കണ്ടാൽ കിളി പോകുന്ന 10 സിനിമകൾ

നമ്മളെ രസിപ്പിക്കുന്ന വളരെയധികം സിനിമകൾ ഉണ്ട്, എന്നാൽ ചില സിനിമകൾ ഉണ്ട് കണ്ടു കഴിഞ്ഞാൽ നമ്മുടെ കിളി പറന്നു പോകും. അത്തരത്തിലുള്ള 10 സിനിമകളെ നമുക്ക് പരിചയപ്പെടാം.

1) Inception (2010)

ജീവിതത്തില്‍ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല ചില ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യാന്‍ പറ്റാത്ത  പലതും നമ്മള്‍ പലപ്പോഴും സ്വപ്നങ്ങളില്‍ ചെയ്യുന്നു ചിലസ്വപ്‌നങ്ങള്‍  നമ്മളുടെ നിത്യജീവിതത്തിന്റെ തുടര്‍ച്ചയാണ് ചിലസംഭവങ്ങള്‍ നിത്യജീവിതത്തില്‍ സംഭവിക്കുമ്പോള്‍  അത് മുന്‍പെപ്പോഴോ അനുഭവപ്പെട്ടതായിതോന്നാറുണ്ടോ . പക്ഷെ ഈ സ്വപ്നങ്ങള്‍ നമുക്കൊരിക്കലും നിയന്ത്രിക്കാന്‍ സാധ്യമല്ല അങ്ങിനെ കഴിഞ്ഞാല്‍. ലോകത്ത് ഏറ്റവുംവിലകൂടിയ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് മനുഷ്യന്റെ തലചോറിനുള്ളിലാണ് ഭോതാവസ്ഥയില്‍ ഇത്തരംരഹസ്യം കൈക്കലാക്കുക എളുപ്പമാണ് പക്ഷെ ഉഭഭോത അവസ്ഥയില്‍ ഒരാളുടെമനസ്സില്‍സൂക്ഷിച്ചരഹസ്യം കൈക്കലാക്കാനോ അതില്‍ മാറ്റം വരുത്താനോ കഴിഞ്ഞാല്‍ ഈ  ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അത് കാരണമാകും. ഉഭഭോതാവസ്തയില് മറ്റുള്ളവരുടെ  സ്വപ്നങ്ങളില്‍ നുഴഞ്ഞു കയറി  അവമോഷ്ടിക്കുകയും മാറ്റംവരുത്തുകയും ചെയ്യുന്ന ” കോബ്”ന്‍റെ കഥയാണ്‌ Inception പറയുന്നത് . സ്വന്തം സ്വപ്നലോകത്ത് മറ്റുള്ളവരെ കൂട്ടി കൊണ്ടുപോയി അവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ വിടഗ്ദാനായിരുന്നു കോബ് പക്ഷെ ഈവൈദഗ്ദ്യം ഒരുനാള്‍വലിയഒരു അപകട്തിലെക്കാണ് അയാളെ കൊണ്ട്ചെന്നെത്തിച്ചത് 

അത് അയാള്‍ പ്രാണന് തുല്യം സ്നേഹിച്ച ഭാര്യയെ നഷ്ടപ്പെടുത്താനും സ്വന്തം കുട്ടികളില്‍ നിന്ന്അയാളെ അകറ്റാനും ഇടയാക്കി . അവരിലേക്ക്‌ ഒരു തിരിച്ചു പോക്ക് അസാദ്യം എന്ന്തോന്നിയ സമയത്താണ് ഒരു ജോലി അയാളെ തേടിയെത്തിയത് . ഒരു വലിയ വ്യവസായിയായ “സൈത്തോ ” യുടെഎതിരാളിയുടെ മനസ്സില്‍ നുഴഞ്ഞുകയറി അയാളുടെ വ്യവസായ സാമ്രാജ്യം തകരാനിടയാക്കുന്ന  ആശയങ്ങള്‍ അയാളുടെ ഉഭാഭോധമനസ്സില്‍ കുത്തിവെക്കുക എന്നതായിരുന്നു  അത്. ഒരല്‍പം വിഷമം  പിടിച്ച ഈ ജോലിക്ക് പ്രതിഫലമായി കൊബിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട   എല്ലാ കുറ്റങ്ങളില്‍ നിന്നും അയാളെ മുക്തമാക്കാന്‍ സഹായിക്കാം എന്ന് സൈത്തോ  വാഗ്ദാനം ചെയ്യുന്നു . ആ വെല്ലുവിളി കൊബും കൂട്ടരും ഏറ്റെടുക്കുന്നു.

ഇന്ന് ലോക സിനിമയിലെ പ്രതിഭാധനരായ സംവിധായകരിലെ മുന്‍നിരക്കാരനായ Christopher nolan തിരക്കഥയെഴുതി Leornado Dicaprio യെനായകനാക്കി സംവിധാനംചെയ്തു 2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണിത് .Nolan ചിത്രങ്ങളുടെ മുഖമുദ്രയായ അതിസങ്കീര്‍ണത ഈ ചിത്രതിനെയും ബാധിച്ചിട്ടുണ്ട് . ശരിക്കും മനസ്സിരുത്തികാണേണ്ട പടമാണിത് 2010 ല്‍ ലോകസിനിമയിലെ ഏറ്റവുംവലിയ പണം വാരി പടമായി  ഈചിത്രം മാറി . ആസ്വാദകരുടെയും നിരൂപകരുടെയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സിനിമക്ക് സാധിച്ചു അഭിനേതാക്കളുടെ മികച്ച പ്രകടനവും മികച്ച ഗ്രാഫിക്സ് രംഗങ്ങളും വേറിട്ടഒരു ആശയവും അത് അനുവാചകരിലേക്ക് എതിച്ച രീതിയും ചിത്രത്തെ വിത്യസ്തംമാക്കി.സാങ്കേതിക വിഭാഗത്തിലെ 4 പ്രധാനഒസ്കാരുകള്‍ അടക്കം ഒരു പാട് അവാര്‍ഡുകള്‍ വരിക്കൂടിയ ചിത്രം ലോകസിനിമയിലെ ഏറ്റവും confusing ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.
2) Predestination (2014)

വളരെ വ്യത്യസ്തമായ ഒരു സിനിമ ..റ്റൈം ട്രാവൽ മുഖ്യ ഘടകം ആകുന്ന ഈ  സിനിമ സത്യത്തിൽ ഒരു പാമ്പ് സ്വന്തം വാൽ തന്നെ മിഴുങ്ങുന്ന അവസ്ഥ മുൻപോട്ടു വയ്ക്കുന്നു…തുടർച്ചയിൽ നിന്നും ഒടുക്കത്തിലേക്ക്‌.. അവിടെ നിന്നും വീണ്ടും തുടക്കത്തിലേക്ക്..അങ്ങിനെ റൊട്ടെറ്റ് ചെയ്യുന്ന ഒരു കഥ ബീജം…വളരെ നന്നായി സംവിധാനം ചെയ്തിരിക്കുന്നു.Daybreakers എന്നാ സിനിമയുടെ സംവിധായകന്മാർ ആയ സ്പീരിഗ് സഹോദരന്മാർ തന്നെ ആണ് ഇതിന്റെയും സംവിധാനം. സിനിമയുടെ പ്ലോട്ട് ഇങ്ങനെ : ഒരു ഗവണ്മെന്റ് എജെന്റ്   , ഒരുപാട് ജനങ്ങളുടെ കൂട്ട കുരുതിയ്ക്ക് കാരണമായ  1975ൽ  നടന്ന  ഒരു ബോംബ്‌ ബ്ലാസ്റ്റിനെ ,റ്റൈം ട്രാവൽ ചെയ്തു തടയുവാൻ നിയോഗിയ്ക്ക പെടുന്നു. മാത്രമല്ല , കൊലയാളിയെ കണ്ടുപിടിക്കാനും. അയാള് തന്റെ ദൌത്യത്തിൽ  വിജയിക്കുന്നതിന്റെ വക്കിൽ വരെ എത്തുന്നു.പക്ഷെ കൊലയാളി സെറ്റ് ചെയ്ത ബോംബ്‌ നിർവീര്യമാക്കുന്നതിന്  മുൻപേ ബോംബ്‌ പൊട്ടി അയാളുടെ മുഖം പൊള്ളി, വികൃതമാകുകയാണ്..പ്ലാസ്റ്റിക് സർജെരി ചെയ്തു അയാള് ഒരിക്കൽ കൂടി , തന്റെ ലക്‌ഷ്യം നിറവേറ്റാൻ ഇറങ്ങുന്നതാണ് സിനിമയുടെ കഥ. തീർത്തും വ്യസ്ഥമായ കഥ ഗതി ആണ് സിനെമയുടെത്. Before Sunrise, Before Sunset, Gattaca , Taking Lives തുടങ്ങിയ സിനിമകളിലെ നായ വേഷങ്ങൾ ചെയ്ത Ethan Hawke ആണ് ഈ സിനിമയിലെ എജെന്റ്  കഥാപാത്രം..സിനിമയിൽ പക്ഷെ നായിക പ്രാധാന്യം ആണ് ഉള്ളതെന്നത് സത്യമാണ്…Jessabelle, എന്നാ സിനിമയിലൂടെ മികവു തെളിയിച്ച Sarah Snook ആണ് സിനിമയിലെ നായിക..നല്ലൊരു സസ്പെൻസ്, ത്രില്ലെർ ആണെന്ന് നിസംശയം പറയാം..ക്ലൈമാക്സ് ട്വിസ്റ്റ്‌ മികച്ചതായിരുന്നു  എന്നത് കൂടി എടുത്തു പറയണം. സിനിമ കണ്ട് വണ്ടർ അടിക്കാൻ താല്പര്യമുള്ളവർ തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണിത്.
3) Triangle (2009) 

2009 ൽ ഇറങ്ങിയ ബ്രിട്ടീഷ് സൈകോളജികൽ ഹൊറർ ത്രില്ലർ ആണ് Triangle. Melissa George ആണ് കേന്ദ്ര‌കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരുകുട്ടിയുടെ അമ്മയായ നായിക ഒരു ബോട്ട് യാത്രക്ക് തന്റെ കൂട്ടുകാരൻ വിളിച്ചിട്ട് പോകുന്നു…അയാളുടെ കൂട്ടുകാരും ഉണ്ട് ആ യാത്രക്ക്…തുടക്കം മുതൽ തന്നെ നായികയെ വളരെ ഡിസ്റ്റർബ്ഡ് ആയി നമുക്ക് കാണാം….ബോട്ടിംഗ് ഇടക്ക് വെച്ച് ഒരി ശക്തമായ കൊടുങ്കാറ്റ് വന്ന് ബോട്ട് മറിയുന്നു….ഒരു കൂട്ടുകാരിയെ കാണാതാകുന്നു….മറിഞ്ഞു കിടന്ന‌ബോട്ടിൽ പിടിച്ച് രക്ഷപെട്ട ബാക്കി ഉള്ളവർ ഒരു ഓഷ്യൻ ലൈനർ കാണുന്നു…അത് അടുത്ത് വരുമ്പോൾ അതിൽ കയറുന്ന അവർ ആരേയും ഷിപിൽ കാണുന്നില്ല….എന്നാൽ ആരോ തന്നെ പിന്തുടരുന്നുണ്ടെന്നോ നിരീക്ഷിക്കുന്നുണ്ടെന്നോ നായികക്ക് തോന്നുന്നു….പിന്നീട് ഷിപ്പിൽ വച്ച് അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ ആണ് ഇതിന്റെ ഇതിവൃത്തം…..എന്താണ് നായികയെ അലട്ടിയിരുന്നത്?? ആരാണ് അവരെ നിരീക്ഷിച്ച് കൊണ്ടിരുന്നത് എന്ന‌‌ ചോദ്യങ്ങൾക് നമുക്ക് മറുപടി അവസാനം ലഭിക്കുമെങ്കിലും എന്ത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്നത് വ്യക്തമല്ല. This is indeed a mind twisting movie. Time Travel സിനിമകൾ ഇഷ്ടമുള്ള ഒരാളാണെങ്കിൽ ഈ സിനിമ തീര്ച്ചയായും നിങ്ങളെ രസിപ്പിക്കും. 

4) Shutter Island (2010) 

അക്രമകാരികളും മാനസിക രോഗികളുമായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഷട്ടര്‍ ഐലന്‍ഡിലെ അന്തേവാസിയായ ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കാന്‍ എത്തുകയാണ് US മാര്‍ഷല്‍ ആയ എഡ്വാര്‍ഡ് ടെഡ്ഡി ഡാനിയല്‍. എന്നാല്‍ അവിടെ മറ്റുപല ദുരൂഹതകളും ഡാനിയേലിന് തോന്നുന്നു. മാനസികരോഗികളിലെ മൃഗീയ വാസനകള്‍ വളര്‍ത്തുന്ന, അവരെ പൂര്‍ണമായും മൃഗങ്ങളാക്കി മാറ്റുന്ന മനുഷ്യത്വരഹിതമായ പരീക്ഷണങ്ങള്‍ അവിടെ നടക്കുന്നു എന്നാണ് ഡാനിയേലിന്‍റെ സംശയം. ഡാനിയേലിന്‍റെ സംശയങ്ങള്‍ സത്യമായിരിക്കുമോ?

മൂന്നു വശങ്ങളിലൂടെ  ആസ്വദിക്കാന്‍ പറ്റിയ ഒരു കിടിലന്‍ ത്രില്ലര്‍ , കുറ്റാന്വേഷകന്‍ ആയി പ്രേക്ഷകന്‍ സഞ്ചരിക്കുകയും പിന്നീട് ആരെ വിശ്വസിക്കണം എന്ന കണ്ഫ്യൂഷനില്‍ എത്തുന്ന ഘട്ടം വരുമ്പോഴും നായകനെ വിശ്വസിച്ചു ആ വ്യൂവിലൂടെ നോക്കി കണ്ടു , ഒടുവില്‍  നായകന്‍ അനുഭവിക്കുന അതെ വേദനയോടെ ആ സത്യം ഞമ്മളും അംഗീകരിക്കുന്നു !! ഒരു പക്ഷെ ബുദ്ധിയെ ചുറ്റിക്കുന്ന രംഗങ്ങളും നിങ്ങളെ കൂടുതല്‍ കണ്ഫ്യൂഷന്‍ ആകിയേക്കാം , എന്നാല്‍ പടം കണ്ടു കഴിഞ്ഞ ശേഷം നിങ്ങള്‍ പറയും ഇത് മാസ് അല്ല കൊല മാസ് പടം ആണെന്ന്. കാണുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.
5) Mulholland Drive (2001)

മുള്ഹോളണ്ട് ഡ്രൈവ് .Mind twister സിനിമകളുടെ ലിസ്റ്റില്‍ സ്ഥിരമായി കാണാറുള്ള ഒരു പേര് .ഒരു മിസ്ററി /ത്രില്ലര്‍ എന്ന് പറയപ്പെടുന്ന ഈ സിനിമ തന്നെ ഒരു വലിയ ചോദ്യമാണ് പ്രേക്ഷകന് .ഒഴുക്കോട് കൂടി പോകുന്നു എന്ന് തോന്നുമ്പോള്‍ തന്നെ പെട്ടന്നു സ്ക്രീനില്‍ വരുന്ന തികച്ചും അപ്രധാനം എന്ന് തോന്നിപ്പിചെക്കാവുന്ന സീനുകള്‍ ,കഥാപാത്രങ്ങള്‍ ,കഥാപാത്രങ്ങളുടെ പേരിലും സ്വഭാവതിലുമുള്ള മാറ്റം …അങ്ങനെ തല പെരുപ്പിക്കാന്‍ വേണ്ട എല്ലാം തന്നെ ഇതിലുണ്ട് .തുടക്കവും ഒടുക്കവുമില്ലാതെ ഒരു സിനിമ എന്ന് ആരിലും ഒരു തോന്നല്‍ ഉളവാക്കും .ഇനി സിനിമയിലെ സംഭവ വികാസങ്ങളെ കഷ്ടപ്പെട്ടു കൂട്ടിമുട്ടിച്ചാല്‍ തന്നെ ഒരു രീതിയിലും എക്സ്പ്ലെയിന്‍ ചെയ്യാന്‍ കഴിയാത്ത കുറച്ചു സീനുകള്‍ ചോദ്യങ്ങളായി തന്നെ നിലനില്‍ക്കും .ഈ സിനിമക്ക് ഏതെന്കിലും രീതിയുള്ള ഒരു വിശദീകരണം കൊടുക്കണമെങ്കില്‍ സ്വപ്നം ,ആള്ടര്നെറ്റ്‌ റിയാലിറ്റി അതുമല്ലനകില്‍ പാരലല്‍ യൂണിവേഴ്സ് പോലെ ഒരു കോമ്പ്ലെക്സ് തിയറിയെ കൂട്ട് പിടിക്കേണ്ടി വരും. BBC നടത്തിയ സർവേ പ്രകാരം 21-ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രമായി ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത Mulholland Drive തെരഞ്ഞെടുത്തിരിക്കുന്നു.

6) Fight Club(1999)

 Chuck Palahniukന്റെ  നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി  David Fincher സംവിധാനം ചെയ്ത Brad Pitt, Edward Norton & Helena Bonham Carter എന്നിവർ അഭിനയിച്ചു 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് Fight Club.

ജീവിതത്തിൽ നിന്നും മടുപ്പ് തോന്നി  insomniaയും  ബാധിച്ച ഉറക്കവും നഷ്ടപെട്ട ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.തന്റെ യാത്രക്കിടയിൽ പരിചയപ്പെട്ട ടൈലറിന്റെ കൂടെ കൂടയുകയും പിന്നീടു അവർക്കിടയിൽ ഉടൽലെടുക്കുന്നെ ആശയത്തെ ചുറ്റിപറ്റിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.ചിത്രത്തിന്റെ തുടക്കമൊക്കെ കാണുമ്പോൾ നിസ്സാരമെന്നു  തോന്നുമെങ്കിക്കും മുന്നോട്ടു ചെല്ലുന്നതനുസരിച്ചു  അതിന്റെ ആഴം കൂടി കൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും.അത് കണ്ട അത്ഭുതപ്പെട്ടു നിൽക്കാനേ നമ്മളെ കൊണ്ട് പറ്റു. നിലവിലെ കമ്പോള സംസ്കാരത്തിനെതിരെ ശക്തമായ രീതിയിൽ ഈ ചിത്രം ശബ്ദമുയർത്തുണ്ട്. യഥാർത്ഥത്തിൽ  ഇതൊരു “ട്വിസ്റ്റ്‌” മൂവി ആണ്….ക്ലൈമാക്സിലെ ട്വിസ്റ്റ്‌ കണ്ട നമ്മൾ അത് വരെ കണ്ടതൊന്നും അല്ല ഈ പടം എന്ന് മനസ്സിലാക്കും…അത് വരെ കണ്ട ഓരോ സീനിനും വേറെ പല അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് അപോഴാണ് നമുക്ക് കത്തുക. ഇത് തന്നെ ആണ് നമ്മളെ കൊണ്ട് രണ്ടും മൂന്നും പ്രാവശ്യം ഒക്കെ ഇത് കാണിപികുന്നത്!!! പക്ഷെ ഓരോ പ്രാവശ്യം കാണുമ്പോഴും നമ്മളെ കാത്തു പുതിയത് ഉണ്ടാവുകയും ചെയ്യും!!  ഇതു പോലെ ഒരു ചിത്രം പരാജയമായിരുന്നു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.എന്നിരുന്നാലും പിന്നീടു ചിത്രം cult സ്റ്റാറ്റസ്  നേടിയെടുത്തു. As we know the first and second rules of fight club:

“Do not talk about fight club ”ഇത്രയും പറഞ്ഞത് തന്നെ തെറ്റ്.അത് കൊണ്ട്  കൂടുതൽ ഇനി പറയുന്നില്ല.

”പറയാനുള്ളതല്ല കാണാനുള്ളതാണ്”

7) Memento (2000)

 ഏറ്റവും മികച്ച ഹോളിവുഡ് മൂവി ഏതെന്ന് ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങൾ ആയിരിക്കും. ഈ സിനിമ ആദ്യമായി കാണുമ്പോഴുള്ള  അനുഭവം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്.. Reverse Chronology ഇത്ര മികച്ച രീതിയിൽ ഉപയോഗിച്ച  മറ്റൊരു സിനിമ ഇല്ല!! നായകന്റെ അസുഖം അതേ പോലെ നമുക്ക് Feel ചെയ്യും.. ഓരോ സീൻ കഴിയുമ്പോഴും, പുതിയ പുതിയ Surprise കൾ ഇങ്ങനെ വന്നു കൊണ്ടിരിക്കും.. സിനിമ അവസാന ഭാഗങ്ങളിലേക്ക് കടക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വരുന്ന ട്വിസ്റ്റുകളും, വെളിപാടുകളും, എല്ലാത്തിനുമൊടുവിൽ ‘ഇതിനേക്കാൾ മികച്ചതാക്കാൻ പറ്റില്ല’ എന്ന് തോന്നിക്കുന്ന ഒരു മാരക Ending ഉം!! നമ്മൾ കണ്ട  ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണെന്ന  തോന്നൽ അവിടെ നമുക്ക് കിട്ടും . കൂടുതൽ മനസ്സിലാക്കുന്തോറും Respect കൂടിക്കൂടി വരും !! Nolan ന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്  ഇതു തന്നെയാണെന്ന് നമുക്ക് പറയാൻ സാധിക്കും. ഈ സിനിമ ആദ്യമായി ഒന്നും കൂടി കാണാൻ  വേണ്ടി സിനിമയിലെ നായകനെ പോലെ  മറവിരോഗം വന്നിരുന്നെങ്കിൽ എന്നു പോലും ആഗ്രഹിച്ചുപോകും. നിങ്ങൾ ജീവിതത്തിൽ ഒരു ഹോളിവുഡ് സിനിമയേ കാണൂവെങ്കിൽ പോലും Memento കാണുക.
8) Interstellar (2014)

നോളൻ ചിത്രങ്ങളുടെ സ്വഭാവം നമുക്കറിയാം. ഒരുതവണ കണ്ടാലൊന്നും മനസിലാവില്ല.. ആദ്യത്തെ തവണ കണ്ടതിനുശേഷം തിയറികൾ മനസിലാക്കി ഒന്നുകൂടി കണ്ടാൽ കുറച്ച്‌ പുകമറ നീങ്ങിക്കിട്ടും. അതാണ്‌ ഈ സിനിമയിലും സംഭവിക്കുന്നത്.  ക്ലൈമാക്സിൽ പറയുന്ന തിയറി അൽപം കൂടി അന്വേഷിച്ചാലേ മനസിലാക്കാൻ കഴിയു. 

ടൈം ട്രാവൽ, വേം ഹോൾ ,ബ്ലാക്ക്‌ ഹോൾ, സ്പെയ്സിലെ സമയവ്യത്യാസം ഇവയൊക്കെ ഒന്ന് റെഫർ ചെയ്തുവെച്ചാൽ ഈ സിനിമ കാണുമ്പോഴുള്ള  കൻഫൈയൂഷൻ കുറഞ്ഞുകിട്ടും.ഭൗതികപരമായി ഏറെ മാറ്റങ്ങൾ സംഭവിച്ച്‌ നിലനിൽപ്‌ പ്രയാസമായിക്കൊണ്ടിരിക്കുന്ന ഭൂമിയിലാണ്‌ കഥയുടെ തുടക്കം. കൂപ്പർ എന്ന ബഹിരാകാശവാഹന പൈലറ്റ്‌ ജോലി ഉപേക്ഷിച്ച്‌ കൃഷി നോക്കി നടത്തുന്നു.. അപ്പോൾ ഒരു വേം ഹോൾ ദൗത്യത്തിനായി നാസ അദ്ദേഹത്തെ തിരിച്ചുവിളിക്കുന്നു. ബഹിരാകാശത്തിലെ വേം ഹോൾ വഴി യാത്രചെയ്താൽ താമസയോഗ്യമായ മറ്റൊരു പ്ലാനറ്റ്‌ ലഭിച്ചേയ്ക്കാം എന്നതാണ്‌ ലക്ഷ്യം. എന്നാൽ വേം ഹോളിൽ പ്രവേശിക്കുന്ന കൂപ്പറിനും സംഘത്തിനും ആദ്യം അനുഭവിക്കേണ്ടിവരുന്ന തിരിച്ചടി ഭൂമിയിലെയും അവിടത്തെയ്‌ സമയവ്യത്യാസമാണ്‌.. അതായത്‌ അവിടത്തെ 

1 മണിക്കൂർ എന്നത്‌ ഭൂമിയിലെ 7 വർഷം ആണ്‌.. തന്റെ മകൾ മുർഫ്‌ സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ വേം ഹോളിൽ പ്രവേശിച്ച കൂപ്പർ അവിടത്തെ ഒരു ദിവസം കഴിഞ്ഞ്‌ ഭൂമിയിൽ നിന്ന് വന്ന വീഡിയോ സന്ദേശങ്ങൾ നോക്കുമ്പോൾ കാണുന്നത്‌ മുർഫും മൂത്ത മകനും അവരുടെ ബാല്യം മുതൽ യൗവ്വനത്തിലെത്തിനിൽക്കുന്നതുവരെയുള്ള സന്ദേശങ്ങളാണ്‌. ഇത്തരത്തിലുള്ള ഫിസിക്സ്‌ പരമായ പല തിയറികളിലൂടെ കഥ മുന്നേറുന്നു. മൊത്തത്തിൽ ഒരു ശാസ്ത്ര-ദ്രിശ്യ വിരുന്നാണ്‌ ഈ സിനിമ.  ഇൻസെപ്ഷനെക്കാൾ ചില അവസരങ്ങളിൽ നമ്മളെ ഞെട്ടിക്കും.  അഭിനേതാക്കളുടെയും ടെക്നിക്കൽ വിഭാഗത്തിന്റെയും ഉജ്വലപ്രകടനം. നോളൻ ആരാധകർക്ക്‌ വിരുന്ന് തന്നെയാണ്‌. ഇത്തരത്തിലൊരു കൺസപ്റ്റ്‌ ഒക്കെ സ്ക്രീൻപ്ലേ ആക്കി അവതരിപ്പിച്ച ആ മഹാപ്രതിഭയ്ക്ക്‌ ഒരു വൻ സല്യൂട്ട്‌.. നോളൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഈ സിനിമ ഒരിക്കലും മിസ്സ്‌ ചെയ്യരുത്.

9) Primer(2004)

Time travelling എന്ന concept ന്‍റെ മായക്കാഴ്ചകളും അനന്തസാധ്യതകളും മാറ്റിനിര്‍ത്തി, അതിന്‍റെ Logicഉം പതിയിരിക്കുന്ന അപകടങ്ങളും ചര്‍ച്ച ചെയ്ത സിനിമ. 20-ാം മിനിറ്റില്‍ കാണിച്ച scene അന്ത്യത്തോടടുത്ത് ഒന്നുകൂടി കാണിച്ച് concept സംവിധായകന്‍ clear ആക്കുന്നു. ആ സീന്‍ cut & repeat ആക്കി കാണിക്കുന്നത് Timeline overlapping കാണിക്കാനായിരിക്കണം. സംവിധാനം,കഥ,തിരക്കഥ,നടന്‍,സംഗീതം,ചിത്രസംയോജനം ഇതൊക്കെ ഒരാളാണ്  ചെയ്തത്. അക്കാലത്ത് ഈ കഥ ആര്‍ക്കും മനസിലാവാത്തതു കൊണ്ട് എല്ലാം ഒറ്റക്ക് ചെയ്യേണ്ടി വന്നു Shane Carruth ന്. വളരെ സങ്കീര്‍ണമായ ഒരു ലോ ബജറ്റ് Time Travel , Mind Bending movie 

production cost: 7000$

സ്ഥിരം ടൈം ട്രാവല്‍ സിനിമകളുടെ മോടികളില്‍ നിന്ന് വ്യത്യസ്തമായ ചലച്ചിത്രം പരസ്പരം ഓവര്‍ലാപ് ചെയ്യുന്ന സങ്കീര്‍ണമായ 9 timelines ഉള്ല്‍ക്കൊളുന്ന കഥ. അപ്രതീക്ഷിതമായ് 2 സഹപ്രവര്‍ത്തകരുടെ പരീക്ഷണങ്ങള്‍ ടൈം ട്രാവല്‍ സാധ്യമാക്കുന്ന ഉപകരണത്തിന്റെ നിര്‍മാണത്തിന് കാരണമാകുന്നു, ഇവയെല്ലാം 1 തവണ മാത്രം ഉപയോഗിക്കാന്‍ ഉതകുന്നതാണ്, അവര് അത് രഹസ്യമാക്കി വെക്കുന്നു, സ്വയം അവര് സമയത്തിന്പിന്നോട്ട് പോകുന്നു. സ്വന്തം അപരനുമായ്ക കണ്ടു മുട്ടാതിരിക്കാന്‍ ശ്രമിക്കുന്നു.കാലച്ചക്രത്തില്‍ ഇടപെടുന്നത് കൊണ്ടുള്ള സങ്കീര്‍ണതകള്‍ ആണു കഥാസാരം.

10) The Butterfly Effect (2004)

പ്രപഞ്ജതില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍കും ദൂരവ്യാപകമായ പരിണിത ഫലങ്ങളുണ്ട് എന്ന് സ്ഥാപിക്കുന്ന കെയോസ് തിയറി (chaos theory)യെ അടിസ്ഥാനം ആകി നിര്‍മിച്ച ഒരു സിനിമ ആണ് ഇത്.ഇവാന്‍ എന്ന ചെറുപ്പകാരനെയും അയാളുടെ സുഹൃത്തുകളെയും ചുറ്റിപ്പറ്റി ആണ് ഈ സിനിമയുടെ കഥാ പുരോഗമികുന്നത്.ഇവാന് ഒരു പ്രത്യേക കഴിവ് ഉണ്ട്,അയാള്‍ക് അയാളുടെ കുട്ടികാലത്തെ ഓര്‍മ്മകള്‍ അടങ്ങിയ ഡയറി വായിക്കുക വഴി,പ്രസ്തുത സംഭവങ്ങള്‍ അടങ്ങിയ കാലഘതിലേക്ക് teleport ചെയ്യാനും ആവശ്യം എങ്കില്‍ സംഭവങ്ങളില്‍ മാറ്റം വരുതാന്നും സാധിക്കും.chaos theory മനുഷ്യ ജീവിതത്തില്‍ എത്രതോള്ളം ശതമാനം ശരിയാണ് എന്ന് സ്ഥാപിക്കാന്‍ ശാസ്ത്രത്തിനു ഇതുവരെ സാധിചിട്ടിലെങ്കില്ലും യുക്തിക്ക് നിരക്കുന്ന രീതിയില്‍ തന്നെ ആണ് ഈ സിനിമയുടെ കഥ.ഇവാന്‍ ആയി Ashton Kutcherഉം ഇവാന്റെ കാമുകി ആയി Amy Smartഉം പ്രധാന വേഷങ്ങളില്‍ എത്തുന്നു.സിനിമകാണുന്നതിനു മുമ്പ് chaos theory,butterfly effect എന്നിവയെ പറ്റി ചെറുതയെങ്കില്ലും മനസ്സിലാക്കി വക്കുന്നത് നന്നായിരിക്കും . ഒറ്റയിരിപ്പിന് കണ്ടു തീര്‍ക്കാവുന്ന മികച്ചൊരു  സൈക്കോ ത്രില്ലെര്‍ ആണ്  ഈ സിനിമ

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: