‘ആക്ടർ’ സൂര്യയുടെ തിരിച്ചു വരവ് TSK സൂചിപ്പികുന്നുണ്ടോ 

സൂര്യ ശിവകുമാർ, അഥവാ നമ്മൾ മലയാളികളുടെ ‘ നടിപ്പിൻ നായകൻ സൂര്യ ‘ ഒരുപാട് കാലത്തിന് ശേഷം ആ പഴയ ‘ നടിപ്പിൻ നായകനെ ‘ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഘ്നേശ് ശിവൻ ചിത്രമായ ‘ താനാ സേർന്ത കൂട്ടം ‘ aka #TSK യിലൂടെ കാണാൻ സാധിച്ചു .. കരിയറിലെ കഴിഞ്ഞ കുറച്ചു വര്ഷങ്ങള്ക്കിടയിലായി അദ്ദേഹത്തിന് നഷ്ടപെടുത്തികൊണ്ടിരുന്ന ആ പഴയ സൂര്യ ഒരു പരുതിവരെ തിരിച്ചുവന്നു എന്ന് തന്നെ പറയാം.

ഇക്കഴിഞ്ഞ കുറെ വർഷങ്ങൾ സൂര്യയുടെ കരിറിലെത്തന്നെ ഏറ്റവും മോശം വർഷം ആണെന്ന് പറയാം കാരണം പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും ബോക്സ്ഓഫീസിൽ പരാജയമായി മാറുകയായിരുന്നു… ഒപ്പം സിംഗം സീരീസ് രണ്ടും മൂന്നും വരുത്തിവച്ച ക്ഷീണം അദ്ദേഹത്തിന് ഹേറ്റേഴ്‌സിന്റെ എണ്ണവും ആവശ്യത്തിലധികമായി വർധിപ്പിച്ചു .. ബോക്സോഫീസ് വിജയം ആയിരുന്നിട്ടുപോലും സിംഗം രണ്ടാം ഭാഗവും സൂര്യയുടെ പെർഫോമൻസും പ്രേക്ഷകരെയും ഫാന്സിനെയും ത്രിപ്തിപെടുത്തിയില്ല എന്ന്തന്നെ പറയാം.

 വമ്പൻ പ്രതീക്ഷയിൽ വന്ന സയൻസ് ഫിക്ഷൻ ചിത്രം #24 മികച്ചു നിന്നെങ്കിലും തന്റെ സ്വന്തം നാടായ തമിഴ് നാട്ടിൽ ബോക്സ്ഓഫീസിൽ മുട്ടുകുത്തി .. അതിന് ശേഷം ഏറെ പ്രതീക്ഷയിൽ വന്ന സിംഗം മൂന്നാം ഭാഗം ഫാൻസ്‌ അടക്കം ഒരു പ്രേക്ഷകരെയും ത്രിപ്തിപെടുത്തിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു .. ചുരുക്കി പറഞ്ഞാൽ സൂര്യ എന്ന അത്രയും കഴിവുള്ള ഒരു മികച്ച നടനെ അവസമായി നല്ലരീതിയിൽ ഉപയോഗിച്ചത് AR.മുരുഗദോസ് ഏഴാം അറിവിൽ ആയിരിന്നു .. വിക്രം കുമാർ 24 ൽ #ആത്രേയ എന്ന വില്ലൻ കഥാപാത്രത്തിലൂടെ സൂര്യയെ തിരിച്ചുകൊണ്ടുവരാൻ ശ്രേമിച്ചെങ്കിലും സിനിമയിലെ മറ്റു രണ്ട് കഥാപാത്രങ്ങളും ശരാശരി പ്രകടനത്തിൽ ഒതുങ്ങി. പരാജയങ്ങൾ സൂര്യയുടെ മാർക്കറ്റ് പല സ്ഥലങ്ങളിലും വല്ലാതെ ഇടിയാൻ കാരണമായി പക്ഷെ #TSK അനൗൺസ് ചെയ്തപ്പോൾ ന്യൂട്രൽ ഓഡിയൻസ് മുതൽ ഫാൻസ്‌ വരെ എല്ലാവരും നല്ല പ്രതീക്ഷയിൽ ആയിരുന്നു കാരണം, വിഘ്‌നേശ് ശിവനെപോലെയുള്ള കഴിവ് തെളിയിച്ച ഒരു മികവുറ്റ യുവസംവിധായകനൊപ്പം സൂര്യ ഒത്തുചേരുമ്പോൾ ഒരിക്കലും ഒരു മാസ്സ് മസാല സിനിമ പിറക്കില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു, പ്രതീക്ഷ ഒട്ടും തെറ്റിയില്ല, ആവശ്യത്തിന് മാത്രം മാസും ക്ലാസും കൂടിച്ചേർന്ന ഒരു മികച്ച സിനിമ തന്നെയാണ് #TSK.

 സൂര്യ എന്ന നടന്റെ ആ എനെർജിറ്റിക് പെർഫോമൻസ് തിരികെ കൊണ്ടുവരാനും ഇമോഷണൽ സീനുകളിലെ പ്രകടനവും റൊമാന്റിക്‌ സീനുകളിലെ മേന്മയും ആ പഴയ ‘Vintage surya’ ൽ ഉള്ളതുപോലെ തന്നെ ഇവിടേക്ക് എത്തിക്കാനും വിഘ്‌നേശ് ശിവന് സാധിച്ചു .. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ തന്നെ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചപ്പോഴും സൂര്യയുടെ ‘ ഇനിയൻ ‘ എന്ന കഥാപാത്രം തന്റെ മികച്ച പ്രകടനത്തിലൂന്നി എല്ലാവരേക്കാൾ മികച്ചുനിന്നു .. ചില മോശം സിനിമകൾകൊണ്ട് അദ്ദേഹം വരുത്തിവെച്ച ക്ഷീണം , ഹേറ്റേഴ്‌സ് , മാർക്കെറ്റ് .. എല്ലാം ഈ ഒരു സിനിമയിലൂടെ തിരികെ വരുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. അടുത്ത സെൽവരാഘവൻ സിനിമകൂടി പുറത്തിറങ്ങുന്നതോടെ നഷ്ടമായ ആ പഴയ സൂര്യക്കൊപ്പം യഥാർത്ഥ ‘നടിപ്പിൻ’ നായകൻ സൂര്യ കൂടെ തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: