ധൈര്യമായി ടിക്കറ്റെടുക്കാം പേടിക്കാം

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ അനുഷ്ക ഷെട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജി.അശോക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ബാഗമതി. തെലുങ്കിലും, തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് തെന്നിന്ത്യയൊട്ടാകെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുഷ്‌കയുടെ നായകനായി ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ യുവ താരം ഉണ്ണി മുകുന്ദനാണ്. സൂപ്പർ താരം ജയറാമും, ആശാ ശരത്തുമാണ് ചിത്രത്തിലെ മറ്റ് മലയാളി സാന്നിധ്യങ്ങൾ. തെലുഗ് സിനിമയിൽ ലോജിക് നോക്കുക എന്നു വച്ചാൽ വെജിറ്റബിൾ ബിരിയാണിയിൽ മട്ടൻ പീസ് നോക്കുന്ന പോലെയാണെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. 
അതുകൊണ്ട് തന്നെ ലോജിക്കൊക്കെ മാറ്റി വച്ച് കാണുകയാണെങ്കിൽ പ്രേക്ഷകന് നൂറ് ശതമാനം സംതൃപ്തി നൽകുന്ന ചിത്രമാണ് ബാഗമതി. ഹൊററും രാഷ്ട്രീയവും, പ്രണയവും, മാസ്സും ഒക്കെ കൂട്ടിക്കലർത്തിയ ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ക്ളൈമാക്സിനോടടുക്കുമ്പോൾ ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട് ചിത്രം.

ജയറാം അവതരിപ്പിച്ച ഈശ്വർ പ്രസാദ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അസാമാന്യ അഭിനയ പാടവം കൊണ്ടും, പാത്ര സൃഷ്ടി കൊണ്ടും അവിസ്മരണീയമാകുന്നു.

ഗംഭീര മാസ്സ് പെർഫോമൻസിലൂടെ ജയറാം കയ്യടി നേടുന്നു. ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി അദ്ദേഹത്തിന്റെ പ്രകടനം കണ്ട് നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയുമുണ്ടായി.

മികവുകൾ

* ബാഗ്മതി ആയും ചഞ്ചല ആയും തകർത്താടിയ അനുഷ്ക ഷെട്ടി തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ്

* ജയറാമിന്റെ അത്യുഗ്രൻ പെർഫോമൻസ് 

* ശക്തമായ തിരക്കഥ 

* എസ്.തമന്റെ സംഗീതം

കുറവുകൾ

* ലോജിക്കിന് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ കാണാം 

* നിലവാരമില്ലാത്ത തമാശ രംഗങ്ങൾ ചിത്രത്തെ പിന്നിലേക്ക് വലിക്കുന്നു 

* ഹൊറർ സീനുകൾക്ക് നൽകിയ ഓവർ ബിൽഡ് അപ്പ്

റേറ്റിംഗ് – 3/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: