പ്രേക്ഷകരെ അമ്പരിപ്പിച്ചു പ്രണവ് തുടങ്ങി 

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി സിനിമയിലേക്ക് എത്തുന്നു എന്നറിഞ്ഞതോടെ ആരാധകരും പ്രേക്ഷകരും പ്രതീക്ഷയോടെയായിരുന്നു.കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്തുന്ന ആദി എന്ന ചെറുപ്പക്കാരന്റെ കഥായാണ് ചിത്രം പറയുന്നത്.തന്റെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പുറകെ നടന്നിരുന്ന ആദിയെ അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്.അവയെ ആദി നേരിടുന്നതാണ് ചിത്രം പറയുന്നത്.ദൃശ്യം പോലെ തന്നെ ആദ്യ പകുതിയിൽ കഥക്ക് ഉള്ള അടിത്തറ ഒരുക്കി രണ്ടാം പകുതിയിലെ പ്രേക്ഷകനെ ആവേശകൊടുമുടിയിൽ എത്തിക്കുകയാണ് ഈ ചിത്രം.ആരാധകരും പ്രേക്ഷകരും മാത്രമല്ല വിമർശകരും കാത്തിരുന്നു ഈ സിനിമക്ക് വേണ്ടി ,കാരണം ഈ സിനിമയിൽ പ്രണവിന്റെ പ്രകടനം മോശമായിരുന്നെകിൽ വിമർശനങ്ങളുടെ കൂമ്പാരം പ്രണവിനെതിരെ വിടാൻ,എന്നാൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചിരിക്കുന്നത്.അതിൽ എടുത്തു പറയേണ്ടത് ആക്ഷൻ രംഗങ്ങളാണ്.അതി ഗംഭീരം എന്ന് തന്നെ പറയാം പ്രണവിന്റെ പാർക്കർ ആക്ഷൻ രംഗങ്ങളൊക്കെ.വൈകാരിക രംഗങ്ങളിലും പ്രണവ് തകർത്തു എന്ന് നിസംശയം പറയാം.ആദിയുടെ മാതാപിതാക്കളായി എത്തിയത് സിദ്ധിഖും ലെനയുമാണ്.

മോഹൻ ദാസും റോസിയുമായി മറ്റൊരു മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഇരുവർക്കും സാധിച്ചു.സിദ്ദിഖ് – പ്രണവ് ,ലെന – പ്രണവ് രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാവും.അനുശ്രീയുടെയും അദിതി രവിയുടെയും കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് സമ്മാനിക്കുന്നത്.അത് പോലെ തന്നെ ശറഫുദ്ധീൻറെ ശരത് എന്ന കഥാപാത്രവും കയ്യടി നേടുന്നു.സിജു വിൽസൺ ,ജഗപതി ബാബു, മേഘനാഥൻ, ടോണി ലുക്ക് എന്നിവരും ചിത്രത്തിലുണ്ട്.മറ്റൊരു നായികയായ കൃതികയും തന്റെ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.പക്ഷെ ഇതൊരു പ്രണവ് മോഹൻലാൽ ചിത്രമാണ്.അസാധ്യമായ മെയ്‌വഴക്കക്കത്തോടെ ആക്ഷൻ രംഗങ്ങളും മികച്ച അഭിനയവും കൊണ്ട് പ്രേക്ഷകരെ കയ്യടിപ്പിച്ച പ്രണവിന്റെ ചിത്രം.
Edit

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: