നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട 5 കൊറിയൻ സിനിമകൾ 

കൊറിയൻ പടങ്ങൾ ഉണ്ടാക്കുന്ന impact അത് ഒന്ന് വേറെ തന്നെയാണ്. ഒരു പക്ഷെ ഹോളിവുഡ് സിനിമകൾ  പോലും മാറി നിൽക്കും വിധമാണ് പല കൊറിയൻ പടങ്ങളും അവ പ്രേക്ഷകന് നൽകുന്ന ആസ്വാദനത്തിലുള്ള സംതൃപ്തിയും. ഒരു സിനിമാ പ്രേമി എന്ന നിലക്ക്  നിങ്ങൾ എന്തായാലും കണ്ടിക്കേണ്ട 5 കൊറിയൻ സിനിമകൾ ഏതൊക്കെയാണെന്ന്‌ നമുക്ക് നോക്കാം.

1) Old Boy (2003)

സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ഹോളിവുഡ്ഡിലേക്കും റിമേയ്ക്ക് ചെയ്തിട്ടുണ്ട്. കൊറിയയിലെ എക്കാലത്തെയും മികച്ച നടൻ ചോയ് മിൻ -സിക് ചെയ്ത ഇതിലെ കഥാപാത്രം സിനിമ കണ്ട് കഴിഞ്ഞാൽ പെട്ടെനെന്നൊന്നും  മനസ്സിൽ നിന്നും മായുന്നതല്ല.

ഒരു സാധാരണ മനുഷ്യൻ – അയാളെ ആരോ തട്ടിക്കൊണ്ടു പോയി ഏകാന്ത തടവിൽ പാർപ്പിക്കുന്നു. 15 വർഷത്തെ ഏകാന്ത തടവിനു ശേഷം വിട്ടയക്കുന്നു. താൻ അനുഭവിച്ച ദുരിതത്തിനു ഉത്തരം തേടി അതിനു പ്രതികാരം ചെയ്യാൻ അയാൾക്ക്‌ 5 ദിവസം. പ്രതികാരത്തിനായുള്ള ഓട്ടത്തിനോടുവിൽ അയാൾക്ക്‌ മുന്നിൽ തെളിയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ്. പ്രതികാരം ചെയ്യാനായി ഒരാൾ എത്രമാത്രം സഹിക്കാൻ തയ്യാറാവും ?

ഇതിലും ക്രൂരമായി ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ല.. അതിശയോക്തി പറയുകയല്ല. അയാളെയങ്ങ് കൊന്നു കളഞ്ഞിരുന്നെങ്കിൽ പോലും, അതിത്ര Brutal ആകുമായിരുന്നില്ല!! ഈ സിനിമ ആദ്യമായി കണ്ട ഓരോ നിമിഷവും ചങ്കിടിപ്പിന്റെ വേഗത ശരിക്കും Feel ചെയ്യാമായിരുന്നു. എന്തോ വലുത് വരാൻ പോകുന്നു എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും, ഇതുപോലൊരു മാരക Shock ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആ നിർണായക ട്വിസ്റ്റ് വെളിപ്പെടുന്ന നിമിഷം മുതൽ സിനിമ തീരുന്നതു വരെയുള്ള കുറച്ച് മിനിറ്റുകൾ, തലയിൽ ഒരാൾ ചുറ്റിക കൊണ്ട് തുടർച്ചയായി ആഞ്ഞടിക്കുന്ന അനുഭൂതിയായിയിരിക്കും ഉണ്ടാവുക. ഇതിൽ ആരാണ് ശരിക്കും വില്ലൻ ആരാണ് നായകൻ .വളരെ വിചിത്രമായ പകയും അതിനും വിചിത്രമായ പ്രതികാരവും കൊണ്ട് സമ്പന്നമായ സിനിമ .ചിത്രത്തിന്റെ അവസാന രംഗങ്ങൾ ശരിക്കും ത്രില്ലടിപ്പിച്ചു. കൊറിയൻ സിനിമകൾ കണ്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക ആദ്യമായി കാണാൻ് സജസ്റ്റ് ചെയ്യും ഈ ചിത്രം.

2) I Saw The Devil (2010)

 ഒരു മഞ്ഞുകാല രാത്രിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെടുന്നിടത്ത് ചിത്രം ആരംഭിക്കുന്നു.ആ പെണ്‍കുട്ടിയുടെ കാമുകനായ സീക്രട്ട് ഏജന്റ് അന്വോഷണം തുടങ്ങുന്നത് ക്രൂരനായ ഒരു സീരിയല്‍ കില്ലറെ തേടിയാണ്. ഓഫീസര്‍ കില്ലറെ കണ്ടെത്തുന്നു എങ്കിലും അയാളെ വെറുതെ വിടുന്നു.ക്രൂരമായി പീഡിപ്പിച്ച് അവളെ കൊലപ്പെടുത്തിയ  ആ മ്ര്യഗത്തെ  നേരിടാന്‍ അതിലും ക്രൂരനായ ഒരു മൃഗമായി മാറുന്ന അയാള്‍ കൊലപാതകിയെ പിന്തുടര്‍ന്ന് അയാളെ ക്രൂരമായി പീഡിപ്പിക്കുന്നു.തന്നെക്കാള്‍ ക്രൂരമായ രീതികള്‍ ഉപയോഗിക്കുന്ന ഒരാളെ നേരിടുമ്പോള്‍ ആദ്യം പതറിപ്പോകുന്ന കൊലപാതകി തന്‍റെ സമചിത്തത വീണ്ടെടുക്കുമ്പോള്‍ പോരാട്ടം തുടങ്ങുകയാണ് ..ബ്രൂട്ടലി ബ്രൂട്ടല്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ചിത്രമാണ് I saw the devil. ഒരു സാധാരണ റിവഞ്ച് സ്റ്റോറി മാത്രമായിപ്പോകുമായിരുന്ന ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നത് സംവിധായകന്‍ Kim Jee-woonന്‍റെ ബ്രില്ല്യന്‍സ് തന്നെയാണ്. എഴിലധികം കട്ടുകള്‍ കൊണ്ട് പോലും വീര്യം കുറയാത്ത Extreme വയലന്‍സ് ഉണ്ടാക്കുന്ന ഫീല്‍ സഹിക്കാന്‍ തയ്യാറാണെങ്കില്‍ ഇതൊരു മസ്റ്റ്‌ വാച്ച് തന്നെയാണ്. കാനിബാളിസം , ടോര്‍ച്ചര്‍ സീന്‍സ്  എന്നിവയെല്ലാം പരിധികള്‍ ലംഘിക്കുമ്പോഴും  നമ്മളെ പിടിച്ചിരുത്തുന്ന ഒരു ട്രീറ്റ് ആകുന്നുണ്ട് ഇടക്കൊക്കെ  I saw the devil എന്നാ ചിത്രം. ക്യാറ്റ് ആന്‍ഡ്‌ മൌസ് ഗെയിമിലേക്ക് വഴുതിപ്പോയി എന്ന് കരുതിയിടത്ത് വില്ലന്‍ കഥാപാത്രം കരുത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയാണ് ചിത്രത്തിന്‍റെ കരുത്ത്. വയലന്‍സിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോഴും കാണികളെ പിടിച്ചിരുത്തുന്ന ഒരപൂര്‍വ സ്ര്യഷ്ടി.
3) The Chaser (2008)

കൊറിയയിൽ നടന്ന സംഭവകഥകളെ ആസ്പദമാക്കി പുറത്തുവന്ന ചിത്രം സീരിയൽ കില്ലെർ യൂയങ്ങ്ചുൾന്റെയും മുൻ പോലീസുകാരൻജുന്ഗ് ഹൊയുടെയും പോരാട്ടത്തിന്റെ കഥ പറയുന്നു. പോലീസിൽ നിന്നും പുറത്താക്കപ്പെട്ട്ജൂംഗ്-ഹോ ഇപ്പോൾ  പിമ്പ് ആയി  പ്രവർത്തിക്കുന്നു. അയാളുടെ കീഴിൽ ജോലിയെടുക്കുന്ന സ്ത്രീകൾ അപ്രത്യക്ഷമാകുന്നത് അയാളെ ആശയക്കുഴപ്പത്തിലാക്കുന്നു.അവശേഷിക്കുന്ന സ്ത്രീകളിലോരാളെ സ്ഥിരം ഇടപാടുകാരന് വേണ്ടി അയച്ച അയാൾ പെട്ടന്ന് തോന്നിയ സംശയം ഞെട്ടിക്കുന്ന രഹസ്യങ്ങളിലെക്കാണ് അയാളെ എത്തിച്ചത്. കൊറിയൻ നിയമവ്യവസ്ഥയുടെ പോരായ്മകൾ വെളിച്ചത്ത് കൊണ്ടുവരുന്നു. ചിത്രം തകർപ്പൻ ത്രില്ലറാണ്.ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ചിത്രം കണ്ടുതീര്ക്കാനാവൂ. കുറെ വിശേഷങ്ങൾ സീരിയൽ കൊലപാതകിയുടെതായി വർണിക്കാനുണ്ട്.എങ്കിലും അതിനു മുതിരുന്നില്ല.നിങ്ങൾ അത് കണ്ടറിയൂ. കിടിലൻ ചിത്രം,നഷ്ടമാക്കരുത്. നമ്മുടെ സിനിമാലോകത്ത് മാത്രമേ ഇപ്പോളും നായകന്മാർ സൽഗുണസമ്പന്നരായി കാണുകയുള്ളൂ.കൊറിയയിൽ നായകനാരാ വില്ലനാരാ എന്ന് ആശയക്കുഴപ്പം ഉണ്ടാക്കിക്കളയും. സാധാരണ രീതിയിൽ തുടങ്ങുന്നു … പിന്നെയങ്ങോട്ട് പോകുന്തോറും കഥ INTERESTING ആയിക്കൊണ്ടിരുന്നു … ഒരു POINT കഴിയുമ്പോൾ   പിന്നെ ‘TENSION അടിക്കാതെ ഈ സിനിമ കാണാൻ കഴിയില്ല’ എന്ന ഒരു അവസ്ഥ വരുന്നു !! അവിടെ നിന്നങ്ങോട്ട് മറ്റൊരു സിനിമകളും സഞ്ചരിച്ചില്ലാത്ത വഴികളിലൂടെ മുന്നേറുന്ന ഒരു INTENSE THRILL RIDE. ഒരു മാരക ENDING കൂടിയാകുമ്പോൾ ഈ സിനിമ നമ്മളൊരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു THRILLING EXPERIENCE ആയി പര്യവസാനിക്കുന്നു !!

4) Memories Of Murder (2003)

1986നും  1991നും ഇടക്ക് കൊറിയയില്‍ നടന്ന സീരിയല്‍ കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.ആ കാലഘട്ടത്തിലെ അസ്വസ്ഥമായ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തില്‍.
 Crime/Mystery/Thriller  ജേണറില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ചിത്രം എന്ന ചോദ്യത്തിനു നിങ്ങള്‍ Memories Of Murder കണ്ടിട്ടുള്ളയാള്‍ ആണെങ്കില്‍ അധികം ഉത്തരങ്ങള്‍ തിരഞ്ഞു പോകേണ്ടി വരില്ല.അണ്‍ സോള്‍വ്ഡ്  ക്രൈംസ് തന്നെ പ്രതിപാദ്യ വിഷയമായ ഡേവിഡ് ഫിഞ്ചർ Zodiac നെ പോലും ഒരു പടി പുറകില്‍ നിര്‍ത്തുന്ന അനുഭവമാണ്  ബോംഗ് ജൂന്‍ ഹോയുടെ Memories of Murder നല്‍കുന്നത് . ഫിഞ്ചറിന് പ്രചോദനമായതും Memories Of Murder  തന്നെയാകാം.ഒരു മിസ്റ്ററി ത്രില്ലറില്‍ നിന്നും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നതെല്ലാം നല്‍കുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെയും മറികടക്കുന്നുണ്ട്.ചോദ്യങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട്  അവസാനിക്കുന്ന ചിത്രം സമ്മാനിക്കുന്ന ഏറ്റവും വലിയ അനുഭവങ്ങളില്‍ ഒന്ന്  ഈ ഉത്തരമില്ലായ്മ തന്നെയാണ്.ചിത്രം അവസാനിക്കുമ്പോള്‍ ഉത്തരം കണ്ടെത്താനുള്ള ജോലി പ്രേക്ഷകര്‍ക്ക് നല്‍കികൊണ്ട് ചിത്രം അവസാനിപ്പിക്കുന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രം അവസാനിപ്പിക്കുന്നു.ഉത്തരം തങ്ങളുടെ കയ്യില്‍ ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ പ്രേക്ഷകര്‍ അതിനായി ശ്രമിക്കുകയും ചെയ്യുന്നു.Real Life Incidents സിനിമ ആക്കി മാറ്റുമ്പോള്‍ പൊതുവേ നഷ്ടമാകാറുള്ള ആ സിനിമാറ്റിക് എക്സ്പീരിയന്‍സ് ഇവിടെ ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു.പ്രേക്ഷകന്‍ സിനിമയോടൊപ്പം ഓരോ നിമിഷവും സഞ്ചരിക്കുന്ന ഈ കാഴ്ചയുടെ ബാക്ക് ബോണ്‍ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് തന്നെയാണ്.ബ്രില്യന്റ് ആയൊരു സ്ക്രിപ്റ്റിനെ ഒരു ക്ലാസിക് ആക്കി മാറ്റിയതില്‍ സംവിധായകന്‍റെ മികവ് തെളിഞ്ഞു നില്‍ക്കുന്നു.ഒരു പോലീസ് procedural  ഫിലിം എന്ത് കൊണ്ട് ഒരു ബെഞ്ച്‌ മാര്‍ക്ക് ആയി മാറി എന്നത് ചിത്രം കണ്ടു തന്നെ അറിയണം .

5) Train To Busan (2016)

Train to Busan (2016)

Zombie സിനിമകൾ ആവശ്യം പോലെ ഹോളിവുഡ് നമുക്ക് തന്നിട്ടുണ്ട്. എന്നാൽ ഈ ജോണറിൽ ഉള്ള ഒരു സിനിമ, കൊറിയൻ സാഹചര്യങ്ങളിൽ സെറ്റ് ചെയ്തപ്പോഴുള്ള ഒരു ഫ്രഷ്‌നെസ്സ് ഈ സിനിമക്കുണ്ട്. മാത്രമല്ല, സ്വതവേ നല്ല പേസ് വേണ്ട ഇത്തരം സിനിമക്കൾക്ക് പറ്റിയ ലൊക്കേഷൻ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ കൂടി ആവുമ്പോൾ കിട്ടുന്ന ഒരു excitement. ഇതൊക്കെയാണ് ഈ സിനിമയെ ഒരു വ്യസ്ത്യസ്ത അനുഭവമാക്കുന്നത്. അല്ലാതെ, പ്രമേയപരമായി വലിയ വ്യത്യാസമൊന്നും ഈ സിനിമയിലില്ല. ക്ളീഷേ സീനുകൾ ധാരാളമുണ്ട്, പക്ഷെ സംവിധായാകാൻ സെറ്റ് ചെയ്തേക്കുന്ന സിനിമയുടെ സ്പീഡിൽ പ്രേക്ഷകന് അതൊന്നും ഒരു പ്രശ്നമായേ തോന്നില്ല. Social Commentary എന്ന ഒരു ടൂൾ survival സിനിമകളിലും ഉപയോഗിച്ചിട്ടുള്ളതാണ്. അതാത് crisis സാഹചര്യങ്ങളിൽ ഒരു സമൂഹം,  എങ്ങനെയൊക്കെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് പലരുടെയും ചിന്തകളിലൂടെയാണ്.  അത്തരം സാഹചര്യങ്ങളിൽ ത്യാഗം, സ്വാർത്ഥത, പരസ്പര വിശ്വാസം, അമിത ആത്മവിശ്വാസം, lobbying തുടങ്ങി ഒരുപാട് മാനുഷിക വികാരങ്ങൾ പരസ്പര പൂരകമായോ പരസ്പര വിരുദ്ധമായോ പ്രവർത്തിക്കും. ഇവ തമ്മിലുള്ള കലഹങ്ങൾ (conflicts) portray ചെയ്താണ് സംവിധായകൻ സിനിമക്ക് വേണ്ട ഒരു ടെൻഷൻ സൃഷ്ടിക്കുന്നത്. ആ ഒരു method ഈ സിനിമയിലും കാണാം. പെർഫോമൻസ് വെച്ച് നോക്കുവാണേൽ ആ കൊച്ചു കുട്ടിയുടെ പ്രകടനമാണ് ഏവരെയും ഞെട്ടിച്ചത്. കൂടെ അഭിനയിച്ച എല്ലാ മുതിർന്ന അഭിനേതാക്കളെയും കവച്ചു വെക്കുന്ന പ്രകടനമായിരുന്നു ആ കുട്ടിയുടേത് . ‘The Wailing ‘ എന്ന സിനിമയിലെയും , ‘Flu ‘ എന്ന സിനിമയിലെയും കുട്ടികളുടെ പ്രകടനങ്ങളും വളരെ മികച്ചതായിരുന്നു . ഇങ്ങനെയാണേൽ ചൈൽഡ് ആർട്ടിസ്റ്റുകൾക്ക് പറ്റിയ അഭിനയ പരിശീലനം കൊറിയയിൽ തന്നെയാകണം നൽകേണ്ടത് എന്ന് തോന്നുന്നു. നിങ്ങളെ സീറ്റിൽ പിടിച്ചിരുത്തുന്ന , വളരെ entertaining ആയിട്ടുള്ള ഒരു കിടിലൻ ത്രില്ലെർ തന്നെയാണ് ‘Train to Busan ‘. കാണുക, നഷ്ടപ്പെടുത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: