തെളിച്ചമില്ലാത്ത സ്ട്രീറ്റ് ലൈറ്റ്‌സ്

മമ്മുട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ശ്യാംദത്ത് സൈനുദ്ധീൻ അണിയിച്ചൊരുക്കിയ ത്രില്ലർ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളത്തിലും തമിഴിലും ഒരേ സമയം ഷൂട്ട് ചെയ്ത ചിത്രം വലിയ ഹൈപ്പ് ഇല്ലാതെയാണ് ഇന്ന് റിലീസ് ആയിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ വെറുതെ നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലെ കൊണ്ട് വന്നു നിർത്തിയിട്ടുണ്ട് ചിത്രത്തിൽ. ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു അനൗദ്യോഗിക കേസ് അന്വേഷണം. അത്തരത്തിൽ ഉള്ള ഒരു ത്രില്ലെർ സ്വഭാവം നില നിർത്തുന്നതിൽ ചിത്രം പരാജയപ്പെടുന്നു. ചില ഏച്ചു കെട്ടിയ കഥാപാത്രങ്ങളെ വെറുതെ ലിങ്ക് ചെയ്യിച്ച brilliance. ചിത്രം സംസാരിക്കുന്നത് സ്ഥിരം ക്ലീഷേ പഴയ ഗുണ്ട കുടിപ്പക തന്നെയാണ്. പിന്നെ അതിന്റെ പ്രതികാരം. അവസാനം കുറച്ചു ട്വിസ്റ്റ്‌. മമ്മുക്കയുടെ നന്മ വിതറൽ. മമ്മുക്ക തന്നെയാണ് ചിത്രത്തിലെ പോസിറ്റിവ് വശം.. സ്ക്രീൻ സ്പെയ്സ് കുറവാണെങ്കിലും ജെയിംസ് എന്ന പൊലീസുകാരനായി മമ്മുക്ക കസറുന്നു ചിത്രത്തിൽ.

മികവുകൾ

1. മമ്മൂക്ക സ്ക്രീൻ പ്രെസെൻസ് 

2. ധർമജൻ ഹരീഷ് കോംബോ 

3. സൗബിൻ ലിജോ റൊമാൻസ് 

4. ക്യാമറ 

5. തീം

പോരായ്മകൾ
1. കഥ പറഞ്ഞിരിക്കുന്ന രീതി 
2. ക്ലീഷേ റിവെന്ജ് 

3.ബിജിഎം & പാട്ടുകൾ 

4.മമ്മൂട്ടിയെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല
Our Rating – 2/5

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: