നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട 5 TV Series 

1) Breaking Bad (2008-2013)

“The best TV series ever made ” -എന്ന്  അറിയപ്പെടുന്ന അമേരിക്കൻ സിരീസ്.

AMC network -ൽ   2008 മുതൽ റൺ ചെയ്ത് തുടങ്ങിയ സിരീസ് ആണ് Breaking Bad. 2013 വരെ  5 സീസണുകളിലായി 62 എപ്പിസോഡുകൾ ആണ് ഉണ്ടായിരുന്നത്.തനിക്ക്  ലങ്ങ് കാൻസർ  ഉണ്ടെന്ന് മനസ്സിലാക്കുന്ന Walter.H.white എന്ന കെമിസ്ട്രി പ്രൊഫസർ തൻ്റെ ഫാമിലിക്ക് വേണ്ട പണത്തിനായി Jesse pinkman എന്ന തൻ്റെ മുൻ സ്റ്റുഡൻ്റിനോടൊപ്പം ചേർന്ന് Methene phetamine ( crystal meth) എന്ന ഏറ്റവും മാരകവും അഡിറ്റീവുമായ ഡ്രഗ് ഉണ്ടാക്കുകയും അത് വിൽക്കുകയും ചെയ്യുന്നു. ഇത് Walter -ൻ്റെയും Jesse -യുടെയും അവർക്കു ചുറ്റുമുള്ളവരുടെയും ജീവതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ്  ഈ സിരീസിൽ കാണിക്കുന്നത്.

Walter ആയി  Bryan cranston- ഉം Jesse ആയി Aaron paul -ഉംHank schrader  എന്ന DEA ഒാഫീസർ ആയി Dean norris ഉം അഭിനയിച്ചിരിക്കുന്നു.ശക്തമായ കഥയും റിയലിസ്റ്റിക്കും ഡിസ്ക്രിപ്റ്റീവുമായ കഥാവതരണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ഈ സിരീസിനെ ഏറ്റവും മികച്ചതാക്കുന്നു.കെമിസ്ട്രിക്ക് വളരെ പ്രാധാന്യമുള്ള സിരീസിലെ സന്ദർഭോചിതമായ കെമിക്കൽ റെഫറൻസുകൾ മികച്ചതായിരുന്നു .Walter.H .white  എന്ന കെമിസ്ട്രി പ്രെഫസർ ആയി Bryan cranston  നെ അല്ലാതെ ആരെയും സന്കൽപിക്കാൻ പോലും സാധിക്കില്ല.ഫാമീലി മാൻ ആയും ,കാൻസർ രോഗിയായും ,ഡ്രഗ് ലോർഡ് ആയും പല റേൻജിലുള്ള പ്രകടനം.ആളുടെ ചില സീൻസിലെ അഭിനയം വല്ലാതെ Haunting ആയി തോന്നി.റിബലും ഡ്രഗ് അഡിക്റ്റും ആയ Jesse pinkman ആയി Aaron paul ജീവിച്ചു . ഇമോഷണൽ സീൻസ് ഒക്കെ ആൾ തകർത്തു.മികച്ചവില്ലൻമാരും സിരീസിൻ്റ പ്രത്യേകത ആണ് .ന്യൂ മെക്സിക്കോയിലെ ആൽബിക്വർക്  ആണ് മെയിൻ ലൊക്കേഷൻ.Vince Gilligan ക്രിയേറ്റ്  ചെയ്ത ഈ സിരീസ് ത്രില്ലർ,ഫാമിലി ഡ്രാമ , ക്രെെം, റൊമാൻസ് ,വെസ്റ്റേൺ എന്നു വേണ്ട എല്ലാ ജെനറിലു പെടും.2014 ലെ ബെസ്റ്റ് ടെലവിഷൻ സിരീസിനുള്ള ഗോൾഡൻ ഗ്ലോബ്  നേടിയിട്ടുള്ള ഈ സിരീസിലെ അഭിനയത്തിന് Bryan cranston ന്  മികച്ച ടെലവിഷൻ ആക്ടർക്കുള്ള ഗോൾഡൻ ഗ്ലോബ് ലഭിച്ചു..നിരവധി എമ്മി അവാർഡുകളും സിരീസിന് ലഭിച്ചിട്ടുണ്ട്.

2) Game of Thrones (2011 – Present)

ലോക ടെലിവിഷന് സീരിയൽ ചരിത്രത്തിൽ തന്നെ ഒരു നാഴിക കല്ലായി മാറിയ സൃഷ്ടി . George R. R. Martin എന്ന എഴുത്തുകാരന്റെ  തൂലികയിൽ പിറന്ന A Song of Ice and Fire എന്ന നോവലുകള്‍ക്ക്   David Benioff and D. B. Weiss അണിയിച്ചൊരുക്കിയ  ടെലിവിഷൻ സ്ക്രീനിലെ വ്യാഖ്യാനം . ഒരുപക്ഷെ superhero ഫിലിംസ് കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള  വിഭാഗം Fantasy യാണ്  (Star Wars, Lord of the rings, Harry Potter എന്നിങ്ങനെ നീളുന്ന സിനിമകളുടെ fan base & pop culture ല്‍ അവ ഉണ്ടാക്കിയ സ്വാദീനം എന്നിവയില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്  )  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ തരത്തില്‍ ആസ്വദിക്കാവുന്ന ഫാന്റസി സൃഷ്ടികള്‍ വിരളമല്ലെങ്കിലും , പറഞ്ഞു ശീലിച്ച മനുഷ്യ സാന്നിധ്യമുള്ള Fables ശൈലികളില്‍ നിന്നും, Good vs Evil ശൈലികളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് പൂര്‍ണമായും Matured Audience നെ ലക്‌ഷ്യം വെച്ച് കൊണ്ട് ഒരുക്കിയ game of thrones തന്നെയായിരിക്കും  ഇന്നൊരു പക്ഷെ ഏറ്റവും കൂടുതല്‍ ആരാധക വൃത്തമുള്ള ഫാന്റസി സൃഷ്ടിയും (white house വരെ നീളുന്ന fanbase) American President Barack Obama game of thrones ന്റെ  എപ്പിസോഡുകള്‍  air date നു  മുന്‍പ് തന്നെ ചോദിച്ചു വാങ്ങിയതും ന്യൂസ്‌ ആയിരുന്നു.  നോവലിനെ  base ചെയ്തു ഇറങ്ങിയ സൃഷ്ടിയുടെ ജനപ്രീതി കാരണം പുസ്തകവും വളരെ അധികം famous ആയതും വിറ്റയിഞ്ഞതും game of thrones ന്റെ സവിശേഷതയാകുന്നു. 

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ pop culture നെ വലിയ രീതിയില്‍ സ്വാദീനിക്കാന്‍ GOT യ്ക്ക് സാധിച്ചു എന്നതിന്റെ തെളിവാണിതെല്ലാം. കേവലം ഫാന്റസി എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല game of thrones ന്റെ ലോകം.  Relationships, Emotions, Love, Hope, Power, Politics, Betrayal, Hatred, Revenge എന്നിവയെല്ലാം ശക്തമായ കഥാപാത്രങ്ങളാള്‍ , അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ fantasy യുടെ  camouflage ല്‍ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ പല Dimension സും ഭാവങ്ങളും ഈ ‘സിംഹാസനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍’ വന്നു ചേരുന്നു.

3) F.R.I.EN.D.S (1994-2004)

പൊതുവെ Sitcomsനോട് ചിലർക്ക് ഒരു ഇഷ്ടക്കേട് ഉണ്ട്. Background Laughs കൂടാതെ Cinematography, Color tone, Sets ഒക്കെ ഈ ഇഷ്ടക്കുറവിൻ്റെ ചില  കാരണങ്ങൾ ആണ്.

Sitcomsനെ കുറിച്ചുള്ള പലരുടെയും  കാഴ്ചപ്പാട് തലകീഴായി മറിച്ച ഒരു ഒന്നൊന്നര TV sitcom ആണ് FRIENDS.

1994 മുതൽ 2004 വരെ,10 സീസണുകൾ അയി NBC ചാനൽ Air ചെയ്ത 22 മിനിറ്റ് ഉള്ള 236 Episodes. US ലെ മാൻഹാട്ടനിൽ താമസിക്കുന്ന Monica,Ross, Chandler, Joey, Phoebe, Rachel എന്നീ 6 കൂട്ടുകാരുടെ രസകരമായ ജീവിതം. വളരെ Broad minded ആയിട്ടുള്ള 6 ആളുകൾ, അവരുടെ ദെെനംദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ, Friendly Funny talks. ക്ളീഷേകൾ ഇല്ലാത്ത, തമാശക്ക് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട സീനുകൾ ഇല്ലാത്ത ഒരു Sitcom വളരെ റിയലിസ്റ്റിക് ആയ Narration.നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന Incidents. എവർഗ്രീൻ എന്ന് കണ്ണും പൂട്ടി പറയാൻ പറ്റുന്ന സിരീസ്. 

മികച്ച കാസ്റ്റിങ്,അഭിനയം, സ്ക്രിപ്റ്റിങ് എന്നിവയും ഈ സിരീസിൻ്റെ പ്രത്യേകതകളാണ്.എന്തു കൊണ്ടാണ് ഈ ഷോ ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം തരാൻ സാധിക്കില്ല. Comedy ക്ക് പുറമേ Romance , Pain , Emotions , Craziness , etc… എല്ലാം ഉണ്ട്. F.R.I.E.N.D.S കാണുന്ന എല്ലാവരും അതിലെ കഥാപാത്രങ്ങളാണ്. നമ്മൾ അവരോടൊപ്പം ജീവിക്കുക തന്നെ ചെയ്യും. F.R.I.E.N.D.S കാണുന്ന ഫീൽ അനുഭവിച്ചറിയേണ്ട ഒന്നു തന്നെ ആണ്. അതു കൊണ്ടു തന്നെയാണ് മറ്റൊരു Sitcom നും അവകാശപ്പെടാൻ ആകാത്ത സ്ഥാനം Fans ഈ sitcom നു നൽകിയത്.

6 People, 10 Years, One show

F.R.I.E.N.D.S Forever

4) Sherlock (2010-2017)

വിശ്വവിഖ്യാതമായ ഷെർലോക് ഹോംസ് സീരിയൽ പതിപ്പ് 

ക്രൈം ത്രില്ലർ ആണ് ഷെർലോക്ക് സീരിസ്. 2010 തുടങ്ങിയ ഈ സീരീസ്‌  അഭിനയം, പഴുതടച്ച തിരക്കഥ, കാമറ, സംവിധാനം, ആർട്ട് തുടങ്ങിയവ കൊണ്ട് വളരെ അധികം പ്രേക്ഷക പ്രീതി നേടി ഈ സീരിസ്.

ഷെർലോക്ക് ഹോംസ് നടത്തുന്ന കുറ്റാന്വേഷണം ആണ് ഇതിവൃത്തം. ത്രസിപ്പിക്കുന്ന രീതിയില്‍ തന്നെ ആണ് ഇത് എടുത്തിരിക്കുന്നത്, ഇതില്‍ ഹോംസിനെ ചെയ്യുന്ന Benedict Cumberbatch മറ്റാർക്കും ഇനി ഈ റോൾ റീപ്ലേസ് ചെയ്യാൻ പറ്റാത്ത വിധം  ആ ഭാഗം വളരെ  മികച്ചതാക്കി  എന്ന് തന്നെ പറയാം. വാട്സന്‍ എന്നാ കഥാപാത്രവും വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന അതെ രൂപം പോലെ തോന്നും . 

പിന്നെ കോനന്‍ ഡോയലിന്റെ കഥ അവലംബം ചെയ്തിരിക്ക്കുന്നു കഥാപാത്രങ്ങളും അത് പോലെ തന്നെ നമുക്ക് കാണാം. പക്ഷെ. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  അന്വേഷണ രീതിയിലും മറ്റും. ആധുനിക സാധ്യതകള്‍  ആയ ഇന്റര്‍നെറ്റ്‌, സോഫ്റ്റ്‌വെയര്‍,GPS, 3G,  സൈബര്‍ ക്രൈമിംഗ്. ഒക്കെ യൂസ് ചെയ്തിരിക്കുന്നു.

നാല് സീസണുകളിലായി ആകെ മൊത്തം 13 എപ്പിസോഡുകൾ ആണ് ഈ സീരിസിൽ ഉള്ളത്. Crime Investigation സ്റ്റോറീസ് ഇഷ്ടപെടുന്ന ഒരാൾക്ക് തീര്ച്ചയായും recommend ചെയുന്ന ഒരു സീരീസ്‌ ആണ് ഇത്.

5) West World (2016-Present)

ലോകത്തിലെ ആദ്യത്തെ Global Blockbuster എന്ന് വിശേഷിപ്പിക്കാവുന്ന സീരീസാണ് Game Of Thrones. ഒരു സീസണും കൂടി കൊണ്ട് ഈ ബ്രഹ്‌മാണ്ഡ സീരീസ് അവസാനിക്കുമ്പോൾ, അടുത്ത BIGGEST THING എന്ത്.. എന്ന ചോദ്യത്തിന്റെ ഉത്തരമാണ് WESTWORLD. അതിനു കാരണങ്ങൾ പലതാണ്.

ഒരു സിനിമ തുടങ്ങിവെച്ച ഒരു മികച്ച Concept നെ വേറൊരു ലെവലിൽ എത്തിച്ച്, അതിൽ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരുപാട് Layer കൾ നൽകി, ഒരു Brand New Product ആയി വികസിപ്പിച്ചെടുത്ത ആ അത്ഭുതം നമ്മൾ വെറും 10 എപ്പിസോഡുകൾ കൊണ്ട് കണ്ടു കഴിഞ്ഞു !! അത് ഇനിയും മികച്ചതാകുകയേ ഉള്ളൂ.

2000 നു ശേഷം തന്നെ ഇറങ്ങിയ മികച്ച സീരീസുകളിൽ ഒന്ന് തന്നെയാണ് Westworld എന്നു നിസ്സംശയം പറയാം. ഇത് വരെ 10 എപ്പിസോഡുകൾ ഉള്ള ഒരു സീസൺ ഇറങ്ങി. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ Impact സൃഷ്ടിച്ച മറ്റൊരു സീരീസ് ഉണ്ടോ എന്ന് സംശയമാണ്.

ഇത് ആദ്യമായി കാണാൻ പോകുന്ന  ഒരാൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് : ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ ഒന്നും മനസ്സിലാകില്ല എന്ന അവസ്ഥ തീർച്ചയായും വരും. ആദ്യ എപ്പിസോഡ് ഒക്കെ കാണുമ്പോൾ, അത് ശരിക്കും Feel ചെയ്യും. പക്ഷെ എല്ലാവർക്കും അങ്ങനെ തന്നെയായിരുന്നെന്ന് മനസിലാക്കുക. പോകെ പോകെ കാര്യങ്ങളുടെ കിടപ്പു വശം നമ്മൾ മനസ്സിലാക്കി തുടങ്ങും. അപ്പോഴും പുതിയ പുതിയ Mysteries കഥയിൽ ഇങ്ങനെ വന്നു കൊണ്ടിരിക്കും. അങ്ങനെ ഏഴാമത്തെ എപ്പിസോഡിന്റെ അവസാനമാകുമ്പോൾ,  ഒരു മാരക ട്വിസ്റ്റ് നിങ്ങളുടെ മുന്നിൽ Reveal ആകും. പിന്നെയുള്ള മൂന്ന് എപ്പിസോഡുകൾ ഒരു Roller Coster Ride പോലെയാണ്. നമ്മൾ മുമ്പ് കണ്ട പല കാര്യങ്ങൾക്കും ഒരു വ്യക്തത നമ്മുടെ മുന്നിൽ തെളിയും. അത്രയും നേരം ഈ സീരീസ് കണ്ട നമ്മുടെ സമയം പത്തിരട്ടിയായി ഇത് മുതലാക്കി തരും. അവസാന എപ്പിസോഡ് എന്നൊക്കെ പറഞ്ഞാൽ Pay-off കളുടെ ഒരു ഘോഷയാത്രയാണ്. അത് അവസാനിക്കുന്നതാകട്ടെ, അടുത്ത സീസണുള്ള ഒരു തിരി കൊളുത്തിയിട്ടും!!

പിന്നീടൊരിക്കൽ ഈ സീരീസ് വീണ്ടും കാണുമ്പോൾ, അത് വേറൊരു അവസ്ഥയായിരിക്കും.. എല്ലാ കാര്യങ്ങളും മനസ്സിലാക്കി കാണുമ്പോൾ, ആദ്യ എപ്പിസോഡുകളിൽ ബോറെന്നും അനാവശ്യമെന്നും തെറ്റിദ്ധരിച്ച പല ഭാഗങ്ങളും കണ്ട് ഞെട്ടിപ്പോകും. ഒരുപാട് Hidden Details പലയിടങ്ങളിൽ നിന്നായി കിട്ടും. Destination നപ്പുറം ആ Journey നമ്മൾ കൂടുതൽ ആസ്വദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: