2010ന് ശേഷം മലയാള സിനിമ കണ്ട മികച്ച 6 പെർഫോമൻസുകൾ 

1) മമ്മൂട്ടി – മുന്നറിയിപ്പ് 

2010ന്  ശേഷം മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളെടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവുന്ന ഒരു പ്രകടനമാണ് മുന്നറിയിപ്പിലേത്. വർഷങ്ങൾ ആയി ജയിലിൽ കിടക്കുന്ന ഒരാളുടെ ശരീരഭാഷ അയാൾ ജയിലിൽ കിടക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും ഒക്കെ ഇക്ക ഗംഭീരമാക്കി  ഇക്ക തന്നെ ഒരുപാട് ന്യൂഡൽഹി യാത്ര നിറക്കൂട്ട് കൗരവർ ജയിൽപുള്ളിയായി അഭിനയിച്ചിട്ടുണ്ട്  പക്ഷെ സി കെ രാഘവൻ അവരെപോലെയായിരുന്നില്ല  തികച്ചും വത്യസ്തം  അതാണ് ഇക്ക നിസ്സഹായതായും  നിസ്സംഗതയും അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലുള്ള ഇക്കയുടെ കഴിവ് ഒരിക്കൽ കൂടി തെളിഞ്ഞതാണു മുന്നറിയിപ്പിൽ.

വളരേ സങ്കീര്‍ണ്ണമായ മാനസിക നിലയിലുളള രാഘവനേ ഒരിക്കല്‍ പോലും പ്രേക്ഷകന് മുന്നില്‍ പിടികൊടുത്തിട്ടില്ല എന്നത് മമ്മൂട്ടി എന്ന നടന്റെ റേഞ്ച് redefine ചെയുന്നു. മുന്നറിയിപ്പ് കണ്ട് കഴിയുമ്പോൾ രാഘവൻ നമ്മുടെ കൂടെ ഇറങ്ങി വരും പോലെയാണ് മമ്മൂട്ടി ഈ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടൻ 80കളിലും 90കളിലും ഓരോ കഥാപാത്രമായി മാറുമ്പോൾ കൊണ്ടുവന്നിരുന്ന അതേ intensity സികെ രാഘവനിലും കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

2) മോഹൻലാൽ – പ്രണയം 

മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ മുന്നൂറാമത്‌ ചിത്രം ആയിരുന്നു പ്രണയം . അതും തന്മാത്രയും ഭ്രമരവും ഒക്കെ സമ്മാനിച്ച ബ്ലെസ്സിയിൽ നിന്ന്. 2000ത്തിന്  ശേഷം മോഹൻലാലിലെ നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ സവിധായകൻ ആണ് ബ്ലെസി.  ഒരു മികച്ച ചിത്രത്തിലുപരി മോഹൻലാൽ എന്ന നടൻ ഈ പതിറ്റാണ്ടിൽ കാഴ്ചവച്ച ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രവും ഇത് തന്നെ ആയിരിക്കും.

ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ് ലാലേട്ടൻ കഥാപാത്രത്തിന് തന്റേതായ മാനറിസം കൊണ്ടുവരുന്നത് എന്നാൽ പ്രണയം പോലെ ചുരുക്കം ചില പടങ്ങളിൽ ലാലേട്ടനെ നമ്മുക്ക് കാണാൻ കഴിയില്ല തികച്ചും കഥാപാത്രം ആയി മാറുകയാണ് ഒരു വലിയ ഇടവേളക്ക് ശേഷം ആണ് ഇത് നമ്മുക്ക് പ്രണയത്തിലൂടെ കാണുവാൻ സാധിച്ചത്.

മോഹൻലാൽ എന്ന സ്വാഭാവകിമായ അഭിനയത്തിന്റെ വക്താവ് ഏറ്റവും മികച്ച രീതിയിൽ  മെത്തേഡ് ആക്റ്റിംഗിലേക്കു തിരിഞ്ഞ വളരെ കുറച്ചു ചിത്രങ്ങളേയുള്ളൂ അതിലൊരെണ്ണം കൂടിയാണ് പ്രണയം . അതിൽ മോഹൻലാൽ ഇല്ല . പാതി ശരീരം തളർന്ന മാത്യൂസ് മാത്രമേയുളൂ . കോടിയിരിക്കുന്ന ചുണ്ടുകളും  അതിനനുസരിച്ച സംസാര ശൈലിയും , തളർന്ന ശരീരവും ഒക്കെ തന്നെ തന്റെ പ്രതിഭയെ മിനുക്കിയെടുക്കാനുള്ള ഒരു അവസരം ആയി അദ്ദേഹം വളരെ നല്ല രീതിയിൽ ഉപയോഗിച്ചുട്ടുണ്ട്. എല്ലാത്തിനും മുകളിൽ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന “I’m Your Man” എന്ന പാട്ടും കൂടി ആവുമ്പോൾ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാത്യൂസ് മാറുന്നൂ.

3) ഫഹദ് ഫാസിൽ – നോർത്ത് 24 കാതം

ഫഹദ് ഫാസിൽ  എന്ന ഒരു നടൻ  ഇല്ലായിരുന്നു എങ്കിൽ നോർത്ത്  24  കാതം എന്ന  സിനിമ തന്നെ സ്ക്രീനിൽ  കാണില്ലായിരുന്നു. അത്ര ലൈവ് ആയിരുന്നു അഭിനയം. സിനിമയുടെ കഥയേക്കാൾ  ഉപരി ഫഹദ്  അഭിനയം കാണാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്ന സിനിമ ആണ് നോർത്ത് 24 കാതം. തട്ടുകടയില്‍  ഇരുന്നു ദോശ കഴികുമ്പോള്‍  നാരായണി ഒരുചോദ്യം ചോദിക്കും”” ഇപ്പോഴും ഇങ്ങനെ  തന്നെയാണോ  വൃത്തി രാക്ഷസന്‍ ആയിട്ട്?””അപ്പൊഫഹദ്  സ്വയം  ഒരു തിരിച്ചറിവോടുകൂടി ഒരുചിരിചിരികുനുണ്ട്.പുള്ളിയുടെ റേഞ്ച് അറിയാന്‍ ആഒരു സീന്‍ മാത്രംമതി. ഒബ്സെസീവ് കമ്പള്‍സീവ് ഡിസോഡര്‍ ഉള്ള വ്യക്തിയായിട്ടാണ് ഫഹദ് ഇതില്‍. ഒരു യാത്രയും ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികളും സാഹചര്യങ്ങളും അയാളെ എങ്ങനെ മാറ്റുന്നു, സ്വഭാവിക ജീവിതത്തിലേക്ക് എങ്ങനെ മടങ്ങിവരുന്നു. ഇതൊക്കയാണ് ഞാന്‍ മനസ്സിലാക്കിയത്. അവസാന സീനുകളില്‍ ഫഹദിന്റെ കഥാപാത്രം റിലാക്സഡ് ആവുമ്പോൾ ആ ഒരു ഫീൽ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ ഫഹദിന് സാധിക്കുന്നിടത്താണ് ഫഹദ് എന്ന നടന്റെ വിജയം.

4) പ്രിത്വിരാജ് – മുംബൈ പോലീസ്

മുംബൈ പോലീസ് ലെ ആന്റണി മോസസ് പ്രിത്വിരാജിന്റെ കരിയറിലെ തന്നെ മികച്ച പ്രകടങ്ങളിൽ ഒന്ന്‌ തന്നെ ആണ്. ഈ സിനിമ കണ്ട് കഴിഞ്ഞാൽ മറ്റൊരു നടനും പ്രിത്വി ചെയ്ത ഈ പ്രകടനത്തെ റീപ്ലേസ് ചെയ്യാൻ പറ്റാത്ത വിധം അത്രമേൽ ഗംഭീരമാക്കിയിട്ടുണ്ട് പ്രിത്വി ആന്റണി മോസസിനെ. പ്രിത്വിക്ക് ഒരു ടൈലർ മൈഡ് റോൾ പോലെയായിരുന്നു എന്ന് തോന്നിപ്പിക്കും വിധമാണ് ‘ആന്റണി മോസസ് A’ യുടെ അഗ്ഗ്രിഷനും ‘ആന്റണി മോസസ് B’യുടെ നിസ്സഹായതും പ്രിത്വി portray ചെയ്തിരിക്കുന്നത്. ഗുണ്ടയുടെ ഭാര്യയെ confront ചെയുന്ന സീൻ മാത്രം മതി ഈ പ്രകടനത്തിന്റെ റേഞ്ച് മനസിലാക്കാൻ. ആന്റണി മോസസ് കടന്നു പോകുന്ന മാനസിക സങ്കര്ഷങ്ങള് മുഴവൻ പ്രിത്വി പ്രേക്ഷകരെ convincing ആകും വിധം ഗംഭീരമാക്കി.  പ്രിത്വിരാജ് എന്ന നടന് വളരെയേറ ഹേറ്റേഴ്‌സ് ഉണ്ടായിരുന്ന ഒരു കാലത്ത് ഇത്രയും challenging ആയ ഒരു റോൾ ഏറ്റെടുക്കാൻ പ്രിത്വി കാണിച്ച ധൈര്യവും പ്രശംസനീയമാണ്. റോഷൻ ആൻഡ്രൂസ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് “പ്രിത്വിരാജ് എന്ന നടൻ ഇല്ലായിരുന്നെങ്കിൽ മുംബൈ പോലീസ് എന്ന സിനിമ ഉണ്ടാവില്ല” Enough Said.
5) ജയസൂര്യ – അപ്പോത്തിക്കരി 

അപ്പോത്തിക്കിരി എന്ന സിനിമ കണ്ട ഒരാള്‍കും അതില്‍ ജയസൂര്യ എന്ന നടനെ കാണാന്‍ കഴിയില്ല. ആ കഥാപാത്രം.. അയാള്‍ മാത്രം ആണ് മനസില്‍. ഓരോ ചെറിയ ചലനങ്ങളിലും ആ കഥാപാത്രത്തെ കൈ വിടാതെ പ്രേക്ഷകനെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയായിരുന്നു ജയസൂര്യ. എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രമായാലും അനായാസകരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന മലയാളത്തിലെ യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയമാണ് ജയസൂര്യ.

കോമഡിയും ആക്ഷനും സെന്റിമെൻസുമെല്ലം ഒരു പോലെ വഴങ്ങുന്ന ജയസൂര്യ  വിസ്മയിപ്പിക്കുന്ന പ്രകടനമാണ്‌ അപ്പോത്തിക്കറിയിലൂടെ   കാഴ്ച്ചവെച്ചത്. അപ്പോത്തിക്കിരി-യിലെ സുബിൻ ജോസഫ്‌ എന്ന കഥാപാത്രം, ജയസൂര്യ എന്ന നടൻറെ അർപ്പണ മനോഭാവത്തിന്റെ മറ്റൊരു പേരായപ്പോൾ, നാഷണൽ അവാർഡ് പ്രഖ്യാപനം വരെ അതിൻറെ അലയൊലികൾ അടിച്ചു. അപ്പോത്തിക്കരിയിലെ കഥാപാത്രത്തിനു വേണ്ടി അദ്ദേഹം നടത്തിയ മേക്കോവറും എടുത്തു പറയേണ്ട ഒന്നു തന്നെ ആണ്. അത്ര അനായാസകരമായി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല അപ്പോത്തിക്കരിയിലെ കഥാപാത്രം. ഒരു ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരുമായിരുന്ന ആ കഥാപാത്രം, അച്ചടക്കപരമായ അഭിനയപാടവം കൊണ്ടും സൂക്ഷമായ സ്വാഭാവിക അഭിനയം കൊണ്ടും.  കൈപ്പിടിയിൽ ഒതുക്കിയ ജയസൂര്യ, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഒരു സാധാരണ നടനിൽ നിന്നും പക്വതയെത്തിയ  ജയസൂര്യയുടെ വളർച്ചയാണ് അപ്പോത്തിക്കരി എന്ന സിനിമ  കാട്ടിത്തന്നതെന്ന് ചുരുക്കം.

6) വിനായകൻ – കമ്മട്ടിപ്പാടം 

പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ ഒറ്റപെട്ടുപോയി മരണത്തിന് കീഴടങ്ങുന്ന ഗംഗയുടെ യൗവനത്തിലെ സ്വാർത്ഥതയും ആവേശവുമെല്ലാം ഊർജ്ജസ്വലതയോയോടെ അവതരിപ്പിച്ച വിനായകൻ, തന്റെ ബോഡി ലാംഗ്വേജൂകൊണ്ട് ഗംഗയുടെ അവസാനകാലം മികവുറ്റതാക്കി. കുറ്റബോധവും, മരണത്തിനോടടുക്കുമ്പോൾ ഉള്ള ഭീതിയും എല്ലാം ചേർന്നുള്ള ആ പ്രകടനം ശരിക്കും കഥാപാത്രത്തിന് വൈവിധ്യമാര്‍ന്ന ഒരുപാട് മാനങ്ങൾ നൽകി. തന്റെ അഭിനയം കൊണ്ട് വിനായകന് ഗംഗ എന്ന വ്യക്തിയുടെ ജീവിതത്തിനും, മരണത്തിനും സിനിമയ്ക്കുപോലും നല്കാനാവാതെപോയ പൂർണത നൽകാനായി.

 അയാളുടെ ബോഡി ലാംഗ്വേജിൽ, സംസാരത്തിൽ, നോട്ടങ്ങങ്ങളില്‍ എല്ലാം അയാളുടെ ഭയം പ്രകടമായിരുന്നു. ജീവിതം നഷ്ടപ്പെട്ടു എന്നയാൾ തിരിച്ചറിയുന്ന നിമിഷം, ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നോണം അനിതയോട് പറയുന്ന ഡയലോഗുകള്‍, ചെമ്പിൽ അശോകന്റെ വീട്ടിലുള്ള രംഗങ്ങൾ (ഒന്നോ രണ്ടോ ഡയലോഗ് മാത്രമുള്ള ആ രംഗത്തിൽ അയാൾ അതിഗംഭീരമാംവിധം ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ കൺവേ ചെയ്യുന്നുണ്ട്) മജീദിന്റെ വീട്ടിൽ ഭയം മറച്ച് പിടിക്കാൻ വേണ്ടി കൂടുതൽ ലൗഡായുള്ള ഗംഗയുടെ പെരുമാറ്റം, ഇവയെല്ലാം ആ കഥാപാത്രത്തിന്റെ മരണം അത്രമേൽ പ്രേക്ഷകനിൽ ഞെട്ടലുണ്ടാക്കാൻ കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: