഗത്തെ ഇത്രയധികം പരിചിതമക്കിയതു ഈ സിനിമയാണ്. ഇപ്പോഴും ഒരു കേസ്സ് സി. ബി. ഐ അന്വേഷിക്കുന്നു എന്നറിഞ്ഞാൽ പ്രതീക്ഷിക്കുന്നത് അവിടെ സേതുരാമയ്യരെ പോലെ കൂർമ ബുദ്ധിശാലിയായ ഒരു ഉദ്യോഗസ്ഥൻ കാണുമെന്നാണ്, അത്രമാത്രം influence ചെയ്ത ഒരു കഥാപാത്രം. സേതുരാമയ്യർ എന്ന തമിഴ് ബ്രാഹ്മണൻ. ഈ സിനിമക് ശേഷംകെ.മധു.  കുറ്റാന്വേഷണ സിനിമകളുടെ ബ്രാന്റ് അംബാസിഡറായി മാറി . ഈ സിനിമയ്ക്കു  മുമ്പ് എസ് എന്‍ സ്വാമി ഒരു അന്വേഷണ സിനിമയും എഴുതിയിട്ടില്ല, ഇതിന് ശേഷം കുടുംബ ചിത്രവും എന്നത്  ഈ സിനിമ ഉണ്ടാക്കിയ സ്വാധിനം തന്നെ ആണ്. അന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു കിടിലന്‍ പശ്ചാത്തല സംഗീതം, ഇരുന്ന ഇരുപ്പില്‍ നിന്ന്  പൊങ്ങിപ്പോവുന്ന bgm. മൂന്നു പേരുടെ അന്വേഷണങ്ങള്‍ അതിന്റെ നാള്‍ വഴികള്‍ അവരുടെ ചിന്തകള്‍, ചര്‍ച്ചകള്‍-എന്നിവയിലൂടെ മാത്രം സിനിമ മുന്നോട്ട് നീങ്ങുന്നു. ചടുലമായ തിരക്കഥയ്ക്ക് മനോഹരമായ ദൃശ്യാവിഷ്‌ക്കരണം. ഒരു നിമിഷം ബോറടിപ്പിക്കാതെ ചിന്തയ്ക്ക് ഇടം നല്‍കാതെയുള്ള സവിധാന മികവ്. അസാമാന്യമായാ തിരക്കഥ. സുകുമാരൻ ജഗതി പ്രതാപചന്ദ്രൻ തൊട്ടു ബഹദൂർ വരെയുള്ളവരുടെ കിടിലൻ performance. ശബ്ദം കൊണ്ടും, രൂപം കൊണ്ടും, ഭാവം കൊണ്ടും, ചലനം കൊണ്ടും, കഥാപാത്രമായി മാറുന്ന മറ്റൊരു മമ്മൂട്ടി മാജിക്.

10) മെമ്മറീസ്  (2013)

ജീത്തു ജോസഫിന്റെ സംവിദാനത്തിൽ 2013ൽ പുറത്തിറങ്ങിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് മെമ്മറീസ്.  പ്രിത്വിരാജ്, വിജയരാഘവൻ, സുരേഷ് കൃഷ്ണ, എസ് പി ശ്രീകുമാർ, മിയ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിക്കുന്നത്. സാം അലക്സ്‌ എന്ന പോലീസുകാരന് തന്റെ ഭാര്യയെയും മകളെയും നഷ്ടപ്പെടുന്നു. അവരുടെ വേർപാട് അദ്ദേഹത്തെ ഒരു മുഴു കുടിയൻ ആക്കി മാറ്റുന്നു. അതിനു ശേഷം ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ സാം അലക്സിനെ ചുമതല പെടുത്തുന്നു. സാം അലക്സിന്റെ കേസ് അന്വേഷണത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന സിനിമ ഓരോ സീൻ കഴിയും തോറും പ്രേക്ഷകനെ engage ചെയ്യിപ്പിക്കുന്ന രീതിയിലാണ് ജീത്തു ജോസഫ് സിനിമ എടുത്തിരിക്കുന്നത്. മുഴു കുടിയനായ സാം അലക്സ്‌ ആയി സിനിമയിലുടനീളം പ്രിത്വിരാജ് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്.  സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. വളരെയധികം ത്രില്ലിംഗ് ആയ ക്ലൈമാക്സും സംവിധയകൻ സസ്പെൻസ് reveal ചെയ്ത രീതിയും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. 2000ത്തിന് ശേഷം ഇറങ്ങിയ മികച്ച  സസ്പെൻസ് ത്രില്ലറുകളിൽ മുൻപതിയിൽ തന്നെ ഉണ്ടാവും മെമ്മറീസ്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: