പൂമരം റിലീസ് തീയതി പ്രഖ്യാപിച്ച് കാളിദാസൻ

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന കാളിദാസ് ജയറാമിന്റെ ആദ്യ ചിത്രമാണ് പൂമരം. കേരളക്കരയാകെ തരംഗം സൃഷ്‌ടിച്ച ഞാനും ഞാനുമെന്റാളും എന്ന ഗാനം ഇറങ്ങി ഒരു വർഷത്തിനു ശേഷമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ഒരു ഉറപ്പ് ലഭിച്ചിരിക്കുന്നത്.

റിലീസ് തീയതിയെക്കുറിച്ച് കാളിദാസ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉറപ്പ് നൽകിയിരിക്കുന്നത്. മറ്റ് തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ 2018 മാർച്ച് 9 ന് പൂമരം റിലീസ് ചെയ്യും എന്നാണ് കാളിദാസിന്റെ വാക്ക്.

ചിത്രം റിലീസ് വൈകുന്നതിനെക്കുറിച്ച് വന്ന ട്രോളുകൾക്കിട്ടും ചെറുതായി ട്രോളിയിട്ടുണ്ട് ഫേസ്‌ബുക്ക് പോസ്റ്റിൽ കാളിദാസൻ. 2018 മാർച്ച് 9 എന്ന് വർഷം പറഞ്ഞില്ലെങ്കിൽ എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ എന്ന് പറയും എന്ന് തനിക്കറിയാം എന്നും കാളിദാസൻ പറയുന്നു.


കഴിഞ്ഞ മാസം ട്രോൾ മോളിവുഡിൽ പൂമരം റിലീസ് ചെയ്തു എന്നു പറഞ്ഞു വന്ന ട്രോളുകൾ വൻ പ്രചാരം നേടിയതോടെ അതിനു മറുപടിയുമായി കാളിദാസൻ വന്നിരുന്നു.

എന്തായാലും ഇനി ഒരു മാറ്റം ഉണ്ടാകാതെ 2018 മാർച്ച് 9 ന് തന്നെ ചിത്രം റിലീസ്‌ ആകട്ടെ എന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: