മറ്റൊരു മഞ്ജു വാര്യർ വിസ്മയം കൂടി

മറ്റൊരു മഞ്ജു വാര്യർ വിസ്മയം കൂടി. മാധവിക്കുട്ടിയുടെ തിരകളടങ്ങാത്ത ജീവിതം പകർത്താൻ സത്യസന്ധമായ ശ്രമം നടത്തിയ കമലിന് അഭിനന്ദനങ്ങൾ. പലതരം ആരോപനങ്ങളുടെയും വിവാദങ്ങളുടെയും ഇടയിൽ കലുഷിതമായിരുന്നു ആമിയുടെ വരവ്. ട്രെയ്‌ലർ നേരിട്ട നെഗറ്റീവ് അഭിപ്രായങ്ങളെ കവച്ചുവെയ്ക്കുന്ന ചിത്രം തന്നെയാണ് ആമി. മഞ്ജുവിനായി കാലം ഇങ്ങനെയൊരു കഥാപാത്രത്തെ ഒരുക്കിയപോലെ തോന്നി.


തന്റെ ആദ്യ കാമുകനും അവസാന കാമുകനും കൃഷ്ണനാണെന്ന് നിരന്തരം ആവര്‍ത്തിച്ച മാധവിക്കുട്ടിയുടെ ജീവിതം രാധാ-കൃഷ്ണ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് കമല്‍ പകര്‍ത്തിയിരിക്കുന്നത്. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക്  ഒളിനോട്ടങ്ങള്‍ നടത്താതെയും, വരികള്‍ക്കിടയിലെ ജീവിതം വളച്ചൊടിക്കാതെയും ‘ആമി’യെ വെറുമൊരു വില്പനച്ചരക്കാക്കാതെ മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് നീതി പുലര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.


ചിത്രത്തിന്റെ അണിയറപ്രവർത്തകർ നിറഞ്ഞ കയ്യടികൾ അർഹിക്കുന്നു. ചിത്രത്തിന്റെ താളത്തോടൊപ്പം നീതിപൂര്വം സഞ്ചരിക്കുന്ന എം ജയചന്ദ്രൻ സംഗീതം അക്ഷരാർത്ഥത്തിൽ സ്വർഗ്ഗമാണ്. കാല്പനികതയും ഗ്രാമീണതയും ഒരുപോലെ ഒപ്പിയ മധു നീലകണ്ഠന്റെ ക്യാമറ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ നയിച്ചു.

കൂടാതെ ടോവിനോ, മുരളി ഗോപി, അനൂപ് മേനോൻ ഇവരെയും താളത്തിൽ കോർത്തപ്പോൾ ആശങ്കകളെ കയ്യടിയാക്കുന്ന മാജിക് കമൽ കാഴ്ചവെച്ചു.

നിറഞ്ഞ കയ്യടികളോടെയാണ് ചിത്രം അവസാനിച്ചത്.

Our Rating: 3.5/5*

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: