ക്യാപ്റ്റൻ എന്ന ആത്മാവ്

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്ന രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇറങ്ങിയ ജയസൂര്യ ചിത്രമാണ് വി.പി സത്യന്റെ ജീവതത്തെ ആസ്പദമാക്കിയ ക്യാപ്റ്റൻ എന്ന ചിത്രം. ഷാജി പാപ്പനെ കാണാൻ വന്നവരിൽ ആരെയും വി.പി സത്യനെ കാണാൻ കണ്ടില്ല എന്ന് തന്നെ പറയട്ടെ. ഒരു പക്ഷെ അതു കാരണമായിരിക്കാം ഈ സിനിമ കൂടുതൽ ആസ്വദിക്കാൻ പറ്റിയത്.

വി.പി സത്യൻ സ്നേഹിച്ചത് കാൽപന്ത് കളിയെ ആയിരുന്നു. ഇന്ത്യയിൽ ക്രിക്കറ്റിനോടുള്ള ജ്വരവും, ഫുട്ബോളിനോടുള്ള അവഗണനയും സത്യന്റെ കണ്ണിലൂടെ കാണിച്ചുതരാൻ സംവിധായകന് കഴിഞ്ഞു. സത്യൻ അവസാനമായി തന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പുറത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളിൽ ബാറ്റ് ചെയ്യുന്ന കുട്ടി അടിക്കുന്ന പന്ത് സത്യന്റെ പുറത്ത് തട്ടുന്ന സീനിൽ നിന്ന് തന്നെ പല അർത്ഥങ്ങളും അവസ്തകളും പറഞ്ഞുപോയി സംവിധായകൻ. ആവസാനമായി തീവണ്ടിയുടെ ഇരച്ചുകയറുന്ന ശബ്ദത്തിലൂടെ തന്നെ സത്യന്റെ മരണം കാണിച്ച് പല ഫ്രെയിമുകളിൽ കൂടി കഥ പറഞ്ഞുപോയി സംവിധായകൻ തന്റെ മികവ് കാട്ടി. ഒത്തുചേരുന്ന ഫ്രെയിമുകളും മികച്ചുനിന്ന പശ്ചാത്തല സംഗീതവും പ്രേക്ഷരുടെ മനസ്സ് നിറച്ചു.

വീ.പി സത്യനായി ജയസൂര്യ അക്ഷരാർത്ഥിൽ ജീവിച്ചു എന്ന് തന്നെ വേണം പറയാൻ. അത്രത്തോളം തീവ്രമായി തന്നെ അദ്ധേഹം പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമ കാണുന്ന ഓരോരുത്തരുക്കും മനസ്സിലാകും. അനു സിത്താര എന്ന നടിക്ക് ഇന്ന് മലയാള സിനിമയിൽ പിടിച്ചു നിൽക്കാനുള്ള സൗന്തര്യം മാത്രമല്ല, അതിനൊത്ത അഭിനയ പാടവവും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ക്യാപ്റ്റനിലെ കഥാപാത്രം. സത്യന്റെ മകളായി അഭിനയിച്ച അന്ന എന്ന കൊച്ചുമിടുക്കി ഒട്ടും തന്നെ മോശമാക്കിയില്ല.

ഫുട്ബോൾ കളിയുടെ ചില ചിത്രസംയോജന പിഴവുകളും, ചിലയിടങ്ങിളിലെ ചുണ്ടനക്കത്തിലെ പിഴവുകളും ഒഴിച്ചു നിർത്തിയാൽ ചിത്രത്തിൽ കുറ്റം പറയാനായി ഒന്നും കാണുന്നില്ല. എവിടെയൊക്കെയൊ ചിത്രത്തിന്റെ വേഗത കുറഞ്ഞു എന്ന് തോന്നിയെങ്കിലും അത് ചിത്രം ആവശ്യപ്പെടുന്നതായതിനാൽ പടം തീരെ മുഷിപ്പിച്ചില്ല. ഈ സിനിമ വിജയിപ്പിക്കേണ്ടത് മലയാളികളുടെ കടമയാണ്.

സിനിമ കണ്ടിറങ്ങിയതിന് ശേഷം മനസ്സിൽ വന്നത് അതിഥി വേഷത്തിൽ വന്ന മമ്മൂട്ടിയുടെ ഡയലോഗ് ആണ്:

തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്, ജയിച്ചവർ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നട്ടേയുള്ളു. ഇന്ത്യൻ ഫുട്ബോളിന് ഒരു നല്ല കാലം വരും സത്യാ, അന്ന് ലോകം നിങ്ങളെ അംഗീകരിക്കും.!

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: