കണ്ടിരിക്കാം ഈ കല്ല്യാണം

സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രം ഒരു പൈസ വസൂൽ ഫീൽ ഗുഡ് ചിത്രം തന്നെയാണ്. മുകേഷ് ന്റെ മകനായ ശ്രാവണ് നായകനായ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരനെ മുഷിപ്പിക്കില്ല. ആദ്യ ചിത്രമായ സാൾട്ട് മാംഗോ ട്രീ ൽ നിന്ന് കല്യാണത്തിലേക്ക് വരുമ്പോൾ രംഗങ്ങൾ ബാലൻസ് ചെയ്യുന്നതിൽ സംവിധായകന് ഉണ്ടായ മികവ് പ്രശംസനീയമാണ്.

Positives

1) പുതുമകൾ ഒന്നുമില്ലാത്ത തിരക്കഥ മികച്ച സംഭാഷണങ്ങളും കുറെയേറെ നല്ല തമാശകളും ഒക്കെ ചേർത്ത് കളറാക്കിയിട്ടുണ്ട്

2) നായകൻ ശ്രാവണ് ട്രെയിലറിൽ ഒന്ന് പേടിപ്പിച്ചു എങ്കിലും ചിത്രത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചു.

3) നായിക വർഷയ്ക്ക് പകരം സ്ക്രീൻ നിറയെ കണ്ടത് നസ്രിയയെ ആണ്. ഇത്രയും ഡിറ്റോ വേറെ കിട്ടില്ല

4) ഹരീഷ് കണാരൻ ഇന്നൊരു മിനിമം ഗ്യാരന്റി ആണ്. പുള്ളി സ്ക്രീനിൽ വന്നാൽ കാഴ്ചക്കാരൻ ചിരിച്ചിരിക്കും. ഇതിലും മാറ്റമില്ലാതെ അത് തന്നെ

തുടർന്നു..

5) ഗ്രിഗറി, മുകേഷ്, ശ്രീനിവാസൻ തുടങ്ങി സഹ താരങ്ങളെല്ലാം മികച്ചുനിന്നു.

6) നല്ല ഗാനങ്ങൾ

7) അനിൽ നെടുമങ്ങാട് – ഇന്ദ്രൻസ് രംഗങ്ങൾ. ഈ ചിത്രത്തിൽ ഏറ്റവും വലിയ മികവ് ഇതാണ്.

അങ്ങനെ മികവുകൾ നീളവെ തോന്നിയ ചില കുറവുകൾ

Negatives

1) ഇമോഷണൽ രംഗങ്ങളിൽ നായകന്റെ പ്രകടനം

2) കൃത്യമായി പ്രവചിക്കാവുന്ന രംഗങ്ങൾ

3) പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്യിക്കാത്ത ഇമോഷണൽ മൊമെന്റ്‌സ്.

അങ്ങനെ ചില കുഞ്ഞുകുഞ്ഞു കുറവുകളും കാണുന്നുണ്ട്.

എന്നിരുന്നാലും 100 രൂപാ ടിക്കറ്റിന് ഒരു നഷ്ടവും തോന്നിക്കാത്ത ഒരു ഫാമിലി കോമഡി എന്റര്ടെയ്നർ തന്നെയാണ് കല്യാണം. മലയാളത്തിന് 2 ഭാവി വാഗ്ദാനങ്ങൾ ശ്രവനിലൂടെയും വർഷയിലൂടെയും കിട്ടി എന്നുവേണം കരുതാൻ.

.

റേറ്റിങ് : 2.5/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: