ആ മതിലിൽ ഇരുന്നു ഗംഗ കൃഷ്ണനെ വിളിച്ചത് എന്ത് പറയാൻ ആയിരുന്നു

പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ രാജീവ് രവി സംവിധാനം നിർവ്വഹിച്ച് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കമ്മട്ടിപ്പാടം’ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തി. അദ്ദേഹം അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ ‘ഗംഗ’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഒരു നോവായി തുടരുന്നു. ഒരു മതിലിന് മുകളിലിരുന്ന് ഗംഗ,

ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെ ഫോണിൽ വിളിക്കുന്ന ഒരു അതിമനോഹര രംഗമുണ്ട് ചിത്രത്തിൽ. എന്തൊക്കെയോ പറയാനൊരുങ്ങി വിളിക്കുകയും എന്നാൽ അതൊന്നും പറഞ്ഞു മുഴുവനാക്കാതെ ‘ നീ കിടന്നോടാ.. ‘ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുന്ന ഗംഗ. എന്തൊക്കെ ആയിരുന്നിരിക്കും അവന്റെ മനസ്സിൽ ? എന്ത് പറയാനാകും അവൻ ആ രാത്രി കൃഷ്ണനെ വിളിച്ചത് ?

എന്നിട്ടും ബാലൻ ചേട്ടൻ മരിച്ചതറിഞ്ഞ ഞാൻ അത്‌ നിന്നെ പഴിക്കാനുള്ള അവസരമായി മുതലെടുത്തു. അവിടം കൊണ്ട്‌ എല്ലാം തീരും ഇനി ഗങ്ങയ്ക്ക്‌ കൃഷ്ണന്റെ ആവശ്യമില്ല എന്നാണ്‌ ഞാൻ കരുതിയത്‌. എന്നാൽ മറ്റൊരു ബാലൻ ചേട്ടൻ ആവാൻ എനിക്ക്‌ പേറ്റെല. എനിക്ക്‌ നിന്നെ വേണ്ടിവന്നു. നിന്റെ മടങ്ങിവരവിൽ ഒരു ധൈര്യം വന്നു എങ്കിലും നിന്നോടുള്ള അസൂയ എനിക്ക്‌ മാറീലാരുന്നു. നിന്നോട്‌ വാശി തീർക്കാൻ തുടങ്ങിയതാണെങ്കിലും അനിതയോട്‌ അപ്പൊഴേയ്ക്കും എനിക്കൊരു ഇഷ്ടം തോന്നിയിരുന്നു. നിനക്ക്‌ വിട്ടുതരില്ല എന്ന വാശി എനിക്ക്‌ വീണ്ടും ഉണ്ടായി. പക്ഷേ അനിത റോസമ്മേപ്പൊലല്ലടാ.. അവള്‌ പാവാ.. ഇപ്പൊ എനിക്കെല്ലാം മനസിലാവുന്നൊണ്ട്‌. നിനക്ക്‌ കഴിവുള്ളോണ്ടാ ബാലൻ ചേട്ടൻ നിന്നെ സ്നേഹിച്ചെ. ഞാനെന്നും നീ ആവാനേ ശ്രമിച്ചിട്ടുള്ളു. നീ എനിക്ക്‌ വേണ്ടി പോലീസുകാരനെ വെട്ടി ജയിലിൽ പോയപ്പൊ നിന്റെ ഭാഗം ഏറ്റെടുത്ത്‌ ചെയ്യാൻ ഞാൻ ശ്രമിച്ചു. നീ ശ്രദ്ദിച്ചുകാണും എന്റെ മാറ്റം. നീ പോവുന്നേന്‌ മുമ്പ്‌ വല്യ സംസാരോം ബഹളോം ഒന്നും ഇല്ലാതിരുന്ന ഞാൻ നീ ജയിലീന്ന് വന്നപ്പൊ തൊട്ട്‌ വായാടിയായ എന്നെ അല്ലേ കണ്ടിട്ടുള്ളു. 

അത്‌ നീ ഇല്ലാതിരുന്നപ്പൊ ഞാൻ ബാലൻ ചേട്ടനിടയിൽ ഒരി കൃഷ്ണനാവാൻ ശ്രമിച്ചതിന്റെയാടാ.. എന്നിട്ടും എനിക്ക്‌ നീ ആവാൻ പേറ്റെല. പക്ഷേ കൃഷ്ണാ.. ഇന്ന് ഈ മരണഭയവുമായി ഈ മതിലിന്‌ മുകലിൽ ഇരിക്കുമ്പൊ എനിക്ക്‌ മനസിലാക്കാൻ പറ്റും നീ എനിക്ക്‌ വേണ്ടി നിന്നിട്ടേ ഉള്ളു. നീ എന്തിലൊക്കെ ചെന്ന് പെട്ടോ എല്ലാം ഞാൻ കാരണം അല്ലേടാ.. 

ഇനി എനിക്കധികം സമയം ഇല്ലടാ. നിന്നെ നേരിട്ട്‌ കണ്ടാൽ ഒന്ന് കാലിൽ വീണ്‌ കരയണമെന്നുണ്ട്‌. നിന്റെ പെണ്ണിനെ നിന്നെത്തന്നെ ഏൽപ്പിക്കണമെന്നുണ്ട്‌. അതിനുള്ള സാവകാശം അവരെനിക്ക്‌ തരില്ലടാ. നീ വന്ന് കൊണ്ട്‌ പൊയ്ക്കോ നിന്റെ പെണ്ണിനെ. ഞാൻ ചോദിച്ച്‌ വങ്ങിച്ച.വിധിയാ ഇത്‌. വല്ലാണ്ട്‌ പേടിയാവുന്നടാ.. ഞാൻ നിന്നെ വിളിക്കാൻ പോവ്വാ. നേരം കൊറേ ഇരുട്ടി എന്നാലും . നിന്റെ നമ്പർ എന്റേലില്ല. എന്നാലും ഞാൻ എങ്ങനേലും നിന്നെ വിളിച്ചോളാം…

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: